ഒരു ഫ്രൂട്ട് കഴിക്കണമെന്നു തോന്നിയാൽ ആദ്യം നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന കുറച്ചു പഴങ്ങളിൽ ഏറ്റവും പ്രധാനമുള്ളവയാണ് ആപ്പിളുകൾ. ഇന്ന് നമ്മുടെ മാർക്കറ്റിൽ വിവിധ തരത്തിലുള്ള ആപ്പിളുകൾ നമുക്ക് ലഭ്യമാണ്. എന്നാൽ ഇവയെ പ്രധാനമായും ചുവപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് തിരിച്ചിരിക്കുന്നത്. നമ്മൾ ആപ്പിൾ വാങ്ങാൻ പോകുമ്പോൾ ഉള്ള പ്രധാന സംശയമാണ് പച്ച ആപ്പിളാണോ ചുവന്നതാണോ ആരോഗ്യത്തിന് കൂടുതൽ നല്ലത് അതുപോലെ ഇവതമ്മിൽ നിറത്തിലുള്ള വെത്യസമല്ലാതെ വേറെയെന്തെങ്കിലും ഗുണങ്ങൾ കുടുതലുണ്ടോ എന്നത്. രുചിയിലും നിറത്തിലും മാത്രമല്ല, ഇവ രണ്ടിന്റെയും പോഷകഗുണങ്ങളിലും ചെറിയ വ്യത്യാസങ്ങളുണ്ട്.
![]() |
| Image Credit : Designed by Freepik |
പച്ച ആപ്പിളാണോ ചുവപ്പാണോ ഏതാണ് നിങ്ങളുടെ ആരോഗ്യത്തിന് അനുയോജ്യമെന്ന് താഴെ പറയുന്ന കാര്യങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം:
പച്ച ആപ്പിൾ (Green Apple)
പച്ച ആപ്പിൾ സാധാരണയായി അല്പം പുളിയുള്ളതും മറ്റുള്ളവയെ അപേക്ഷിച്ചു അൽപം കടുപ്പമേറിയതുമാണ്. പച്ച ആപ്പിളിന്റെ ആരോഗ്യപരമായ ചില ഗുണങ്ങൾ ഇനി പറയുന്നവയാണ്.
പഞ്ചസാരയുടെ അളവ് കുറവ്: ചുവന്ന ആപ്പിളിനെ അപേക്ഷിച്ച് പച്ച ആപ്പിളിൽ പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റിന്റെയും അളവ് കുറവാണ്. അതിനാൽ പച്ച ആപ്പിൾ പ്രമേഹരോഗികൾക്കും അതുപോലെ തന്നെ ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ അനുയോജ്യമായ ഇനമാണ് ഇവ.
നാരുകളുടെ അളവ് കൂടുതൽ: നമ്മുടെ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്ന നാരുകൾ പച്ച ആപ്പിളിൽ സമൃദ്ധമാണ് അതിനാൽ തന്നെ പച്ച ആപ്പിൾ കഴിക്കുന്നത് വഴി ദഹനപ്രക്രിയ നല്ലരീതിയിൽ നടക്കുകയും അതുവഴി കൂടുതൽ ആരോഗ്യമുള്ളതാകുകയും ചെയ്യുന്നു.
ചർമ്മത്തിന് നല്ലത്: പച്ച ആപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A, B, C എന്നിവ ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കുന്നു.
ചുവന്ന ആപ്പിൾ (Red Apple)
പച്ച ആപ്പിളിനേക്കാൾ മധുരമേറിയതും പെട്ടെന്ന് ആരെയും ആകര്ഷിക്കുന്നതുമായ അതുപോലെ തന്നെ കഴിക്കാൻ തോന്നുന്നതുമായ ചുവന്ന ആപ്പിളിന്റെ ഗുണങ്ങൾ ഇനി പറയുന്നവയാണ്.
ആന്റിഓക്‌സിഡന്റുകൾ (Antioxidants): ചുവന്ന ആപ്പിളിന്റെ തൊലിയിൽ 'ആന്തോസയാനിൻ' (Anthocyanins) എന്ന ആന്റിഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട് അതിനാൽ തന്നെ ചുവന്ന ആപ്പിളിന്റെ ഉപയോഗം നമ്മുടെ ഹൃദയാരോഗ്യത്തിന് മികച്ചതാണ് എന്ന് പറയുന്നു.
രുചി: പുളി ഇഷ്ടപ്പെടാത്തവർക്കും കുട്ടികൾക്കും ചുവന്ന ആപ്പിളാണ് ഏറ്റവും അനുയോജ്യം.
കലോറി കൂടുതൽ: പച്ച ആപ്പിളിനെ അപേക്ഷിച്ച് ചുവപ്പിൽ പഞ്ചസാരയുടെ അളവ് അല്പം കൂടുതലായതിനാൽ ചുവന്ന ആപ്പിൾ കഴിക്കുന്നത് വഴി നമുക്ക് കൂടുതൽ ഊർജ്ജം നൽകുന്നു.
ചുവപ്പാണോ പച്ചയാണോ ഏതാണ് തിരഞ്ഞെടുക്കേണ്ടത്?
ആപ്പിളുകളിൽ എല്ലാം തന്നെ ആരോഗ്യത്തിന് മികച്ചതാണ്.
പ്രമേഹം നിയന്ത്രിക്കാനോ ശരീരഭാരം കുറയ്ക്കാനോ ശ്രമിക്കുന്നവരാണ് നിങ്ങൾ എങ്കിൽ പച്ച ആപ്പിൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് ചുവന്ന ആപ്പിൾ മികച്ച ഗുണം നൽകും.
ഒരു പ്രധാന കുറിപ്പ്: ഏത് നിറത്തിലുള്ള ആപ്പിളായാലും അതിന്റെ തൊലി കളയാതെ കഴിക്കാൻ ശ്രമിക്കുക. കാരണം ഭൂരിഭാഗം പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നത് ആപ്പിളുകളുടെ തൊലിയിലാണ്.

Post a Comment