ബിഗോണിയ ചെടി നടുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചില നുറുങ്ങുകൾ

ബിഗോണിയേസീയെന്ന  കുടുംബത്തിൽപ്പെട്ടതും നന്നായി പൂക്കളുണ്ടാവുന്നതുമായ ഒരു സസ്യജനുസാണ് ബിഗോനിയ (Begonia). പല നിറങ്ങളിലും വർണ്ണങ്ങളിലും കാണപ്പെടുന്ന ഇവയുടെ പൂക്കളും ഇലകളും ഏതൊരാളുടെയും മനസ്സ് കവരാൻ പ്രാപ്തമാണ്. 1500 -ഓളം ജനുസ്സുകൾ ഉള്ള ബിഗോണിയ ഏഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക മുതലായ സ്ഥലങ്ങളിൽ കണ്ട് വരുന്നു.

    1. ചെടിച്ചട്ടി തിരഞ്ഞെടുക്കൽ:

  • നല്ല നീർവാർച്ചയുള്ള നിങ്ങൾക്ക് ഇഷ്ട്ടപെട്ട ഒരു ചട്ടി തിരഞ്ഞെടുക്കുക. ചെടി ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നത് ബിഗോണിയ ചെടികൾ നശിച്ചു പോകുന്നതിനു കാരണമാകും.
  • ചെടിയുടെ വലുപ്പത്തിനനുസരിച്ചുള്ള ചെടി ചട്ടികൾ തിരഞ്ഞെടുക്കുക. ചെടിയെക്കാട്ടിലും വലിയ ചട്ടികൾ ഉപയോഗിക്കാതിരിക്കുക.

$ads={1}

 

    2. പോട്ടിംഗ് മിശ്രിതം തയാറാക്കൽ (Potting Mix):

  • ബിഗോണിയകൾക്ക് ഇളക്കവും നല്ല വായുസഞ്ചാരമുള്ളതുമായ പോട്ടിംഗ് മിശ്രിതമാണ് ഏറ്റവും അനുയോജ്യം.
  • മണ്ണ്+മണൽ , ചകിരിച്ചോറ് (ആവശ്യമെങ്കിൽ ), കമ്പോസ്റ്റ് / ചാണകപ്പൊടി / ആട്ടിൻ വളം എന്നിവ 1 :1 അളവിൽ എടുത്ത് ചെടികൾ നടാനുള്ള  മിശ്രിതം തയ്യാറാക്കാം.
  • ആവശ്യമെങ്കിൽ പെർലൈറ്റ് (perlite) ചേർക്കുന്നത് നീർവാർച്ച കൂട്ടാനും ചെടിയുടെ വേരുകൾക്ക് കൂടുതൽ വായു ലഭിക്കാനും സഹായിക്കും. 
             കൂടുതലായി അറിയാൻ ഈ വിഡിയോ കാണുക

 


    3. ചെടിയുടെ നടീൽ രീതി (Potting):

  • തിരഞ്ഞെടുത്ത ചെടി ചട്ടിയുടെ അടിയിൽ നീർവാർച്ച ഉറപ്പു വരുത്തുന്നതിനായി ചെറിയ കല്ലുകളോ ഓടിന്റെ കഷണങ്ങളോ അല്ലങ്കിൽ കരി കട്ടകളോ ഇടുക.
  • മുകളിൽ തയ്യാറാക്കിയ പോട്ടിംഗ് മിശ്രിതം ചെടി ചട്ടിയുടെ മുക്കാൽ ഭാഗത്തോളം നിറയ്ക്കുക.
  • തിരഞ്ഞെടുത്തിരിക്കുന്ന ബിഗോണിയ ചെടി വേരുകൾക്ക് ക്ഷതം ഏൽക്കാതെ രീതിയിൽ പുതിയ ചട്ടിയിൽ നടുക. 
  • വേരുകൾ നന്നായി മണ്ണിൽ മൂടപ്പെട്ടുവെന്ന് ഉറപ്പാക്കുക.
  • ബാക്കിയുള്ള പോട്ടിംഗ് മിശ്രിതം ഉപയോഗിച്ച് ചെടി മറിയാത്ത രീതിയിൽ ഉറപ്പിച്ചു നിർത്തുക.
  • ചട്ടി മുഴുവനും മണ്ണിട്ട് നിറക്കണമെന്നില്ല. 
  • ബിഗോണിയ ചെടികളുടെ തായ്ത്തണ്ട് ഒരു കാരണവശാലും മണ്ണിനടിയിൽ മൂടപ്പെടരുത്.
  • ചെടികൾ നട്ട ശേഷം നന്നായി നനയ്ക്കുക.
  • ഇങ്ങനെ നട്ട ചെടികൾ ആദ്യത്തെ 10 ദിവസത്തേക്ക് വെയിൽ അല്പം പോലും കൊള്ളാത്ത രീതിയിൽ തണലത്തു സംരക്ഷിക്കുക.
 

