ഒരു ഓർക്കിഡ് ചെടികളെങ്കിലും ഇല്ലാത്ത ഒരു പൂന്തോട്ടവും എന്ന് നമുക്കിടയിൽ ഇല്ല. വിവിധ രൂപത്തിലും ഭംഗിയിലും ആരെയും ആകർഷിക്കാൻ കഴിവുള്ളവരാണ് ഓർക്കിഡ് പൂക്കൾ അതിനാൽ തന്നെ ഏവർക്കും ഓർക്കിഡ് ചെടികളില്ലാത്ത ഒരു പൂന്തോട്ടം ആലോചിക്കാൻ കുടി സാധിക്കില്ല. എന്നാൽ ഓർക്കിഡ് ചെടികൾ സ്വന്തമാക്കുമ്പോൾ ലഭിക്കുന്ന സന്തോഷമെല്ലാം ഇവ പൂവിടാതെ ഇരിക്കുന്നതോട് കൂടെ നഷ്ടപ്പെടുകയാണ് പതിവ്.
ഓർക്കിഡ് ചെടികളെ വിവിധ മാധ്യമങ്ങളിൽ നടാമെങ്കിലും ഏറ്റവും എളുപ്പത്തിൽ അധികം പരിചരണവും ഒച്ച്, പായൽ, വെള്ളം കെട്ടിനിൽക്കുക പോലുള്ള ഒരു പ്രശ്ങ്ങളും ഇല്ലാത്തതുമായ ഒരു ഓർക്കിഡ് നടീൽ മാധ്യമമാണ് വിറകുകൾ കത്തിച്ചുണ്ടാക്കുന്ന കരി.
ഓർക്കിഡ് ചെടികൾ കരിയിൽ എങ്ങനെ നടാമെന്നറിയാൻ ഈ വിഡിയോ കാണുക.
ഓരോ ഓർക്കിഡിനും അതിന്റെതായ പരിപാലന രീതികളുണ്ടങ്കിലും നടിൽ രീതികൾ ഏറെക്കുറെ ഒരുപോലെയായിരിക്കും. അതിനാൽ തന്നെ ഓർക്കിഡുകളുടെ നടിൽ ശ്രദ്ധിച്ചാൽ ചെടിയുടെ പകുതി പരിചരണം തീർന്നു എന്നുതന്നെ പറയാം. ഇനി പറയുന്ന കാര്യങ്ങൾ ഓർക്കിഡ് ചെടികൾ നടുമ്പോൾ ശ്രദ്ധിക്കണം.
ചെടിച്ചട്ടി തിരഞ്ഞെടുക്കൽ:
ഓർക്കിഡുകൾ വായുസഞ്ചാരമുള്ള മണ്ണ്, പ്ലാസ്റ്റിക്ക് എന്നിവയുടെ ചട്ടികൾ നടുന്നതാണ് ഏറ്റവും നല്ലത് എന്നാൽ ചെടികളുടെ മാധ്യമം കരിയാണങ്കിൽ നമുക്ക് അല്ലാത്ത സാധാ ചട്ടികളും ചെടിച്ചുവട്ടിലെ വെള്ളം ശ്രദ്ധിച്ചു വളർത്താൻ സാധിക്കും.
നടിൽ മിശ്രിതം:
- ചെടികൾ നടാനായി കരി ഉപയോഗിക്കാം. കരി ഉപയോഗിക്കുന്നത് വഴി ഇവയ്ക്കു മിനുസമായ പ്രതലമല്ലാത്തതിനാൽ ചെടിച്ചുവട്ടിൽ ഒച്ചുകൾക്കു സഞ്ചരിക്കാൻ പ്രയാസമായതിനാൽ ഒച്ചുകളുടെ ശല്യം കുറയാൻ കാരണമാകും.
- കരി ഒരു ആന്റി ഫങ്കൽ ആയതിനാൽ ഓർക്കിഡ് ചെടികൾക്ക് വരുന്ന ഫങ്കസ് ബാധകളെ ഒഴിവാക്കാൻ ഈ കരി സഹായിക്കും.
- കരിക്കട്ടകളിൽ വെള്ളം അധികസമയം നിൽക്കാത്തതിനാൽ ഓർക്കിഡ് ചെടികൾക്ക് വെള്ളം മൂലമുണ്ടാകുന്ന അഴുകൽ പ്രശ്‍നങ്ങൾ കുറയുന്നതിന് സഹായിക്കും.
ചെടി നടുന്ന രീതി:
തിരഞ്ഞെടുത്ത ചെടി ചട്ടിയിലേക്കു പകുതി ഭാഗത്തോളം നന്നായി കഴുകിയ കരി നിറച്ചതിനു ശേഷം അതിലേക്ക് തിരഞ്ഞെടുത്ത ചെടി വേരുകൾ ഒന്നും പൊട്ടിപ്പോകാതെ വളരെ സൂക്ഷ്മതയോടെ നടാവുന്നതാണ്. അതിനു ശേഷം ചെടികൾ മറിഞ്ഞു പോകാത്ത വിധം നന്നായി വശങ്ങളിലും കരിക്കട്ടകൾ ഇട്ട് ചെടിയെ നേരേ നിർത്തുക. നടുന്നത് വലിയ ഓർക്കിഡ് ചെടികളാണെങ്കിൽ തീർച്ചയായും മുളം കമ്പുകൾ പോലെയുള്ള കട്ടിയുള്ള ചെറിയ കമ്പുകൾ ഉപയോഗിച്ച് ചെടികൾക്ക് താങ്ങുകൾ നൽകണം. അങ്ങനെ ചെയ്‌തില്ലങ്കിൽ കാറ്റിൽ ചെടി കുലുങ്ങി വേരുകൾ പൊട്ടി ചെടി മറിയാനുള്ള സാധ്യത കൂടുതലാണ്.
വെള്ളം:
ചെടി ചുവട്ടിലെ നനവുകൾ നോക്കി നമുക്ക് ഓർക്കിഡ് ചെടികൾക്ക് വെള്ളം നൽകാവുന്നതാണ്. ഓർക്കിഡ് ചെടികളെ വെള്ളമില്ലാതെ ചുവടു ഉണങ്ങി നശിക്കാനും അതുപോലെ വെള്ളം കൂടുതലായി വേരുകൾ ചിഞ്ഞു ചെടികൾ നശിക്കാനും ഇടവരുത്തരുത്.
സൂര്യ പ്രകാശം:
ഓർക്കിഡ് ചെടികൾക്ക് നേരിട്ടുള്ള അതി കഠിനമായ സൂര്യ പ്രകാശം ആവശ്യമില്ല. തെളിഞ്ഞ വെളിച്ചം ലഭിക്കുന്ന രീതിയിൽ ചെടികളെ വളർത്തുന്നതാണ് ഏറ്റവും നല്ലത്.
വളപ്രയോഗം:
ഓർക്കിഡ് ചെടികൾക്ക് കൃത്യ സമയങ്ങളിൽ ജൈവ വളമോ രാസ വളമോ നൽകാവുന്നതാണ്. ചെടികൾ വളർച്ചയ്ക്ക് NPK യിൽ N കൂടുതലുള്ള വളങ്ങളും ചെടികളുടെ പൂവിടുന്നതിനു Pയും Kയും കൂടുതലുള്ള വളങ്ങളും നൽകാവുന്നതാണ്. അല്ലെങ്കിൽ ന്യൂട്രൽ വളമായ NPK 18 :18 :18 അല്ലങ്കിൽ NPK 19 :19 :19 ഉപയോഗിക്കാവുന്നതാണ്.
Post a Comment