--> ആർക്കും വളർത്താം ഓർക്കിഡുകളിലെ സുന്ദരിയായ ഫോക്സ് ടെയിൽ ഓർക്കിഡ്

ആർക്കും വളർത്താം ഓർക്കിഡുകളിലെ സുന്ദരിയായ ഫോക്സ് ടെയിൽ ഓർക്കിഡ്



ഓർക്കിഡ് ചെടികൾ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. അതുപോലെ ഓർക്കിഡ് പ്രേമികളുടെ മനസിനെ എന്നും ആകർഷിക്കുന്ന ഒരിനമാണ് ഫോക്സ് ടെയിൽ ഓർക്കിഡുകൾ. നമ്മുടെ നാടൻ ഇനമായ ഈ ഓർക്കിഡുകൾ റൈങ്കോസ്റ്റൈലിസ് റെട്ടൂസ എന്ന ഇനത്തിൽ പെട്ടവയാണ്. പ്രതേകിച്ചു കേരളത്തിലെ വനങ്ങളിൽ തേക്ക്, മാവ്, പ്ലാവ് എന്നിവയിൽ കൂടുതലായും കാണപ്പെടുന്ന ഇത്തരം ഓർക്കിഡുകൾ വഴിയാത്രക്കാരെ എന്നും ആകർഷിച്ചിരുന്നു. അങ്ങനെ വനത്തിൽ നിന്നും വന്നു ഇന്ന് നമ്മളിൽ പലരുടെയും വീടുകളിൽ വർണ്ണം തീർക്കുന്ന ഒരു ഓർക്കിഡിനമാണ്  ഫോക്സ് ടെയിൽ അഥവാ കുറുക്കൻ വാലൻ എന്ന ഈ ഓർക്കിഡുകൾ. 

ഓർക്കിഡുകളിലെ സുന്ദരിയായ ഫോക്സ് ടെയിൽ ഓർക്കിഡ്
 

 കുറുക്കന്റെ വാലിനോട് രൂപസാദർശ്യമുള്ളവ ആയതിനാലാണ് ഈ ഓർക്കിഡിന് ഫോക്സ് ടെയിൽ എന്ന പേരുവരാൻ കാരണം. വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഈ ഓർക്കിഡുകൾ എന്നും ഇവയുടെ പൂങ്കുലയുടെ വർണത്താൽ ആരെയും വശീകരിക്കുന്നവയാണ്. 

കുലകളായി പൂക്കൾ ഉണ്ടാകുന്ന ഇവ ചെടിയുടെ ആരോഗ്യമനുസരിച്ചു ഒരു കുലയിൽ തന്നെ നൂറോളം ചെറിയ പൂക്കൾ വിരിയാറുണ്ട്. ഇവയുടെ പൂക്കൾ കാണാനായി ഒരു വർഷം കാത്തിരിക്കുന്ന ആരുടെയും മനസു മടുപ്പിക്കാത്തതാണ് വെള്ള നിറത്തിലുള്ള പൂക്കൾക്ക് പിങ്ക്  നിറത്തിൽ കാണുന്ന കുത്തുപോലുള്ള നിറം. 

ഫോക്സ് ടെയിൽ ഓർക്കിഡിനെ കുറിച്ചറിയാൻ ഈ വിഡിയോ കാണുക.


 
ഈ ഓർക്കിഡ് ഇനം മരവാഴയുടെ ഇലകളുമായി വളരെയധികം സാദർശമുള്ളവ ആയതിനാൽ കൂടുതൽ ആളുകളും ഇവയുടെ പൂക്കൾ ഉണ്ടാകുന്നതുവരെ ചെടികളെ തിരിച്ചറിയാതെ കബളിപ്പിക്കപ്പെടാറുണ്ട്. തൊലിയുള്ള മരങ്ങളിലാണ് ഇവ സാധാരണയായി വളരുന്നത്. മഴക്കാലം തുടങ്ങുന്നതിനു മുന്നോടിയായി പ്രായമായ ചെടികൾ പൂ മൊട്ടുകൾ വന്ന് ജൂൺ, ജൂലൈ മാസങ്ങളിലാണ് ഇവയിൽ കൂടുതലായും നമ്മുടെ കേരളത്തിൽ പൂക്കൾ കാണുന്നത്. 

തൈകൾ തയാറാക്കുന്ന രീതി:


ഫോക്സ് ടെയിൽ ഓർക്കിഡുകളുടെ ചുവട്ടിൽ ഉണ്ടാകുന്ന തൈകൾ ശേഖരിച്ചാണ് ഇവയുടെ പുതിയ ചെടികൾ ഉണ്ടാക്കുന്നത്.

