ബീറ്റ്റൂട്ടിന്റെ നമുക്കറിയാത്ത 8 ആരോഗ്യ ഗുണങ്ങൾ


നമ്മൾ മലയാളികൾ പലപ്പോഴും അവഗണിക്കുന്ന ആരോഗ്യ ഗുണങ്ങൾ വളരെയധികം അടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയിനമാണ് ബീറ്റ്റൂട്ട്.  കുറഞ്ഞ വിലയുള്ള ആർക്കും എളുപ്പത്തിൽ എല്ലാസമയത്തും വാങ്ങിക്കാൻ സാധിക്കുന്ന ഒരു സൂപ്പർഫുഡാണ് ബീറ്റ്റൂട്ട്.

Image Credit : Designed by Freepik


 

ഇനി നമുക്ക് കുറച്ചു ബീറ്റ്റൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ മനസിലാക്കിയാലോ.

ബീറ്റ്റൂട്ട് കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്ന പോഷകങ്ങളിൽ നാരുകൾ, നൈട്രേറ്റുകൾ , ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി എന്നിവ ഉൾപ്പെടുന്നു. കൂടാതെ, വിവിധതരം ബീറ്റ്റൂട്ടുകളിൽ സസ്യങ്ങളിൽ കാണപ്പെടുന്ന ഒരു ഫൈറ്റോ ന്യൂട്രിയന്റായ ബീറ്റാലൈൻ എന്ന ആന്റി-ഇൻഫ്ലമേറ്ററി സംയുക്തം അടങ്ങിയിരിക്കുന്നു:ലോകത്തെമ്പാടുമായി 8 തരം ബീറ്റ്റൂട്ടുകൾ ഇന്ന് നമുക്ക് ലഭ്യമാണ്.

  • ചുവപ്പും പർപ്പിളും നിറത്തിലുള്ള ബീറ്റ്റൂട്ടുകളിൽ ബീറ്റാസയാനിനുകൾ കൂടുതലാണ്, ഇത് ബീറ്റ്റൂട്ടിന് കടും ചുവപ്പ് നിറം നൽകുന്നതിന് കാരണമാകുന്നു.
  • മഞ്ഞയും സ്വർണ്ണ നിറത്തിലുള്ളതുമായ ബീറ്റ്റൂട്ട്കളിൽ ബീറ്റാക്സാന്തിനുകൾ കൂടുതലായി അടങ്ങിയിരിക്കുന്നു.

  • പൂർണ്ണമായും ഭക്ഷ്യയോഗ്യവും ധാരാളം വിറ്റാമിൻ ബി നൽകുന്നതുമായ ബീറ്റ്റൂട്ടിന്റെ ഇലകളും നമുക്ക് തോരനും പലതരം സാലഡിനു വേണ്ടിയും ഉപയോഗിക്കാൻ സാധിക്കും.


രക്തസമ്മർദ്ദം കുറയ്ക്കുന്നു


ബീറ്റ്റൂട്ട് കഴിക്കുന്നത് വഴി നമ്മുടെ രക്തസമ്മർദ്ദം കുറയ്ക്കാനും അതുവഴി നമ്മളുടെ ഹൃദയത്തിന്റെ പ്രവർത്തനത്തെ സഹായിക്കാനും ഇത് കാരണമാകുന്നു.ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന അജൈവ നൈട്രേറ്റുകളെ നമ്മുടെ ശരീരം നൈട്രിക് ഓക്സൈഡായി മാറ്റുന്നു ഇങ്ങനെ ഉണ്ടാകുന്ന നൈട്രിക് ഓക്സൈഡുകൾ നമ്മുടെ രക്തക്കുഴലുകളെ വികസിപ്പിക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു


നമ്മുടെ ദഹനം ശരിയായ രീതിയിൽ നിലനിർത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ  നിയന്ത്രിക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണമാണ് ബീറ്റ്റൂട്ട്. നമുക്ക് കഴിക്കാവുന്ന നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ പട്ടികയിൽ ബീറ്റ്റൂട്ട്  എപ്പോളും മുൻപന്തിയിലാണ്.

2 ഒരു കപ്പ് ബീറ്റ്റൂട്ടിൽ 3.8 ഗ്രാം നാരുകൾ അടങ്ങിയിട്ടുള്ളതായി പറയപ്പെടുന്നു.

മാനസികാവസ്ഥയെ പരിപാലിക്കുന്നു


നമ്മളിൽ പലർക്കും ബീറ്റ്റൂട്ടിന്റെ രുചി അത്ര ഇഷ്ട്ടമല്ല, ബീറ്റ്റൂട്ടുകളിൽ അടങ്ങിയിരിക്കുന്ന ജിയോസ്മിൻ എന്ന സംയുക്തമാണ് ഇതിനു കാരണം.

പോഷകാഹാര വിദഗ്ദ്ധനായ സാറാ ബോണ്ട് തന്റെ പഠനത്തിലൂടെ പറഞ്ഞത്  മഴ പെയ്തതിന് ശേഷം നമുക്ക്  മണ്ണിൽ നിന്നും അനുഭവപ്പെടുന്ന ഗന്ധം അനുഭവപ്പെടുന്നതിനു കാരണം ജിയോസ്മിൻ എന്ന ഘടകമാണ്. 


