കിലോയ്ക്ക് ഏകദേശം 3 കോടി രൂപയോളം വിലവരുന്ന തക്കാളി


പച്ചക്കറി എന്ന് പറയുമ്പോൾ തന്നെ നമ്മുടെ ഏവരുടെയും മനസ്സിൽ ആദ്യം തന്നെ ഓടിയെത്തുന്നത് തക്കാളികളാണ്. നമ്മുടെ ഏതുതരം പാചകത്തിനും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പച്ചക്കറിയിനം കൂടെയാണ് തക്കാളി. കിലോ 20 - 40 രൂപയ്ക്ക് വരെ ലഭിക്കുന്ന തക്കാളി ചില സമയങ്ങൾ 200 രൂപയ്ക്ക്  മുകളിൽ വരെ വിലപോകുന്നത് നാം കാണാറുണ്ട്( ഇന്ത്യയിൽ ജൂലൈ, 2023 ലാണ് തക്കാളിക്ക് ഏറ്റവും വലിയ വിലയായ 250 രൂപ റെക്കോർഡ് ചെയ്‌തിരിക്കുന്നത്‌ ). എന്നാൽ ഒരു കിലോയ്ക്ക് ഏകദേശം 3 കോടി രൂപയോളം വിലവരുന്ന തക്കാളിയിനം ഉണ്ടന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ, വിശ്വസിച്ചേ പറ്റു യൂറോപ്യൻ വിപണി ലക്ഷ്യമാക്കി ഹസേര ജനറ്റിക്സ് എന്ന കമ്പനി വിപണിയിലിറക്കിയ സമ്മർ സൺ (Summer Sun) എന്ന ഹൈബ്രിഡ് തക്കാളിയിനമാണത്. 

കിലോയ്ക്ക് ഏകദേശം 3 കോടി രൂപയോളം വിലവരുന്ന തക്കാളി
Image Credit : Designed by Freepik


സമ്മർ സൺ എന്ന ഈ ഹൈബ്രിഡ് തക്കാളിയുടെ ഒരുകിലോ വിത്തുകൾക്കാണ് ഏകദേശം 3 കോടി രൂപയോളം വിലവരുന്നതായി റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌. ഹൈബ്രിഡ് ഇനങ്ങൾക്ക് വിത്തുകളില്ല എന്ന് പറയുന്നതുപോലെ ഈ ഇനത്തിനും വിത്തുകളില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രതേകത. അതിനാൽ തന്നെ കർഷകർക്ക് ഓരോ തവണ കൃഷി ചെയ്യുമ്പോഴും പുതിയ വിത്തുകൾ ഹസേര ജനറ്റിക്സ് എന്ന കമ്പനിയിൽ നിന്നും വാങ്ങേണ്ടി വരുന്നു.  

 

 


മറ്റു തക്കാളികളിൽ നിന്നും വ്യത്യാസമായി മികച്ച രുചിയും മണവും ഉണ്ടന്ന് പറയുന്ന ഈ തക്കാളി ഇനത്തിന്   ഒരു വിത്തിൽ നിന്നും കുറഞ്ഞത് 20 കിലോയോളം തക്കാളി കൃഷിചെയ്‌തു വിളവെടുക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സമ്മർ സൺ തക്കാളിയേക്കാൾ അതിന്റെ വിത്തുകൾക്കാണ് ഏറ്റവും ഉയർന്ന വില ലഭിക്കുന്നത്. ഇതിനുപുറമെ, സ്പാനിഷ് ഇനമായ സ്പാനിഷ് RAF (Spanish RAF Tomato) , ഹുയെവോ ഡി ടോറോ (Huevo de Toro ) തുടങ്ങിയ മറ്റു ചില അപൂർവയിനം തക്കാളികൾക്കും വിപണിയിൽ നമ്മൾ ഉപയോഗിക്കുന്ന സാധാരണ തക്കാളികളേക്കാൾ വളരെ ഉയർന്ന വിലയുള്ളവയാണ്.

 

 



സമ്മർ സൺ പോലെയുള്ള വിത്തില്ലാത്ത ഹൈബ്രിഡ് തക്കാളി ഇനങ്ങൾക്ക്, ഓരോ തവണ കൃഷി ചെയ്യുമ്പോഴും കർഷകൻ ഉയർന്ന വില നൽകി ആവശ്യമുള്ള വിത്ത് അവയുടെ കമ്പനിയിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരും. കൂടാതെ ഇത്തരം ഹൈബ്രിഡ് വിത്തുകൾ കൃഷി ചെയ്യുമ്പോൾ ഉയർന്ന വിളവ് നേടാനും ചെടികളെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും കൃത്യമായ പരിചരണവും മുൻകരുതലുകളും ആവശ്യമാണ്.

ലോകത്തിലെ ഏറ്റവും വിലകൂടിയ തക്കാളി വിത്തുകളിൽ ഒന്നായ സമ്മർ സൺ തക്കാളികൾ മഞ്ഞ നിറമുള്ള മധുരമുള്ള ചെറി തക്കാളി ഇനമാണ്. തക്കാളികൾ പൂർണ്ണമായി വിളയുമ്പോൾ ഇതിന് തിളക്കമുള്ള മഞ്ഞ നിറമായിരിക്കും ഉണ്ടാകുക അതിനാൽ തന്നെ ഇവയെ യെല്ലോ സ്നാക്ക് തക്കാളി (Yellow snack tomato) എന്നും പറയപ്പെടാറുണ്ട്. മൂപ്പെത്തിയ ഈ തക്കാളികൾക്ക് 15 മുതൽ 25 ഗ്രാം വരെ ഭാരം ഉണ്ടായിരിക്കും. കൂടാതെ ഈ തക്കാളികൾ ചെടിയിൽ നിന്നും വിളവെടുത്ത് കഴിഞ്ഞാലും കുറഞ്ഞത് 10 മുതൽ 12 ദിവസം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നവയാണ്. 


Post a Comment

Previous Post Next Post