ഒരു സക്കുലെന്റ് വിഭാഗത്തിൽ പെടുന്ന അതി മനോഹരമായ ഒരു ചെടിയാണ് സെഡം മോർഗാനിയം (Sedum morganianum), അഥവാ ഡോങ്കി ടെയിൽ (Donkey's Tail) അല്ലെങ്കിൽ ബറോസ് ടെയിൽ (Burro's Tail) എന്ന പേരിൽ അറിയപ്പെടുന്ന ഈ ചെടി. കഴുതയുടെ വാല് പോലെ ഇടതൂർന്ന പിന്നിയിട്ടത് പോലെയുള്ള ഈ ചെടിയുടെ രുപം ഹാങ്ങിങ് ചട്ടികളിൽ വളർത്തുമ്പോൾ അതി മനോഹരമാണ്.
മണ്ണ്:
എല്ലാ സക്കുലെന്റ് ചെടികൾക്കും അവശമുള്ളതുപോലെ തന്നെ നന്നായി വെള്ളം വാർന്നുപോകുന്ന മണ്ണാണ് ഇവയ്ക്കും ആവശ്യം. കള്ളിമുള്ള് ചെടികൾക്ക് വേണ്ടിയുള്ളതോ അല്ലങ്കിൽ സക്കുലന്റുകൾക്കു വേണ്ടിയുള്ള പ്രത്യേക മണ്ണോ (cactus or succulent mix), അല്ലെങ്കിൽ മണലും ജൈവവളവും കുട്ടികലർത്തിയ മണ്ണോ നമുക്ക് ചെടികൾ നടുന്നതിനായി ഉപയോഗിക്കാം. ഒരുകാരണവശാലും കേരളത്തിലെ കാലാവസ്ഥയിൽ ചകിരിച്ചോർ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് കാരണം മഴക്കാലത്ത് അധികമായി ചെടിച്ചുവട്ടിൽ ഇതു വെള്ളം കെട്ടുന്നതിന് കാരണമാകും.
കള്ളിച്ചെടി അല്ലെങ്കിൽ സക്കുലന്റുകൾക്കു വേണ്ടിയുള്ള മണ്ണ് ഇവിടുന്ന് വാങ്ങാം: https://amzn.to/3HPA1Ka
തൈകൾ തയാറാക്കുന്ന രീതി:
സെഡം മോർഗാനിയം എന്ന ഈ ചെടി അൽപം ശ്രദ്ധിച്ചാൽ വളരെയെളുപ്പം തന്നെ ആർക്കും കിളിർപ്പിച്ചെടുക്കാൻ സാധിക്കുന്ന ഒരു ചെടിയാണ്. പ്രധാനമായും രണ്ടു രീതിയിലാണ് ഇവയുടെ തൈകൾ തയാറാക്കുന്നത്.
- തണ്ടുകൾ മുറിച്ചു വെച്ചും
- ഇലകൾ വെച്ചും
തണ്ടുകൾ മുറിച്ചുവെച്ചു കിളിർപ്പിക്കുബോൾ നല്ല ആരോഗ്യമുള്ള തണ്ടുകൾ രണ്ടു മുതൽ മുന്ന് ഇഞ്ച് നീളത്തിൽ തലപ്പോടുകൂടെയോ അല്ലാതെയോ മുറിച്ചെടുത്ത് കിളിർപ്പിക്കാൻ സാധിക്കുന്നതാണ്. മുറിച്ചെടുത്ത തണ്ടുകളിലെ മുറിപ്പാട് ഉണങ്ങുന്നതു വരെ കുറഞ്ഞത് ഒരു ദിവസമെങ്കിലും വെയിൽ കൊള്ളാതെ വായു കടക്കുന്ന സഥലത്തു വെച്ചതിനു ശേഷം അടുത്ത ദിവസം നടുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് വഴി തണ്ടുകളുടെ മുറിപ്പാടിലൂടെ വെള്ളം കയറി അളിഞ്ഞുപോകുന്നത് തടയാനാകും. തണ്ടുകൾ കിളിർക്കാൻ വെക്കുമ്പോൾ വെറും മണലിൽ തണലിൽ നടുന്നതാണ് ഉത്തമം. അതിനു ശേഷം കുറേശേ വെള്ളം നൽകാവുന്നതാണ്. രണ്ടാഴ്ചക്കുള്ളിൽ ഇങ്ങനെ നട്ട തണ്ടുകളിൽ വേരുകൾ വളർന്നു പുതിയ ഇലകൾ വരാൻ തുടങ്ങും അപ്പോൾ നമുക്ക് ചെടി തണ്ട് പിടിച്ചെന്ന് ഉറപ്പുവരുത്താം.