ജപ്പാനിൽ നടത്തിയ ഒരു പഠനമനുസരിച്ച്, നമ്മുടെ തലച്ചോറിലെ സെറോടോണിൻ, നോർപിനെഫ്രിൻ എന്നിവ വർദ്ധിപ്പിക്കുന്നതിലൂടെ ജിയോസ്മിന് ഒരു ആന്റീഡിപ്രസന്റായി പ്രവർത്തിക്കാൻ കഴിയുമെന്ന് പറയുന്നു.

 തലച്ചോറിനെ ഉത്തേജിപ്പിക്കുക


ബീറ്റ്റൂട്ടിൽ ധാരാളമായി നൈട്രേറ്റുകൾ ഉള്ളതിനാൽ ഇവയുടെ ഉപയോഗം നമ്മുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു.

ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നല്ല നൈട്രേറ്റുകൾ നാം കഴിക്കുന്നതുവഴി ശരീരം അതിനെ നൈട്രിക് ഓക്സൈഡായി മാറ്റുന്നു, ഈ നൈട്രിക് ഓക്സൈഡുകൾ നമ്മുടെ രക്തക്കുഴലുകൾ വികസിപ്പിക്കുന്നതിലൂടെ ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഈ രീതിയിലുള്ള തലച്ചോറിലേക്കുള്ള രക്തയോട്ടം അടിസ്ഥാനപരമായി ചെറുപ്പവും ആരോഗ്യകരവുമായി നമ്മളെ നിലനിർത്താൻ സഹായിക്കുന്നു.

വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ 2017 ലെ ഒരു പഠനത്തിൽ, ബീറ്റ്റൂട്ട് ജ്യൂസിന്റെ സപ്ലിമെന്റുകൾ  വ്യായാമവുമായി സംയോജിപ്പിക്കുമ്പോൾ പ്രായമായവരിൽ വ്യായാമവും പ്ലാസിബോയും മാത്രം ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ സോമാറ്റോമോട്ടർ തലച്ചോറിന്റെ പ്ലാസ്റ്റിസിറ്റിയെ  ഉത്തേജിപ്പിക്കുന്നതായി കണ്ടെത്തി.


അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കുക


ആരോഗ്യമുള്ള അസ്ഥികൾക്ക് കാരണമാകുന്ന ചില പ്രധാന വിറ്റാമിനുകളും ധാതുക്കളും ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അസ്ഥി ക്ഷതം തടയുന്നതിൽ ഒരു പ്രധാന ധാതുവായ മഗ്നീഷ്യം നമ്മുടെ ഈ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്, കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ സഹായിക്കുന്നത് വഴി ശരീരത്തിലെ അസ്ഥികളെയും തരുണാസ്ഥികളെയും നിലനിർത്താൻ സഹായിക്കുന്നു.
 

വൃക്കകളെയും കരളിനെയും ആരോഗ്യത്തോടെ പരിപാലിക്കുക


ബീറ്റ്റൂട്ടുകളിൽ ഫൈറ്റോന്യൂട്രിയന്റുകൾ എന്ന വിഷവിമുക്തമാക്കുന്ന ഘടകം അടങ്ങിയിയിരിക്കുന്നതിനാൽ ഇത് നമ്മളുടെ കരളിനെ വിഷവിമുക്തമാക്കാൻ സഹായിക്കുന്ന എൻസൈമുകളുടെ ഉല്പാദനം വർദ്ധിപ്പിക്കുകയും നമ്മുടെ വൃക്കകളിലെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതിന് കാരണമാകുന്നു.

ബീറ്റ്റൂട്ടിൽ ഓക്സലേറ്റുകൾ എന്ന സംയുക്തങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ബീറ്റ്റൂട്ടിൻറെ അമിത ഉപയോഗം ചിലപ്പോൾ വൃക്കയിലെ കല്ലുകൾക്ക് കാരണമാകും.

 

ശരീര വ്യായാമം മെച്ചപ്പെടുത്തുന്നു


ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീരത്തിന്റെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് കരുതപ്പെടുന്നു, ഇത് രക്തയോട്ടം, കാർഡിയോസ്പിറേറ്ററി എൻഡുറൻസ്, പേശികളുടെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.
 

വീക്കം കുറയ്ക്കുക


ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് (പ്രത്യേകിച്ച് ബീറ്റാലെയ്‌നുകൾ) കാരണം ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മോണയിലെ വീക്കം, തലവേദന, ഉറക്കത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള വേദന എന്നിവയുള്ള ആളുകളിൽ കുറച്ചു ഗവേഷകർ ബീറ്റ്റൂട്ടിൻറെ ഉപയോഗം പരീക്ഷിച്ചതിൽ നിന്നും ഈ അവസ്ഥകൾ മെച്ചപ്പെട്ടതായി തെളിയിച്ചപ്പോൾ, ബീറ്റ്റൂട്ട് വളരെ ഫലപ്രദമായ ഒരു ആഹാരമായി അവർ കണക്കാക്കിവരുന്നു.


Post a Comment

أحدث أقدم