നായക്കുട്ടിയെ വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



അരുമ മൃഗങ്ങളെക്കുറിച്ചു ഓർമ്മ വരുമ്പോൾ തന്നെ നമ്മുടെ ഏവരുടെയും മനസ്സിൽ ഓടിയെത്തുന്ന ഒരാൾ ഒരു ഓമനത്തമുള്ള പട്ടിക്കുട്ടി ആയിരിക്കും. മനുഷ്യരുടെ ആദിമ കാലം മുതലേ അവന്റെ കൂടെ ഏറ്റവും അധികം വർഷം ജീവിച്ചു വന്നിട്ടുള്ള മറ്റൊരു മൃഗവും ഉണ്ടാകാൻ സാധ്യതയില്ല. പണ്ട് നമ്മൾ വേട്ടയിടാനും അതുപോലെ സംരക്ഷണത്തിനു വേണ്ടിയും വളർത്തിയിരുന്ന നായ്ക്കൾ ഇന്ന് അരുമകളായും, ബ്രീഡിങ് ആവശ്യത്തിനായും, ഗാർഡിങ് ആവശ്യത്തിനും, ഷോ ആവശ്യത്തിനും തുടങ്ങി ഓരോരുത്തരും പല ആവശ്യങ്ങൾക്കായാണ് ഇവയെ വളർത്തുന്നത്. 

നായക്കുട്ടിയെ വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Image Credit : Designed by Freepik

നായക്കുട്ടിയെ വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?

ആദ്യമായി ഒരു നായക്കുട്ടിയെ നമ്മുടെ വീടുകളിലേക്ക് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഇനം തിരഞ്ഞെടുക്കൽ 

  • നായ്കുട്ടികളെ വാങ്ങാൻ ആഗ്രഹിക്കുന്ന നമ്മുടെ ജീവിത രീതിക്കും അതുപോലെ തന്നെ നമ്മുടെ ജീവിത ചുറ്റുപാടിലും വളർത്താൻ സാധിക്കുന്നതുമായ നായ ഇനത്തെ കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. 

  • എന്ത് ആവശ്യത്തിനാണ് നായകളെ വാങ്ങുന്നതെന്ന് തീരുമാനിക്കുക.  

  • വീട്ടിലുള്ള എല്ലാ അംഗങ്ങൾക്കും ഒരുപോലെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഇനത്തെ തിരഞ്ഞെടുക്കുക.
  •  ആദ്യം തന്നെ നായകളെ വീടിനകത്താണോ വീടിനു പുറത്താണോ വളർത്താൻ ഉദ്ദേശിക്കുന്നത് എന്ന് തീരുമാനമെടുക്കുക. 
  • ഓരോ ഇനത്തിനും വളരാൻ ആവശ്യമായ സ്ഥലം നമുക്ക് ഉണ്ടോയെന്ന് മനസിലാക്കുക.

 

നായയെ വാങ്ങുന്ന സ്ഥലം തിരഞ്ഞെടുക്കുക.

  • വിശ്വസ്തരായ ബ്രീഡർമാരിൽ നിന്നോ അതുമല്ലെങ്കിൽ അംഗീകൃത പെറ്റ് ഷോപ്പുകളിൽ നിന്നോ മാത്രം നായയെ വാങ്ങുക.
  • ബ്രീഡർമാരിൽ നിന്നും നായ് കുട്ടികളെ വാങ്ങുമ്പോൾ അവർ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന ഇനം എന്താണെന്ന് മനസ്സിലാക്കുകയും നമ്മൾ തിരഞ്ഞെടുത്ത ഇനം അവർ ബ്രീഡ് ചെയ്യുന്നുണ്ടോ എന്നും മനസ്സിലാക്കുക.  
  • പെറ്റ് ഷോപ്പുകളിൽ നിന്നും കുട്ടികളെ വാങ്ങുമ്പോൾ ഷോപ്പിന്റെ റിവ്യൂ കൂടാതെ അവരുടെ വിൽപ്പനാനന്തര സേവനം കൂടെ മനസ്സിലാക്കാൻ ശ്രദ്ധിക്കുക.

