നമ്മളിൽ അധികം ആളുകളും അറിയാതെ തന്നെ നമ്മുടെ പൂന്തോട്ടങ്ങളിൽ വളർത്തുന്ന ഒരു വിഷ ചെടിയാണ് സൈപ്രസ് വൈൻ / സ്റ്റാർ ഗ്ലോറി, നക്ഷത്ര മുല്ല അഥവാ ആകാശമുല്ലയെന്ന ചെടി. യാതൊരു സംരക്ഷണവും നൽകാതെ തന്നെ നന്നായി വളർന്ന് പൂവിടാൻ കഴിവുള്ളവരാണ് ആകാശമുല്ലയെന്നയീച്ചെടി.
![]() |
Image Credit : Designed by Freepik |
നമ്മുടെ പൂന്തോട്ടങ്ങൾ വളരെ പെട്ടന്നുതന്നെ ഒരു പരിചരണവുമില്ലാതെ അലങ്കരിക്കാൻ സാധിക്കുന്നു എന്നതാണ് ഈ ചെടിയെ അധികമാളുകളും വളർത്താനുള്ള കാരണം. കൂടാതെ ഒരു ചെടി കിളിർത്തു കഴിഞ്ഞാൽ ചെടി നശിച്ചു പോകുന്നത് വരേ വർഷം മുഴുവൻ പൂക്കൾ ലഭിക്കുന്നു എന്നതും ഈ ചെടിയുടെ പ്രതേകതയാണ്. നമ്മുടെ നാട്ടിൽ പുറങ്ങളിൽ സുലഭമായി ലഭിച്ചിരിക്കുന്ന നാടൻ ഇനമായ ചുവപ്പിന് പുറമേ ഇന്ന് വെള്ള, പിങ്ക് എന്നീ നിറങ്ങളിലും ലഭിക്കുന്നു.
പൂന്തോട്ടങ്ങളിൽ പ്രതേക ആകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന ആർച്ചിലുടെ വളർത്താനും അല്ലങ്കിൽ മറ്റൊരു ചെടിയിൽ പടർത്തി വളർത്താനും സാധിക്കുന്ന സൈപ്രസ് വൈൻയെന്ന ഈ ചെടികൾ ശ്രദ്ധിച്ചില്ലങ്കിൽ ഒരു അധിനിവേശ ചെടിയായി മാറാനും ഇടയുണ്ട്. ഇവയിൽ ഉണ്ടാകുന്ന പൂക്കൾക്ക് ഒരു ദിവസമാണ് ആയുസുണ്ടാകുക രാവിലെ വിരിഞ്ഞു വൈകിട്ട് വാടുന്ന പൂക്കളിൽ എല്ലാം തന്നെ കായ്കൾ ഉണ്ടാകുന്നതായി കാണുന്നു. ഇങ്ങനെയുണ്ടാകുന്ന കായകൾ വളഞ്ഞു തന്നെ പൊട്ടി മണ്ണിൽ വീണ് വീണ്ടും പുതിയ തൈകൾ ഉണ്ടാകുന്നു. അതായത് നമ്മൾ ആരും ശ്രദ്ധിച്ചില്ലങ്കിൽ കൂടെ ചെടി അതിന്റെ വംശ വർദ്ധനവ് തന്നെ നടത്തിക്കോളും. അതുകൊണ്ടു തന്നെ ഈ ചെടി കാടു പോലെ വളരാൻ സാധ്യതയുള്ളതിനാൽ ചെടികളുടെ വിത്തുകൾ ശേഖരിച്ച് നശിപ്പിച്ചു കളയാവുന്നതാണ്.
ഈ ചെടിയുടെ തണ്ടുകൾ വളരെ മൃദുവു൦ കട്ടി കുറഞ്ഞവയുമാണ് അതുകൊണ്ടു തന്നെ തണ്ടിനുണ്ടാകുന്ന ക്ഷതം മൂലവും ചെടികൾ നശിക്കാം. ആർച്ചുകളിൽ പടർത്തി ചെടി വളർത്തുമ്പോൾ തണ്ടുകളിൽ കമ്പികളിൽനിന്നും നേരിട്ട് ചൂട് കൊള്ളതിരിക്കാൻ ശ്രദ്ധിക്കണം.
ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലാവസ്ഥയിലാണ് ഈ ചെടികളിൽ കൂടുതലായും പൂക്കളുണ്ടാകുന്നത് എന്നാൽ വെള്ളം നൽകി പരിപാലിച്ചാൽ ഏത് കാലാവാസസ്ഥയിലും നമുക്ക് ഈ ചെടിയിൽ നന്നായി പൂക്കളുണ്ടാക്കാം.
വിത്തുകൾ പാകി കിളിർപ്പിച്ചോ അല്ലങ്കിൽ നേരിട്ട് വിത്തുകൾ നട്ടോ നമുക്ക് പുതിയ തൈകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. പാകി കിളിർപ്പിച്ചു പറിച്ചു നടുമ്പോൾ തൈകൾക്ക് നാലില പ്രായമാകുന്നതാണ് നല്ലത്. ചെടികൾ നടുന്ന തടങ്ങളിൽ ചാണക പൊടി/ ഏതെങ്കിലും അടിവളമായി നല്കാൻ പറ്റിയ ജൈവ വളം കൂടാതെ ചെടി ചുവട്ടിൽ ഈർപ്പം നിൽക്കാൻ ചകിരി ചോറും ഉപയോഗിക്കാവുന്നതാണ്.
ചെടികൾ നട്ടതിനു ശേഷം വേറെ വളങ്ങൾ കാര്യമായിട്ട് നൽകിയില്ലെങ്കിലും ചെടികൾ നന്നായി വളർന്നു പൂവിടും എന്നാൽ ചെടിയുടെ വളർച്ചാ സമയത്തു കൃത്യമായി പടർന്നു കയറാൻ താങ്ങുകാലുകൾ നൽകേണ്ടത് അത്യാവശ്യമാണ്.
സൈപ്രസ് വൈൻ എന്ന ഈ ചെടി പൂന്തോട്ടത്തിൽ ഒരു മുതൽക്കൂട്ടാണ് എന്നിരുന്നാലും ഈ ചെടികൾ വളർത്തുമ്പോൾ അൽപം ശ്രദ്ധ വേണം. കാരണം ഈ ചെടിയിലും ഇതിലെ കായ്കളിലും വിഷാംശം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു കാരണവശാലും ഇവയുടെ ഇലകളോ കായകളോ കഴിക്കാൻ പാടില്ല. അങ്ങനെ കഴിച്ചാൽ ഓക്കാനം, വയറു വേദന, ശർദി, വയറ്റിളക്കം തുടങ്ങിയവയ്ക്കും ചിലപ്പോൾ കരളിന്റെ പ്രവർത്തനം പരാജയപെടുന്നതിനോ കാരണമാകാം.
Post a Comment