പൂന്തോട്ടത്തിലെ പുൽത്തകിടി പരിപാലനം - അറിയേണ്ട കാര്യങ്ങൾ


നമ്മുടെ വീടിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മുറ്റത്ത് നമ്മൾ ഒരുക്കിയിരിക്കുന്ന പൂന്തോട്ടം. ചെറിയ സ്ഥലങ്ങളിൽ പോലും നമുക്ക് ചെടികൾ മാത്രമല്ലാതെ മികച്ച ഒരു പുൽത്തകിടി കൊണ്ട് വീടിനെ മനോഹരമാക്കാൻ സാധിക്കുന്നതിനാൽ നമ്മുടെ വീടുകളിൽ പുൽത്തകിടിയുടെ സ്ഥാനം വളരെ മുൻപിലാണ്. 



കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ നമ്മുടെ പുൽത്തകിടി മികച്ച രീതിയിൽ പരിപാലിക്കാനുള്ള ചില പ്രധാന നിർദ്ദേശങ്ങൾ താഴെ നൽകുന്നു.

പൂന്തോട്ടത്തിലെ പുൽത്തകിടി പരിപാലനം - അറിയേണ്ട കാര്യങ്ങൾ
Image Credit : Designed by Freepik

ശരിയായ പുല്ല് തിരഞ്ഞെടുക്കൽ 

പുൽത്തകിടി നിർമ്മിക്കാൻ ഇന്ന് നമുക്ക് വളരെയധികം ഇനങ്ങളിൽ പുല്ലുകൾ ലഭ്യമാണ്.  എന്നാൽ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും നമ്മുടെ വീടിനും ചുറ്റുപാടിനും ഇണങ്ങുന്നതുമായ പുല്ലിനങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് പുൽത്തകിടി നിർമ്മിക്കാൻ ആഗ്രഹിക്കുന്ന നമ്മുടെ ആദ്യപടിയെന്ന് പറയുന്നത്.

ബഫല്ലോ ഗ്രാസ്, ബെർമുഡ ഗ്രാസ്, സോയിസിയ ഗ്രാസ്, സെന്റിപീഡ് ഗ്രാസ്  തുടങ്ങിയവയാണ് കേരളത്തിൽ പൊതുവേ ഉപയോഗിക്കുന്നത്. അടുത്ത കാലത്തായി, തണുപ്പും ശുദ്ധവായുവും നൽകുന്ന പേൾ ഗ്രാസ്  പോലുള്ള പുതിയ ഇനങ്ങളും പ്രചാരത്തിലുണ്ട്.



പുൽത്തകിടി നനയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?

കേരളത്തിൽ പൊതുവേ മഴ കൂടുതലാണെങ്കിലും വരണ്ട സമയങ്ങളിൽ നമ്മൾ വളർത്തുന്ന പുല്ലിന് ഉണക്കടിക്കാതെ കൃത്യമായ സമയങ്ങളിൽ നനവ് നൽകണം. ആഴ്ചയിൽ കുറഞ്ഞത് രണ്ട് മുതൽ മൂന്ന് ദിവസമെങ്കിലും ചെടികൾക്ക്  വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. എന്നാൽ നല്ല ചൂട് സമയങ്ങളിൽ വെയിലിനനുസരിച്ചു വെള്ളം നൽകാൻ ശ്രദ്ധിക്കണം. ചെടിയുടെ വേരുകൾ മണ്ണിൽ നല്ലതുപോലെ ആഴത്തിൽ വളരാൻ സഹായിക്കുന്നതിന്, ഇടയ്ക്കിടെ, നന്നായി നനയ്ക്കുന്നത് നല്ലതാണ്. എന്നാൽ ചെടിച്ചുവട്ടിലെ വെള്ളം അധിക സമയം കെട്ടിനിൽക്കുന്നത് ചെടിയുടെ വേരുകൾ അഴുകുന്നതിനും അതുപോലെ ചെടികൾക്ക് രോഗങ്ങൾ ഉണ്ടാകാനും കൂടാതെ ചിതൽ പോലുള്ള കീടങ്ങളുടെ ശല്യത്തിനും കാരണമാകും. നമ്മുടെ പുൽത്തകിടികൾ നനയ്ക്കാൻ ഏറ്റവും മികച്ച സമയം അതിരാവിലെയാണ്, കാരണം നമ്മൾ കൂടുതലായി ഒഴിക്കുന്ന വെള്ളം വൈകുന്നേരമാകുമ്പോളേക്കും ചെടിച്ചുവട്ടിൽ നിന്നും പൂർണ്ണമായും വറ്റുന്നതിനു കാരണമാകും. 

