ചേന നടാൻ ഇത്രയും അറിഞ്ഞാൽ മതി

            കേരളത്തിലെ എല്ലാപ്രദേശങ്ങളിലും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ചേന ഒരു കിഴങ്ങുവർഗ്ഗത്തിൽ പെട്ട പച്ചക്കറിയായതിനാൽ തന്നെ മലയാളികളുടെ ഭക്ഷണത്തിൽ ചേനയുടെ സാന്നിദ്യം വളരെ വലുതാണ്. ചേന ഉപയോഗിക്കാതെയുള്ളൊരു സദ്യ നമുക്ക് ആലോചിക്കാൻ കൂടെ പ്രയാസമാണ്. സാമ്പാർ,അവിയൽ, എരിശ്ശേരി, മെഴുക്ക്പുരട്ടി, എന്നിങ്ങനെ സ്വാദിഷ്ഠമായ എല്ലാ കറികളിലും  ഒഴിച്ചുകൂടാനാവാത്ത കിഴങ്ങു വർഗമാണ് ചേന. ശ്രീപദ്മ, ഗജേന്ദ്ര, കുഴിമുണ്ടാൻ എന്നിവയാണ് പ്രധാനപ്പെട്ട ചേന ഇനങ്ങൾ.

 ചേന നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. 

1. സ്ഥലം തിരഞ്ഞെടുക്കൽ:

  • നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക.
  • ചേനക്ക് വളരാൻ അയഞ്ഞ മണ്ണും നല്ല നീർവാർച്ചയുമുള്ള സ്ഥലവും അനുയോജ്യമാണ്. 
  • കളിമൺ മണ്ണ് ഒഴിവാക്കുക.
  • pH 5.5 നും 7.0 നും ഇടയിലുള്ള മണ്ണാണ് ഏറ്റവും ഉത്തമം.

2. നടീൽ വസ്തുക്കൾ തയ്യാറാക്കൽ:

  • ചേനയുടെ വിത്ത് കഷണങ്ങളാണ് നടാനായി ഉപയോഗിക്കുന്നത്.

 

വിത്ത് തയ്യാറാക്കുന്നതും നടുന്നതിനെയും കുറിച്ച് കൂടുതലറിയാൻ ഈ വിഡിയോ കാണുക.


  • വിത്ത് കഷണങ്ങൾ ഉപയോഗിക്കുമ്പോൾ ഏകദേശം 500-750 ഗ്രാം തൂക്കമുള്ള കഷണങ്ങൾ തിരഞ്ഞെടുക്കുകയും ഓരോ കഷണത്തിലും ഒരു മുളയെങ്കിലും ഉണ്ടായിരിക്കാനും ശ്രദ്ധിക്കണം.
  • മുറിച്ച കഷണങ്ങളിൽ ചാണക ലായനി പുരട്ടുന്നത് രോഗബാധയെ തടയുന്നതിന് സഹായിക്കും.

3. നിലം ഒരുക്കൽ:

  • ചേന വിത്തുകൾ നടാൻ ഉദ്ദേശിക്കുന്ന നിലം നന്നായി കിളച്ച് കട്ടകൾ ഉടച്ച് നിരപ്പാക്കുക.
  • ഏകദേശം 45 CM ആഴത്തിൽ കുഴികൾ എടുക്കുക.
  • ഓരോ കുഴിയും തമ്മിൽ ഏകദേശം 90 സെൻ്റീമീറ്റർ അകലം ഉണ്ടായിരിക്കണം.
  • ഇങ്ങനെ തയാറാക്കിയ കുഴിയിലേക്ക് തിരഞ്ഞെടുത്ത വിത്തുകൾ നടാവുന്നതാണ്.

4. നടീൽ:

  • തയാറാക്കിയ കുഴിയിൽ തിരഞ്ഞെടുത്ത ചേന കഷണങ്ങൾ മുള മുകളിലേക്ക് വരത്തക്കവിധം വെക്കുക.
  • ചേന നട്ട കുഴി മണ്ണ് ഉപയോഗിച്ച് മുടി ചേന വിത്ത് മണ്ണിൽ ഉറപ്പിച്ചു നിർത്തുക.
  • നമുക്ക് ലഭ്യമായ അടിവളം (ചാണകപ്പൊടി / ആട്ടിൻവളം / കമ്പോസ്റ്റ് ), ചാരം, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ തടത്തിൽ ഇട്ടുകൊടുക്കുക.
  • പുതയലിന് ആവശ്യമായ കരിയിലയോ തോലോ തടത്തിൽ നൽകുക.

5. ജലസേചനം :

 മഴയെ ആശ്രയിച്ചാണ് കൂടുതലായും ചേന കൃഷിചെയ്യുന്നത് എന്നാൽ , മഴ കുറവാണെങ്കിൽ ജലസേചനം ചേനയ്ക്കു ആവശ്യമാണ്.

6. രോഗങ്ങളും കീടങ്ങളും:

  • ചേനയെ ബാധിക്കുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇതിനെ നിയന്ത്രിക്കാനായി സ്യൂഡോമോണാസ് ലായനി തളിക്കുക. 
  • തണ്ടുതുരപ്പൻ പോലുള്ള കീടങ്ങളെ നിയന്ത്രിക്കാനായി വേപ്പെണ്ണ മിശ്രിതം ഉപയോഗിക്കാം.

 

7. ഇടവിള കൃഷി:

 
തെങ്ങ്, റബ്ബർ, വാഴ, കാപ്പി എന്നി തോട്ടങ്ങളിൽ ലാഭകരമായ ഇടവിളയായി ചേന കൃഷി ചെയ്യാവുന്നതാണ്.

 

8. വിളവെടുപ്പ്:

  • നട്ട് ഏകദേശം 8-10 മാസത്തിനുള്ളിൽ ചേനയുടെ വിളവെടുപ്പ് നടത്താം.
  • ചെടിയുടെ ഇലകൾ ഉണങ്ങി തുടങ്ങുന്നതും തണ്ട് മഞ്ഞളിക്കുന്നതും വിളവെടുപ്പിന് സമയമായെന്നതിന്റെ സൂചനയാണ്.

ഈ രീതിയിൽ ചേന നമുക്ക് നടാവുന്നതാണ്.

Post a Comment

أحدث أقدم