നമുക്കും എളുപ്പത്തിൽ ചെയ്യാം കുടമ്പുളി കൃഷി


നമ്മുടെ അടുക്കളകളിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു സുഗന്ധ വ്യഞ്ജനമാണ് കുടംപുളി. കുടമ്പുളി / കുടംപുളി ചേർക്കാത്ത ഒരു നാടൻ മീൻകറി ഒരിക്കലും പൂര്ണമാകില്ല. അതുപോലെ തന്നെ കുടമ്പുളി വൈദ്ധ്യാശാലകളിലും പലതരം ഔഷധങ്ങൾ ഉണ്ടാക്കാനായി ഉപയോഗിച്ച് വരുന്നു. എല്ലാ സമയത്തും നല്ല ഗുണമേന്മയുള്ള കുടംപുളികൾക്ക് ആവശ്യക്കാർ ഏറെയാണ് അതിനാൽ തന്നെ കുടംപുളി നമുക്ക് വീടുകളിൽ സ്വന്തം ആവശ്യത്തിനോ അല്ലങ്കിൽ കൃഷിയായിട്ടോ വളർത്താവുന്നതാണ്. 

 




വർഷത്തിൽ ഒരു സീസണിൽ മാത്രം കായകൾ ലഭിക്കുന്ന കുടമ്പുളി ഇടവിളയായും അല്ലാതെയും കൃഷിചെയ്യാൻ സാധിക്കും. കുടമ്പുളി വളർത്തുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

മണ്ണ് :

കേരളത്തിലെ എല്ലാത്തരം മണ്ണിലും കുടമ്പുളി / കുടംപുളി വളരുമെങ്കിലും മണൽ കലർന്ന എക്കൽ മണ്ണിലാണ് കുടുതലും നന്നായി വളരുന്നത്. 

തൈകൾ തയാറാക്കുന്ന രീതി:

കുടമ്പുളി / കുടംപുളിയുടെ തൈകൾ നമുക്ക് വിത്തുകൾ മുളപ്പിച്ചോ അല്ലങ്കിൽ ഗ്രാഫ്ട് തൈകൾ വഴിയോ കൃഷി ചെയ്യാൻ  സാധിക്കും. വിത്തുകൾ മുളച്ചു തയാറാക്കുന്ന തൈകൾ വളർന്നു കായ്‌ഫലം ഉണ്ടാകാൻ കുറഞ്ഞത് 10 വർഷമെങ്കിലും എടുക്കുന്നതിനാലും കുടംപുളിയിൽ ആൺ പെൺ മരങ്ങളുള്ളതിനാൽ വളർത്തി വരുന്ന തൈകൾ ആൺ മരങ്ങളാണെങ്കിലുള്ള നഷ്ടവും കണക്കിലെടുത്തു പൊതുവേ നല്ല മാത്രസസ്യത്തിന്റെ ഗുണങ്ങളുള്ള ഗ്രാഫ്ട് തൈകളാണ് ഉപയോഗിക്കാറ് (ഗ്രാഫ്ട് തൈകൾ വാങ്ങുമ്പോൾ വിശ്യാസയോഗ്യമായ സ്ഥലത്തുനിന്നും വാങ്ങുക). ഗ്രാഫ്ട് തൈകൾ വളർത്തുമ്പോൾ ചെടികൾ അടുത്ത രണ്ടു മുന്ന്  വർഷത്തിനുള്ളിൽ കായ്‌കൾ ഉണ്ടാകാൻ തുടങ്ങും. 

തൈകൾ നടുന്ന രീതി:

തിരഞ്ഞെടുത്തു തയ്യാറാക്കിയിരിക്കുന്ന തൈകൾ ജൂണിൽ തുടങ്ങുന്ന കാലാവർഷത്തോട് കൂടെ നടാവുന്നതാണ്. തൈകൾ നടാനായി സമചതുരത്തിലുള്ള കുഴികൾ തയാറാക്കി (കുറഞ്ഞത് 40 CM വീതം നീളം, വീതി, ആഴം) അതിലേക്ക് നല്ല രീതിയിൽ അടിവളം നൽകണം. അടിവളമായി ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലങ്കിൽ ആട്ടിൻ വളമോ ഉപയോഗിക്കാൻ സാധിക്കും. കുഴികളിൽ കുറഞ്ഞത് 5 കിലോയോളം വളങ്ങൾ നൽകിയ ശേഷം അൽപം മണ്ണുമായി കുട്ടി കലർത്തിയതിനു ശേഷം ഒരുപിടി വേപ്പിൻ പിണ്ണാക്കുകൂടെ ഇട്ട് തൈകൾ നടാവുന്നതാണ്. ഗ്രാഫ്ട് തൈകൾ ഉപയോഗിക്കുമ്പോൾ ഗ്രാഫ്ട് ഭാഗം മണ്ണിനു മുകളിൽ നിൽകുന്ന രീതിയിൽ വേണം തൈകൾ നടാൻ. നട്ട തൈകളിൽ കാറ്റ് പിടിക്കാതിരിക്കാനും തൈകൾ നേരെ വളരാനും താങ്ങുകൾ നൽകി വേണം ആദ്യത്തെ കുറച്ചു സമയങ്ങളിൽ വളർത്താൻ.