    4. ചെടിയുടെ പരിപാലനം (Care):

        വെളിച്ചം (Light):   

  • ബിഗോണിയക്ക് നേരിട്ടുള്ള സൂര്യപ്രകാശം ഒട്ടും തന്നെ ആവശ്യമില്ല. ചെടികൾ ഇൻഡോറിൽ ആണെങ്കിൽ കിഴക്ക് ദിശയിലുള്ള ജനലിന്റെ അടുത്ത് വെളിച്ചം ലഭിക്കുന്ന രീതിയിൽ വെച്ചാൽ മതിയാകും. എന്നാൽ ചെടികൾ വെക്കുന്നത് വീടിനു പുറത്താണ് എങ്കിൽ ഡയറക്റ്റ് വെളിച്ചം അടിക്കാത്ത തണലുള്ള സ്ഥലത്തു ചെടികൾ വെക്കുന്നതാണ് ഉചിതം.
  • ഇലകൾ വാടുകയോ കരിയുകയോ ചെയ്യുന്നുണ്ടെങ്കിൽ ചെടികൾക്ക് വെളിച്ചം കൂടുതലാണ് എന്ന് മനസ്സിലാക്കാം.

        നനയ്ക്കൽ (Watering): 

  • ചെടി ചുവട്ടിലെ മണ്ണ് ഉണങ്ങിയ ശേഷം മാത്രം നനയ്ക്കുക.ബിഗോണിയ ചെടികൾക്ക് അധികം നനയ്ക്കുന്നത് വേരുകളിൽ ഫങ്കസ് വന്ന് അഴുകിപ്പോകാൻ കാരണമാകും.
  • ചെടി ചട്ടിയിൽ വെള്ളം കെട്ടി കിടക്കുന്നില്ലായെന്ന് എല്ലാസമയവും ഉറപ്പാക്കുക .
  • ചെടികളുടെ ഇലകളിൽ അധികം വെള്ളം വീഴാതെ ശ്രദ്ധിക്കുക, ഇത് ഒരു പക്ഷേ ഫംഗസ് ബാധയ്ക്ക് കാരണമായേക്കാം.

        ഈർപ്പം (Humidity): 

  • ഉയർന്ന ഈർപ്പം ബിഗോണിയക്ക് ഇഷ്ടമാണ്. അതിനാൽ, ചെടിച്ചട്ടിക്ക് താഴെ ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിൽ കല്ലുകൾ വെച്ച് ചെടിച്ചട്ടി അതിനു മുകളിൽ വെക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.
  • ഇലകളിൽ നേരിട്ട് വെള്ളം ശക്തിയായി സ്പ്രേ ചെയ്യുന്നത് ഒഴിവാക്കുക.

         താപനില (Temperature): 

  • 18°C നും 25°C നും ഇടയിലുള്ള താപനിലയാണ് ബിഗോണിയക്ക് ഏറ്റവും അനുയോജ്യം. 
  • അധികം തണുപ്പുള്ള കാലാവസ്ഥ ഒഴിവാക്കുക. 

        വളം (Fertilizer): 

  • വളർച്ചയുടെ കാലഘട്ടത്തിൽ (വസന്തം, വേനൽ) മാസത്തിൽ ഒരിക്കൽ നേർപ്പിച്ച ഏതെങ്കിലുമൊരു ബാലൻസ്ഡ് ലിക്വിഡ് ഫെർട്ടിലൈസർ (balanced liquid fertilizer) നൽകാം. 
  • പൂക്കുന്ന ബിഗോണിയ  ഇനങ്ങൾക്ക് പൊട്ടാസ്യം കൂടുതലുള്ള വളം നൽകുന്നത് നല്ലതാണ്. 
  • തണുപ്പുകാലത്ത് വളം നൽകുന്നത് ഒഴിവാക്കുക. 
 
 $ads={2}
 

        കമ്പ് കോതൽ (Pruning): 

  • ഉണങ്ങിയതും കേടായതുമായ ഇലകളും പൂക്കളും നീക്കം ചെയ്യുക. 
  • ചെടിയും ചെടിച്ചുവടും എപ്പോളും വൃത്തിയുള്ളതായിരിക്കാൻ ശ്രദ്ധിക്കുക ഇത് ചെടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും. 

        ചെടി മാറ്റിനടൽ (Repotting): 

  • ചെടി വളരുന്നതിനനുസരിച്ച് വർഷത്തിൽ ഒരിക്കലോ അല്ലങ്കിൽ ചെടിയുടെ  വേരുകൾ ചട്ടി നിറഞ്ഞു എന്ന് തോന്നുമ്പോളോ അടുത്ത സൈസുള്ള വലിയ ചട്ടിയിലേക്ക് മാറ്റി നടാവുന്നതാണ്.

ഈ നുറുങ്ങുകൾ നിങ്ങളുടെ ബിഗോണിയ ചെടിയെ ആരോഗ്യത്തോടെയും മനോഹരമായും വളർത്താൻ സഹായിക്കും.

Post a Comment

أحدث أقدم