ജനിച്ച ഉടനെ കന്നുകുട്ടിയുടെ മുക്ക് നന്നായി ഒരു കോട്ടൺ തുണിഉപയോഗിച്ചു വൃത്തിയാക്കണം കൂടാതെ അവയെ 3 - 4 തവണ പിൻകാലുകളിൽ പിടിച്ചു ആട്ടുന്നതുവഴി ശ്വാസോച്ഛ്വാസം ക്രമീകരിക്കാനും ശ്വസനേന്ദ്രിയത്തിലുള്ള ശ്ലേഷ്മസ്രവം പുറത്തേക്ക് വരാനും സഹായിക്കും.
$ads={1}
ജനിച്ച് അരമണിക്കൂറിനകം തന്നെ കന്നിപ്പാൽ കുടിക്കാൻ കന്നുകുട്ടികളെ പ്രേരിപ്പിക്കണം. ഇത് ഒരാഴ്ചവരെ തുടരേണ്ടി വരും. പിറന്നയുടനെ പൊക്കിൾകൊടിയുടെ അഗ്രഭാഗത്ത് അയഡിൻ ലായനി / ബെറ്റാഡിൻ / VET.O. MAX എന്നിവയിൽ ഏതേങ്കിലും ഉപയോഗിച്ച് വൃത്തിയാക്കുക. ജനിച്ചു മൂന്നു മാസത്തിനു ശേഷം കന്നുകുട്ടികൾക്കു പാൽ നൽകേണ്ടതില്ല. ഈ കാലയളവിൽ തന്നെ പോഷകമൂല്യമേറിയ കന്നുക്കുട്ടിത്തീറ്റ, പച്ചപ്പുല്ല്, ശുദ്ധമായ വെള്ളം എന്നിവ കഴിക്കാൻ ശീലിപ്പിച്ചെടുക്കണം.
മൂന്നാഴ്ച പ്രായത്തിൽ വിരമരുന്ന് നൽകി തുടങ്ങണം. ഇത് 6 മാസംവരെ തുടർച്ചയായി മാസത്തിലൊരിക്കൽ വീതം നൽകാം. തുടർന്ന് ചാണക സാമ്പിളുകൾ പരിശോധിപ്പിച്ച് ഒരു ഡോക്ടറുടെ നിർദേശ പ്രകാരം വിരമരുന്നുകൾ നൽകാവുന്നതാണ്. കന്നുകുട്ടികളുടെ വളർച്ചാ പ്രായത്തിൽ മീനെണ്ണ, വിറ്റാമിൻ - ധാതുലവണ മിശ്രിതം എന്നിവ നൽകി തുടങ്ങണം.
കന്നുകുട്ടിയെ ഈർപ്പരഹിതമായ ചുറ്റുപാടിൽ പാർപ്പിക്കാൻ ശ്രദ്ധിക്കണം. തണുപ്പടിക്കാതിരിക്കാൻ വിരിപ്പായി ചണ ചാക്കിടുന്നത് നല്ലതാണ്. ആവശ്യത്തിലധികം പാൽകുടിച്ച് കുട്ടികൾക്ക് ദഹനക്കേടുണ്ടാവാതിരിക്കാൻ പ്രത്യേകം കർഷകർ ശ്രദ്ധിക്കണം.
$ads={2}
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, നിങ്ങളുടെ നവജാത കന്നുകുട്ടിയെ ആദ്യ ദിവസം
നന്നായി പരിചരിക്കാൻ സാധിക്കും. ഇങ്ങനെയുള്ള ആദ്യ ദിവസത്തെ പരിചരണമാണ്
പിന്നീടുള്ള കന്നുകുട്ടികളുടെ വളർച്ചയെ നന്നായി സഹായിക്കുന്നത് .
إرسال تعليق