നായ്ക്കുട്ടികളുടെ ആരോഗ്യം മനസ്സിലാക്കുക 

  • നായ്കുട്ടികളെ വാങ്ങുമ്പോൾ കുറഞ്ഞത് 8 ആഴ്ചയെങ്കിലും പ്രായമായ ആരോഗ്യമുള്ള കുട്ടികളെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. 
  • നായ്ക്കുട്ടികളുടെ ലൈനേജ് മനസ്സിലാക്കുകയും അതുപോലെ നായ്ക്കുട്ടിയുടെ മാതാപിതാക്കളിൽ കുറഞ്ഞത് മാതാവിനെയെങ്ങിലും കണ്ട് അവയുടെ സ്വഭാവം മനസ്സിലാക്കാൻ ശ്രദ്ധിക്കുക. 
  • ആരോഗ്യമുള്ള നന്നായി ഓടിക്കളിക്കുന്ന കുട്ടികളെ തിരഞ്ഞെടുക്കുക.
  •  നായ്ക്കുട്ടിയുടെ കണ്ണുകളും, മൂക്കും, ചെവികളും വൃത്തിയുള്ളവയെ തിരഞ്ഞെടുക്കുക. 
  • കുട്ടികളുടെ ശരീരത്തിൽ മുറിവുകളോ, പാടുകളോ, അമിതമായ ചൊറിച്ചിലോ ഇല്ലാത്തവയെ തിരഞ്ഞെടുക്കുക.
  • വിരശല്യത്തിനുള്ള മരുന്നുകൾ, ആദ്യ ഡോസ് വാക്‌സിനേഷൻ എന്നിവയെക്കുറിച്ച് മനസ്സിലാക്കുകയും അവ ഈ കുട്ടികൾക്ക് നൽകിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയും. കൂടാതെ കുട്ടികൾക്ക് ഇവയൊക്കെ നൽകിയിട്ടുണ്ടങ്കിൽ അതിൻ്റെ രേഖകൾ ചോദിച്ചു വാങ്ങുക.
  • നമ്മൾ വാങ്ങുന്ന സമയത്ത് കുട്ടികൾക്ക് നൽകുന്ന ആഹാരത്തെയും അവരെ എങ്ങനെ സംരക്ഷിക്കണം എന്നതിനെയും കുറിച്ച് മനസ്സിലാക്കുക. 
  • നായ്ക്കുട്ടികളുടെ അടുത്ത വാക്‌സിൻ, വിറ്റാമിൻ,  ആരോഗ്യ സംരക്ഷണം എന്നിവയെ കുറിച്ച് മനസ്സിലാക്കുക.  

നായ്ക്കുട്ടികളെ വാങ്ങിക്കഴിഞ്ഞാൽ ചെയ്യേണ്ടത് 

  • അവർക്കു ഇതുവരെ നൽകിക്കൊണ്ടിരുന്നു ആഹാരം തന്നെ തുടർന്നുള്ള കുറച്ചു നാളത്തേക്കും നൽകാൻ ശ്രദ്ധിക്കുക.
  • വീട്ടിലെത്തുന്ന നായക്കുട്ടിക്ക് എത്രയും പെട്ടെന്ന് തന്നെ ടോയ്‌ലറ്റ് പരിശീലനവും അടിസ്ഥാന കമാൻഡുകളും നൽകാൻ തുടങ്ങുകയും അവ അനുസരിക്കുന്നതിന് അഭിനന്ദിക്കുന്നരീതിയിൽ ചെറിയ രീതിയിൽ ട്രീറ്റ് നൽകുന്നതും നല്ലതാണ്. 
  • നായ്ക്കുട്ടികളുടെ പ്രായമാനുസരിച്ചു ആഹാരത്തിന്റെ ഇടവേളകളും, അളവും, എണ്ണവും ക്രമീകരിക്കുകയും പിന്നീട് അത് കുറച്ചുകൊണ്ടുവരാവുന്നതാണ്.
  • നായ്ക്കുട്ടിയെ ഒരു വെറ്ററിനറി ഡോക്ടറെ കാണിക്കുകയും, തുടർന്നുള്ള വാക്‌സിനേഷൻ ഷെഡ്യൂൾ, വിറ്റാമിനുകൾ, സംരക്ഷണം എന്നിവയെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക.
  • ഇതിനെല്ലാം പുറമേ ഉത്തവാദിത്തമുള്ള ഒരു ഉടമയായിരിക്കാൻ എപ്പോളും ശ്രദ്ധിക്കുക.