ഇലകൾ മുറിച്ചു വെച്ച് കിളിർപ്പിക്കുമ്പോൾ ചെടിയിലെ കേടുപാടുകൾ ഇല്ലാത്ത ആരോഗ്യമുള്ള ഇലകൾ സൂക്ഷ്മമായി അടർത്തിയെടുത്തു കിളിർപ്പിക്കാനായി മണലിൽ തണലത്തു വയ്ക്കാവുന്നതാണ്. മുറിച്ചെടുത്ത ഇലകൾ മുറിപ്പാട് ഉണങ്ങുന്നതു വരെ കുറഞ്ഞത് ഒരു ദിവസമെങ്കിലും വെയിൽ കൊള്ളാതെ വായു കടക്കുന്ന സഥലത്തു വെച്ചതിനു ശേഷം അടുത്ത ദിവസം നടുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് വഴി മുറിപ്പാടിലൂടെ വെള്ളം കയറി അളിഞ്ഞുപോകുന്നത് തടയാനാകും. ഇലകൾ കിളിർക്കാനായി വെയ്ക്കുമ്പോൾ ഇലയുടെ മുറിഞ്ഞ ഭാഗം മണ്ണിന് മുകളിലായിട്ടാകണം വയ്ക്കാൻ. അതിനു ശേഷം കുറേശേ വെള്ളം നൽകാവുന്നതാണ്. മൂന്നുമുതൽ നാല് ആഴ്ചക്കുള്ളിൽ ഇങ്ങനെ നട്ട ഇലകളുടെ ചുവട്ടിൽ നിന്നും ചെറിയ വേരുകളും പിന്നീട് പുതിയ തൈയും വളർന്നു വരുന്നതായി കാണാൻ സാധിക്കു.
ചെടിയെക്കുറിച്ചു കൂടുതലറിയാൻ ഈ വിഡിയോ കാണുക.
സൂര്യപ്രകാശം:
സെഡം മോർഗാനിയം ചെടികൾക്ക് സൂര്യപ്രകാശം അതാവശ്യമാണ് അതിനാൽ തന്നെ നല്ല രീതിയിൽ വെയിൽ കിട്ടുന്ന സ്ഥലത്തുവേണം കിളിർത്തു ആരോഗ്യമായ ചെടികളെ പിന്നീടുള്ള വളർച്ചയ്ക്കായി വയ്ക്കാൻ. എന്നാൽ നേരിട്ടുള്ള ചൂട് കൂടിയ ഉച്ചവെയിൽ ചെടികളിൽ വീഴാതെ ഒഴിവാക്കുന്നതാണ് നല്ലത് അല്ലെങ്കി അത് ചെടിയുടെ ഇലകൾ പെള്ളലേറ്റ് നശിക്കുന്നതിനു കാരണമാകും.
വെള്ളംനനയ്ക്കൽ:
സെഡം മോർഗാനിയം ഒരു സക്കുലന്റ് ചെടിയായതിനാൽ വെള്ളം കുറച്ച് മാത്രം മതിയാകും. ചെടിച്ചുവട്ടിലെ മണ്ണ് നന്നായി ഉണങ്ങിയതിനു ശേഷം മാത്രം നനയ്ക്കുന്നതാണ് ഏറ്റവും നല്ലതു ചെടി ചുവട്ടിലെ വെള്ളത്തിന്റെ അളവ് കൂടിയാൽ വേരുകൾ അഴുകിപ്പോകാൻ ചിലപ്പോൾ കാരണമാകും. മഴക്കാലത്ത് ഒരു കാരണവശാലും ചെടിച്ചുവട്ടിൽ നേരിട്ട് ഒത്തിരി സമയം വെള്ളം വീഴാൻ ഇടയാകരുത്.
വളപ്രയോഗം:
ചെടികളുടെ വളർച്ചാസമയത്ത് നേർപ്പിച്ച ഏതെങ്കിലും ജൈവ വളങ്ങളോ അല്ലങ്കിൽ വാങ്ങിക്കാൻ കിട്ടുന്ന റെഡിമെയ്ഡ് സക്കുലന്റ് വളങ്ങളോ നൽകാവുന്നതാണ്. മഴക്കാലത്ത് ഒരു കാരണവശാലും വളം കൊടുക്കാൻ പാടുള്ളതല്ല.
രോഗ കീടബാധ:
ഈ ചെടികൾക്ക് വലിയ രീതിയിലുള്ള രോഗ കീട ബാധ വരില്ലെങ്കിലും മീലിബഗ്സ് (mealybugs) പോലുള്ള കീടങ്ങളുടെ ആക്രമണം കാണാറുണ്ട് അങ്ങനെ വന്നാൽ ഏതെങ്കിലും വേപ്പെണ്ണ അധിഷ്ഠിത ജൈവ കീടനാശിനികൾ ഉപയോഗിക്കാവുന്നതാണ്. അതുപോലെ ചെടികൾക്ക് കിട്ടുന്ന വെയിൽ, വളം, വെള്ളം എന്നിവയുടെ അളവ് കൂടിയാലും കുറഞ്ഞാലും ഇലകൾ മഞ്ഞിക്കുന്നതായി കാണാറുണ്ട്.
നീം ഓയിൽ (neem oil) വാങ്ങാൻ : https://amzn.to/4kOAVoP
സെഡം മോർഗാനിയമെന്ന ഡോങ്കി ടെയിൽ ചെടികൾ ചൂടുള്ള കാലാവസ്ഥയിൽ നന്നായി വളരുമെങ്കിലും തണുപ്പ് മഴ എന്നിവയിൽ നിന്നും സംരക്ഷിക്കേണ്ടത് അതാവശ്യമാണ്. ചെടിയുടെ തണ്ടുകൾ ഉണ്ടാകുന്ന ഏതൊരു ക്ഷതവും ചെടിയെത്തന്നെ നശിപ്പിക്കും.
Post a Comment