നടുന്ന വിധം:

ഫോക്സ് ടെയിൽ ഓർക്കിഡുകൾ തൊലിയുള്ള മാവ്, തേക്ക് പോലുള്ള മരങ്ങളിൽ കെട്ടിവെച്ചോ അല്ലങ്കിൽ കയർ വിരിഞ്ഞ പൈപ്പുകളിലോ അതുമല്ലങ്കിൽ ഓർക്കിഡ് ചട്ടികളിലോ നമുക്ക് ഇവയെ വളർത്താവുന്നതാണ്. ചട്ടികളിൽ നടുമ്പോൾ വെള്ളം കെട്ടിനിൽക്കാത്ത മിക്സ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അതിനായി കരിക്കട്ടെയോ, ഓടിന്റെ മുറികളോ അതുമല്ലങ്കിൽ തൊണ്ടിന്റെ മുറികളോ ഉപയോഗിക്കാവുന്നതാണ്.
 
 

സൂര്യപ്രകാശം:

ഓർക്കിഡ് ചെടികൾക്ക് പൊതുവേ അതി തീവ്രമായ നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. ഫോക്സ് ടെയിൽ ഓർക്കിഡികൾക്കു മരങ്ങളുടെ തണൽ പോലുള്ള സ്ഥലങ്ങളിൽ അധികം വെയിൽ നേരിട്ട് ലഭിക്കാത്ത രീതിയിൽ വളരാനാണ് ഇഷ്ട്ടം.

വെള്ളം:

ഇവയുടെ വേരുകൾക്ക് പറ്റി വളരുന്ന മരങ്ങളിൽ നിന്നും വെള്ളവും വളവും അതുപോലെ അന്തരീക്ഷത്തിൽ നിന്നും വെള്ളവും വലിച്ചെടുക്കാൻ കഴിവുള്ളവ ആയതിനാൽ ചെടിച്ചുവട് ഉണങ്ങുന്നതിനനുസരിച്ചു വെള്ളം നല്കുന്നതോ അല്ലങ്കിൽ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്നതോ ആയ രീതിയാണ് നല്ലത്. ഒരു കാരണവശാലും ചെടികളുടെ കൂമ്പിൽ വെള്ളം ഒഴിക്കരുത് അങ്ങനെ ചെയ്താൽ ചെടിയുടെ കൂമ്പ് അഴുകുന്നതിനു കാരണമാകും.

വളപ്രയോഗം:

ഫോക്സ് ടെയിൽ ഓർക്കിഡുകൾക്കു അധികം വളങ്ങൾ അവശ്യമില്ലെങ്കിലും ചട്ടിയിൽ വളർത്തുന്നവയ്ക്കു കൃത്യമായ രീതിയിൽ വളർച്ചയ്ക്കും പൂവിടുന്നതിനുമുള്ള വളങ്ങൾ നൽകണം. ഇവയ്ക്കു വളമായി ഓർക്കിഡുകൾക്ക് നൽകുന്ന ജൈവ വളങ്ങളോ അല്ലെകിൽ രാസവളമായി NPK യുടെ വിവിധ അനുപാതത്തിലുള്ള വളങ്ങളോ നൽകാവുന്നതാണ്. വർഷത്തിൽ ഒരിക്കൽ മാത്രം ജൂൺ - ജൂലൈ സമയങ്ങളിൽ പൂവിടുന്നവ ആയതിനാൽ ഏപ്രിൽ മെയ് മുതൽ പൂവിടുന്നതിനുള്ള വളങ്ങൾ നൽകുന്നത് വളരെ നല്ലതാണ്.

രോഗ കീടബാധ:

ഇവയ്ക്കു മറ്റ് ഓർക്കിഡുകൾ പോലെ രോഗങ്ങൾ ഉണ്ടാകാറില്ലെങ്കിലും കുമ്പുകളിൽ വെള്ളമിറങ്ങി അഴുകിപോകുക അല്ലങ്കിൽ ഒച്ചിൻെ ആക്രമണം തുടങ്ങിയവയാണ് പൊതുവേ കാണാറുള്ള പ്രശ്‍നങ്ങൾ.   

ഈ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ആർക്കും ഫോക്സ് ടെയിൽ ഓർക്കിഡുകൾ വളരെ നന്നായി വളർത്തിയെടുക്കാൻ സാധിക്കും. 

Post a Comment

Previous Post Next Post