 

നമ്മുടെ സാമ്പത്തികം മനസ്സിലാകുക 

ഇന്നത്തെ കാലത്ത് ആർക്കും നായക്കുട്ടിയെ വളരെയെളുപ്പത്തിൽ വാങ്ങാവുന്നവയാണ്, എന്നാൽ ഇവയെ  വാങ്ങാനുള്ള ചെലവ് കൂടാതെ, അതിൻ്റെ ഭക്ഷണം, വാക്‌സിനേഷൻ, ആരോഗ്യ പരിപാലനം, കളിപ്പാട്ടങ്ങൾ, പരിശീലനം, ഗ്രൂമിങ് തുടങ്ങിയവയ്ക്കുള്ള ചിലവുകൾ കൂടെ ഉണ്ടാകുമെന്ന് മനസ്സിലാക്കുക. നമ്മൾ വാങ്ങുന്ന ഓരോ ഇനത്തിനനുസരിച്ചുള്ള വിറ്റാമിനുകളും, ആഹാരവും നൽകേണ്ടത് നായവളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യമാണ്. പണ്ട് നാടൻ നായ്ക്കളെ വളർത്തിയിരുന്നപോലെ എല്ലാരും കഴിച്ചതിന്റെ ബാക്കി എന്തെങ്കിലും ഫുഡ് കൊഴച്ചു നൽകുന്ന രീതിയൊന്നും ഇന്നത്തെ നായവളർത്തലിൽ ശരിയാകില്ല എന്ന് മനസ്സിലാക്കുക. 

നായ്ക്കുട്ടികൾക്ക് ആവശ്യമായ സാധങ്ങങ്ങൾ കരുതുക.

നമ്മുടെ കുട്ടികളെ സ്വകരിക്കുന്നതുപോലെ തന്നെയാണ് ഇന്ന് ഒരു പുതിയ നായ് കുട്ടിയെ നമ്മുടെ വീടുകളിലേക്ക് കൊണ്ടുവരുന്നതും. അവർക്കുള്ള  ഭക്ഷണത്തിനുള്ള പാത്രം, വെള്ളം കുടിക്കാനുള്ള പാത്രങ്ങൾ, കെട്ടാനുള്ള ബെൽറ്റ് & ലീഷ്, കിടക്കാനുള്ള ഇടം / കൂട് , കളിപ്പാട്ടങ്ങൾ, ഗ്രൂമിങ് ഉപകരണങ്ങൾ  എന്നിവ മുൻകൂട്ടി വാങ്ങിവയ്ക്കുക. കൂടാതെ അവയ്ക്കു നൽകുന്ന ആഹാരം മനസ്സിലാക്കി അതുതന്നെ കുറച്ചു നാളത്തേക്ക് അവർക്ക് നൽകാൻ ശ്രദ്ധിക്കുകയും, പിന്നീട് പതിയെ നമ്മുടെ ആഹാര രീതിയിലേക്ക് മാറ്റാനും ശ്രദ്ധിക്കുക. പുതിയ സ്ഥലവും ആൾക്കാരെയും നായ്ക്കുട്ടികൾ മനസിലാക്കുന്നത് വരെ അവർ നമ്മുടെ സ്ഥലത്ത് സുരക്ഷിതരാണ് എന്ന് ഉറപ്പ്‌വെരുത്തുക.

Post a Comment

Previous Post Next Post