വളപ്രയോഗം:

ഇങ്ങനെ നടുന്ന തൈകൾക്ക് നട്ട വർഷം മുതൽ കുറഞ്ഞത് എല്ലാ 6 മാസം കൂടുമ്പോൾ വീതം വളങ്ങൾ നൽകണം. വളമായി നമ്മൾ അടിവളമായി നൽകിയ ജൈവ വളങ്ങൾ ഏതെങ്കിലുമോ അല്ലെങ്കിൽ രാസവളമായി യൂറിയ, രാജ്‌ഫോസ്, പൊട്ടാഷ് എന്നിവ 40:100 :100 ഗ്രാം വീതം ഒന്നാം വർഷവും അടുത്ത വർഷം മുതൽ അളവുകൾ ഇരട്ടിയാക്കിയും വളങ്ങൾ നൽകാവുന്നതാണ്. 

ചെടികളുടെ സംരക്ഷണം:

ചെടികൾ വളരാൻ തെളിഞ്ഞ വെയിൽ ആവശ്യമാണ് അതിനാൽ ഇടവിളയായി കൃഷി ചെയ്യുമ്പോൾ തൈകൾക്ക് മുകളിലേക്ക് ഒത്തിരി ചുടൽ വരാതെ ചെടിയെ സംരക്ഷിക്കണം. ചെടികൾ തൈകളായിരിക്കുന്ന സമയത്ത് വേനൽക്കാലത്തു വെള്ളം നൽകേണ്ടത് അത്യവശ്യമാണ്. ചെടി കുറച്ചുകൂടെ പ്രായം എത്തിയാൽ നന ക്രമീകരിക്കാവുന്നതാണ്. വേനൽക്കാലത്തു ചെടിച്ചുവട്ടിൽ പുതയിടുന്നത് ചെടിക്ക് ഉണക്കടിക്കാതിരിക്കുന്നതിനു സഹായകരമാകും. ഗ്രാഫ്ട് തൈകൾ നടുമ്പോൾ ഒരു കാരണവശാലും ഗ്രാഫ്ട് ഭാഗം മണ്ണിനടിയിൽ പോകാനും ഗ്രാഫ്റ്റിന് താഴേ നിന്നും മുളകൾ വളരാനും സമ്മതിക്കരുത്. 

വിളവെടുപ്പ് സമയം:

കുടമ്പുളി ചെടികളിൽ ആൺ പൂക്കൾ ശിഖരങ്ങളുടെ പാർശ്വങ്ങളിലും പെൺ പൂക്കൾ ശിഖരങ്ങളുടെ അറ്റത്തുമായിട്ടാണ് പൂക്കുന്നത്. കൂടാതെ ആൺ പൂക്കൾ കൂട്ടമായി കാണപ്പെടുകയും പെൺ പൂക്കൾ ഒന്ന് മുതൽ നാലു വരെയുള്ള ചെറിയ കുട്ടമായിട്ടാണ് കാണപ്പെടുക. നല്ല വളർച്ചയെത്തിയ തൈകൾ ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് പൂവിടും നല്ല അടമഴയുള്ള ജൂലൈ മാസത്തിൽ കായകൾ പഴുത്തു വിളവെടുക്കുകയുമാണ് ചെയ്യുന്നത്. ഗ്രാഫ്ട് തൈകൾ മുന്ന് വർഷം കൊണ്ട് കായകൾ ഉണ്ടാകാൻ തുടങ്ങുമെങ്കിലും പത്ത് വർഷം പ്രായമാകുമ്പോളാണ് ചെടി അതിന്റെ പൂർണ കായ്‌ഫലം തന്നു തുടങ്ങുക. 

കുടമ്പുളി സംസ്‌കരണം:

പഴത്ത് വിളവെടുത്ത കായ്‌കളുടെ പുറം തോടാണ് സംസ്‌കരണത്തിനായി ഉപയോഗിക്കുക. കായകൾക്കകത്തുനിന്നും കുരു നീക്കം ചെയ്‌തു നന്നായി കഴുകിയ കുടംപുളി വെയിൽ വെച്ച് വെള്ളം ഉണക്കിയ ശേഷം പുകകൊള്ളിച്ചോ അല്ലങ്കിൽ നേരിട്ട് പുകയത്ത് വെച്ചോ ഉണക്കിയെടുക്കാം. ഇങ്ങനെ ഉണക്കിയെടുക്കുന്ന കുടംപുളി വായുവും ഈർപ്പവും തട്ടാത്ത രീതിയിൽ മണ്ണ് കലങ്ങളിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. 







Post a Comment

Previous Post Next Post