വളം-കീടനാശിനി വ്യാപാരികള്‍ക്കും ഇനി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തി വരുന്ന അഗ്രികള്‍ച്ചര്‍ എക്സ്‌റ്റെന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്സ് ഡിപ്ലോമ (ദേശി) കോഴ്സിന്റെ 2024-2025 വര്‍ഷത്തിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഈ കോഴ്സിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. നിലവില്‍ വളം കീടനാശിനി വ്യാപാര ലൈസന്‍സ് ഉള്ളവര്‍ക്ക് ഗവണ്‍മെന്റില്‍ നിന്ന് 14,000 രൂപ സബ്‌സിഡിയോടു കുടിയും അല്ലാത്തവര്‍ക്ക് 28,000 രൂപ ഫീസ് അടച്ചും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 20, 2025 .
വിശദവിവരങ്ങള്‍ക്കും നിങ്ങളുടെ ഈ കോഴ്സിനെക്കുറിച്ചുള്ള സംശയത്തിനും ആത്മ ആലപ്പുഴ ജില്ലാ ഓഫീസുമായോ അല്ലെങ്കിൽ 0477-2962961 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
إرسال تعليق