പ്രമേഹത്തിനും കരള്‍ ശുദ്ധീകരിക്കാനും കഴിക്കാം ചായ മൻസ എന്ന മെക്സിക്കൻ മരച്ചീരയെ

നമ്മുടെയൊക്കെ വീട്ടുവളപ്പിൽ കാണാൻ സാധ്യതയുള്ള ഒരു ഒന്നാണ് ചായമൻസ അല്ലെങ്കിൽ ചയാ എന്നോ അതുമല്ലങ്കിൽ മെക്സിക്കൻ മരച്ചീരയെന്നും അറിയപ്പെടുന്ന ഈ ചെടി. കുറച്ചു സമയത്തിന് മുൻപുവരെ വളരെയധികം പ്രചാരത്തിൽ വരികയും വളരെ പെട്ടന്നുതന്നെ ആളുകൾക്ക് അവയോടുള്ള പ്രിയം കുറയുകയും ചെയ്‌ത ചെടികളിൽ ഒന്നാണിത്. ഇങ്ങനെ പെട്ടന്നുതന്നെ അവയോടുള്ള ഇഷ്ട്ടം കുറയാനുള്ള പ്രധാന കാരണം ഇതൊരു വലിയ ചെടിയാകുന്നതിനാൽ അധിക സ്ഥലം ആവശ്യമാണ് എന്നതും ഇവയുടെ ഇലകളിൽ കപ്പയിലകളിൽ ഉള്ളതുപോലെ വിഷാംശമായ സയനൈഡ് ഉള്ളതിനാൽ പച്ചയായി ഉപയോഗിക്കുമ്പോൾ ഇലകൾക്ക് കട്ടുണ്ട് എന്നതുമാണ്. 

 


കപ്പയിലയുടെയോ അതുമല്ലങ്കിൽ ഓമയിലയുടെയോ രൂപ സാദർശ്യം തോന്നിക്കുന്ന ഇവയുടെ ഇലകൾക്ക് ആനുകൂല്യ സാഹച്യര്യത്തിൽ വലിപ്പമുള്ള ഇലകളാണ് ഉണ്ടാകുന്നത്. ഈ ചെടികൾക്ക് വിവിധ സ്ഥലങ്ങളിൽ മെക്സിക്കൻ മരച്ചീര, ട്രീ സ്പിനാച്ച് (Tree Spinach), ചായ മാൻസ് (Chaya Mansa). ചായമൻസ, ഷുഗർ ചീര, ചായാമന്‍സ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. 

കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു സസ്യമാണ് ചായമൻസ അതുകൊണ്ടു തന്നെ ഈ ചെടികൾ ഒരു അധിനിവേശ ചെടികളാകാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്. ചായമൻസ ചെടികളുടെ മുറിച്ചെടുക്കുന്ന തണ്ടുകൾ വെറുതേ വലിച്ചെറിയുന്നത് നാളെ ചിലപ്പോൾ ഒരു പാരിസ്ഥിതിക പ്രശ്‌നമാകും അതിനാൽ തന്നെ അവശമില്ലാത്ത തണ്ടുകൾ മണ്ണിൽ വീണ് കിളിർക്കാതെ നശിപ്പിക്കാൻ ശ്രദ്ധിക്കണം. 

ആറ് മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ ചെടികൾ ഒരു നിത്യ ഹരിത ഇലക്കറിയാണ്. അതായത് മഴയിലും വേനലിലും മഞ്ഞിലും എന്നും എപ്പോഴും ഇവയിൽ ഭക്ഷ്യവശത്തിനുള്ള ഇലകൾ ലഭ്യമാകും എന്ന് തന്നെ. നല്ല ഉയരത്തിൽ വളരുന്നതിനാൽ തന്നെ ഇവയുടെ തലപ്പുകൾ മുറിച്ചു വളർച്ച ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇവയുടെ തണ്ടുകളിൽ കറയുള്ളതിനാൽ ഇലകൾ മുറിക്കുമ്പോളും തണ്ടുകൾ മുറിക്കുമ്പോളും ഈ കറകൾ കണ്ണിലും വായിലും വീഴാതെ സൂക്ഷിക്കണം.    

ഇവയുടെ വിത്തുകളും തണ്ടുകളും വഴി പുതിയ ചെടികൾ ഉണ്ടാകാമെങ്കിലും വിത്തുകൾ വളരെ കുറവായതിനാൽ കുടുതലും തണ്ടുകൾ മുറിച്ചുവെച്ചാണ് പുതിയ തൈകൾ പെട്ടന്ന് ഉണ്ടാക്കിയെടുക്കുന്നത്. തലപ്പോടുകൂടെയുള്ള തണ്ടുകൾ ഒരു പരിചരണമില്ലാതെയും നന്നായി വളരും. ഇവയെ വെയിലിലോ തണലിലോ നമുക്ക് വളർത്താൻ സാധിക്കും. 

ചായ മൻസ ഇലകൾ ഉപയോഗിച്ച് ഗ്രീൻ ടീ  പോലെ ടീ ഉണ്ടാക്കാനും, തോരൻ, കറി, സാലഡ് തുടങ്ങിയവ ഉണ്ടാക്കാനും സാധിക്കും. ഈ ഇലകൾ ഉപയോഗിച്ച് എന്ത് വിഭവം ഉണ്ടാക്കിയാലും ഇലകൾ പാചകം ചെയ്യാതെ കഴിക്കാൻ പാടില്ല കാരണം ഇവയിൽ ധാരാളമായി സൈനൈഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇലകൾ പാചകം ചെയ്യുമ്പോൾ ഇവയിൽ അടങ്ങിയിരിക്കുന്ന സൈനൈഡ് സംയുക്തങ്ങൾ നശിക്കും.

 

 

ചായ മൻസയുടെ ഉപയോഗം പ്രമേഹത്തിനും കരള്‍ ശുദ്ധീകരിക്കാനും നല്ലതാണെന്നു പറയപ്പെടുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ രക്തയോട്ടത്തിനു നല്ലതായതിനാൽ വെരിക്കോസ് വെയിൻ ഉള്ളവർക്ക് ഇതു ഒരു നല്ല ഇലക്കറിയായി പറയപ്പെടുന്നു. രക്തയോട്ടം കുട്ടുന്നതിനാൽ തന്നെ ഇവയുടെ ഉപയോഗം ഹൃദയാരോഗ്യത്തിനും നല്ലതാണ്. ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം എന്നിവയും  ചായ മൻസയിൽ അടങ്ങിയിരിക്കുന്നതിനാൽ വിളർച്ചയുള്ളവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. 

കാര്യമായ രോഗ കീടശബാധയോന്നുമില്ലാത്ത വളരെ വർഷം നിലനിൽക്കുന്ന ഒരു ഇലക്കറിയാണ് ചായ മൻസ. ഇവയിൽ ഇത്രയും ഗുണങ്ങളുണ്ടെന്നിരുന്നാലും അധികമായ ഉപയോഗം ചിലപ്പോൾ നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. 

Post a Comment

Previous Post Next Post