അഡീനിയം ചെടികളെ പൊതുവേ മരുഭൂമിയിലെ റോസ് എന്നാണ് വിളിക്കപ്പെടുന്നത്. ഈ പേരിൽ നിന്നും തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും അഡീനിയം ചെടികൾക്ക് നല്ല ചൂടുള്ള കാലാവസ്ഥയാണ് വളരുന്നതിനും പൂവിടുന്നതിനും ആവശ്യം എന്ന്. എന്നാൽ കേരളത്തിലെ അധികം ലഭിക്കുന്ന മഴ അഡീനിയം ചെടികളെ വളർത്തുന്നവർക്ക് എന്നും ഒരു പേടിയാണ്.
അഡീനിയം ചെടികളുടെ മഴക്കാല സംരക്ഷണത്തെക്കുറിച്ചു കൂടുതലായി അറിയാൻ ഈ വിഡിയോ കാണുക.
ഇനി പറയുന്ന വളരെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും അഡീനിയം ചെടികളെ മഴക്കാലത്തും വളരെ നന്നായി സംരക്ഷിക്കാവുന്നതാണ്.
ഒരുവർഷത്തിനും താഴേ പ്രായമുള്ളതും അടുത്തിടെ കൊമ്പുകൾ കോതിയതോ ഗ്രാഫ്ട് ചെയ്‌തതോ ആയ അഡീനിയം ചെടികളെ ഒരുകാരണവശാലും മഴ നനയാൻ ഇടയാക്കരുത്. ഇത്തരം ചെടികൾ മഴ നനഞ്ഞാൽ ചെടിയിൽ വെള്ളം ഇറങ്ങി പുതിയ തലപ്പുകളും ചെടിയും അഴുകി പോകാൻ ഇടയാകും.
മഴക്കാലത്തിനു മുൻപ് മുതൽ ചെടികൾക്ക് ആഴ്ചയിൽ ഒരിക്കൽ വീതം സാഫ് പോലുള്ള ഏതെങ്കിലും ആന്റി ഫങ്കൽ ചെടികൾ മുഴുവനായും തളിച്ച് കൊടുക്കുന്നത് ചെടികൾ വെള്ളം മൂലം അഴുകുന്നതിനെ ഇല്ലാതെയാകും.
അഡീനിയം ചെടികൾക്ക് ആവശ്യമായ സാഫ് വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അൽപം വലുപ്പമുള്ള പ്രായമായ ചെടികളെ നേരിട്ട് മഴ നനയാത്ത രീതിയിൽ ഏതെങ്കിലും ഷെയിഡിലേക്കു മാറ്റി വയ്ക്കാവുന്നതാണ്. മഴക്കാലത്തെ അഡീനിയം ചെടികളുടെ ഇലകൾ പൊഴിയുന്നത് സർവ്വ സാധാരണയാണ് അതിനാൽ തന്നെ ചെടികളുടെ ബൾബ് പോലുള്ള ചുവടു ഭാഗം കോഡെക്സിന് കേടുപാടുകൾ ഒന്നുമില്ലായെന്നു ഉറപ്പു വരുത്തണം. മഴനനയാതിരിക്കാൻ ചെടികളെ മാറ്റിവെക്കുമ്പോൾ ചെടികൾ തമ്മിലുള്ള അകലം ക്രമീകരിച്ചു വായു സഞ്ചാരം ഉറപ്പു വരുത്തണം.
എന്തേലും കാരണവശാൽ ചെടികളെ പുതിയതായി നടേണ്ടി വന്നാൽ ചെടികൾ നടുന്നതിനായി ഉണങ്ങിയ മണ്ണ് ഉപയോഗിക്കുകയും അടുത്ത ഒരു ആഴ്ചത്തേക്ക് ചെടിക്ക് വെള്ളം നൽകാതെ സംരക്ഷിക്കുകയും വേണം.
അഡീനിയം ചെടികളുടെ കോഡെക്സിന് എന്തെങ്കിലും കേടുപാടുകൾ വന്നാൽ ഉടൻതന്നെ ചെടികളെ മണ്ണിൽ നിന്നും പറിച്ചെടുത്തു കോഡെക്സിന്റെ അഴുകിയ ഭാഗങ്ങൾ നീക്കം ചെയ്തു സാഫ് പുരട്ടി ചെടിയെ വെള്ളം തട്ടാതെ സംരക്ഷിക്കണം.
എത്രയും കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിച്ചാൽ ഏതൊരാൾക്കും uv മറകളില്ലാതെ തന്നെ നമ്മുടെ അഡീനിയം ചെടികളെ ഈ മഴക്കാലത്ത് സംരക്ഷിക്കാൻ സാധിക്കുന്നതാണ്.
Post a Comment