പുല്ലിന്റെ തലപ്പുകൾ മുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

നമ്മൾ വളർത്തുന്ന പുല്ലിന്റെ ഇനത്തിനനുസരിച്ചാണ് ഇവയുടെ ഉയരം ക്രമീകരിക്കേണ്ടത്. പൊതുവേ പുല്ലിന്റെ മൊത്തം നീളത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിൽ കൂടുതൽ ഒറ്റയടിക്ക് മുറിച്ചുമാറ്റുന്ന രീതി  ഒഴിവാക്കി തലപ്പും അൽപം തണ്ടും വരുന്ന രീതിയിൽ മുറിക്കുന്നതാണ് നല്ലത്. ചെടികളുടെ കൃത്യമായ ഇടവേളകളിലുള്ള തലപ്പ് മുറിക്കൽ കളകളെ നിയന്ത്രിക്കാനും പുൽത്തകിടി കട്ടിയുള്ളതും മനോഹരവും ആരോഗ്യമുള്ളതായിരിക്കാനും സഹായിക്കും.



പുൽത്തകിടിയിലെ വളപ്രയോഗം എങ്ങനെയാണ്?

നമ്മൾ വളർത്തുന്ന പുല്ലിന്റെ ഇനത്തിന് അനുയോജ്യമായ വളങ്ങൾ വേണം ഉപയോഗിക്കാൻ. നമ്മുടെ കേരളത്തിലെ മണ്ണിൽ ജൈവവളങ്ങളായ കമ്പോസ്റ്റ് പോലുള്ളവ വളരെ പ്രയോജനകരമാണ്. എന്നാൽ ചാണകപ്പൊടി പോലുള്ളവ ഉപയോഗിക്കുന്നത് ചിലപ്പോൾ കളകൾ പുൽത്തകിടിയിൽ വളരുന്നതിന് കാരണമാകും. പുല്ല് പൊതുവേ വളരുന്ന സീസണുകളായ വസന്തകാലത്തും, ആദ്യകാല ശരത്കാലത്തും വളങ്ങൾ നൽകാവുന്നതാണ്. പേൾ ഗ്രാസിന്റെ ആദ്യ വളർച്ചാ ഘട്ടത്തിൽ യൂറിയ പോലുള്ള വളങ്ങൾ നൽകുന്നത് കരുത്തുറ്റ വളർച്ചയ്ക്ക് സഹായിക്കും.

പുൽത്തകിടിയിലെ കള നിയന്ത്രണം എങ്ങനെയാണ്?

നമ്മുടെ പുല്തകിടിയുടെ മനോഹാരിത നശിപ്പിക്കുന്നത് അവയിൽ നമ്മൾ അറിഞ്ഞും അറിയാതെയും വളർന്നു വരുന്ന കളകളാണ്. പുൽത്തകിടിയിൽ കളകൾ വളരുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അവ മണ്ണിൽ നിന്നും വേരുൾപ്പടെ പറിച്ചു നീക്കം ചെയ്യണം. പുൽത്തകിടിയിൽ വളരുന്ന കളകളെ കൈകൊണ്ട് പറിച്ചെടുക്കുകയോ അല്ലെങ്കിൽ പരിസ്ഥിതി സൗഹൃദപരമായ കളനാശിനികൾ ഉപയോഗിക്കുകയോ ചെയ്യാം. കൃത്യ സമയത്തുള്ള ശരിയായ പരിചരണമുള്ള പുൽത്തകിടിയിൽ പൊതുവേ കളകൾ കുറവായിരിക്കും.

കളകൾ കാണുമ്പോൾ തന്നെ പറിച്ചു നശിപ്പിക്കുകയാണ് മനോഹരമായ ഒരു പുൽത്തകിടിക്ക് വേണ്ട പ്രധാന പരിചരണം.

പുൽത്തകിടിയിലെ കീട രോഗ നിയന്ത്രണം എങ്ങനെയാണ്? 

പുൽത്തകിടിയിൽ ഉണ്ടാകുന്ന ഓരോ മാറ്റവും കൃത്യമായി മനസിലാക്കാൻ ശ്രദ്ധിക്കുക. കൂടാതെ പുല്ലുകൾ ഉണങ്ങുന്നതോ ഇലകൾ പതിവിലും അധികമായി പഴുക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അതിന്റെ കാരണം കണ്ടെത്തി ചികിത്സിസിക്കാൻ ശ്രദ്ധിക്കുക. നമ്മൾ വളർത്തുന്ന പുല്ലിനത്തിന് പൊതുവേ കാണാറുള്ള രോഗങ്ങളെയും അതിനു ആവശ്യമായ മരുന്നിനെപ്പറ്റിയും കൃത്യമായി മനസിലാക്കുക. 

പേൾ ഗ്രാസ് പോലുള്ള ചില പുല്ലിനങ്ങൾക്ക് ചിതൽ, കുമിൾ തുടങ്ങിയവയുടെ ശല്യം ഉണ്ടാകാറില്ല, അതിനാൽ തന്നെ ഇത്തരം ഇനങ്ങൾ വളർത്തുന്നത് രോഗ ബാധയില്ലാത്ത മനോഹരമായ ഒരു പുൽത്തകിടി നിർമ്മിക്കാൻ സഹായിക്കും.

ചെടിച്ചുവട്ടിലെ വായുസഞ്ചാരം ഉറപ്പാക്കുക 

ചെടിച്ചുവട്ടിലെ മണ്ണ് തറഞ്ഞു പോകാതെ ഇളക്കമുണ്ടാകുന്നത് മണ്ണിലെ ജലാംശവും നൽകുന്ന വളങ്ങളും ചെടിയുടെ വേരുകളിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കും. മണ്ണ് കട്ടിയാകുകയാണെങ്കിൽ, വർഷത്തിൽ ഒന്നോ രണ്ടോ തവണ വായുസഞ്ചാരം (എയറേഷൻ) ഉറപ്പാക്കുക.

നമ്മുടെ പുൽത്തകിടിയിലെ വായുസഞ്ചാരം (എയറേഷൻ) ഉറപ്പാക്കാൻ താഴെ പറയുന്ന വഴികൾ പരീക്ഷിക്കാവുന്നതാണ്.

നമ്മുടെ പുൽത്തകിടിയുടെ വലിപ്പവും മണ്ണിന്റെ അവസ്ഥയും അനുസരിച്ച് പ്രധാനമായും മൂന്ന് രീതികളിൽ എയറേഷൻ നമുക്ക് ചെയ്യാവുന്നതാണ്.

ഗാർഡൻ ഫോർക്ക് ഉപയോഗിച്ച്:

ചെറിയ പുൽത്തകിടികൾക്കാണിത് ഏറ്റവും അനുയോജ്യം. ഒരു ഗാർഡൻ ഫോർക്ക് (Garden Fork) ഉപയോഗിച്ച് 4 മുതൽ 6 ഇഞ്ച് ആഴത്തിൽ മണ്ണിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന രീതിയാണിത്. ഇങ്ങനെ ഉണ്ടാക്കുന്ന  ഓരോ സുഷിരങ്ങൾക്കിടയിലും 10 മുതൽ 15 സെന്റീമീറ്റർ അകലം ഉണ്ടാകാൻ പ്രതേകം ശ്രദ്ധിക്കണം .

നിങ്ങൾക്കാവശ്യമായ ഗാർഡൻ ഫോർക്ക് വാങ്ങാൻ ഇവിടെ സെലക്ട് ചെയ്യുക 

എയറേറ്റർ ഷൂസുകൾ: 

ചെരുപ്പിന് താഴെ ആണികളുള്ള പ്രത്യേക തരം ഷൂസുകൾ ധരിച്ച് പുൽത്തകിടിയിലൂടെ നടക്കുന്നത് വഴി മണ്ണിൽ ധാരാളം സുഷിരങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

നിങ്ങൾക്കാവശ്യമായ എയറേറ്റർ ഷൂസുകൾ വാങ്ങാൻ ഇവിടെ സെലക്ട് ചെയ്യുക

പ്ലഗ് എയറേറ്ററുകൾ: 

വലിയ പുൽത്തകിടികൾക്ക് എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന മികച്ച എയറേഷൻ എന്ന് പറയുന്നത് പ്ലഗ് എയറേറ്ററുകൾ ഉപയോഗിച്ചുള്ളവയാണ്. മണ്ണിൽ ഇറക്കുന്ന പ്ലഗ് എയറേറ്ററുകൾ തിരിച്ചു മുകളിലേക്ക് വലിച്ചെടുക്കുമ്പോൾ ടൂളിനോടൊപ്പം തന്നെ ചെറിയ മൺകട്ടകൾ പുറത്തെടുക്കുകയും അവിടെ ചെറിയ കുഴികൾ ഉണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് മണ്ണിലെ മുറുക്കം കുറയ്ക്കാൻ സഹായിക്കുകയും പുൽത്തകിടി നന്നായി വളരാൻ കാരണമാകുകയും ചെയ്യും.

പ്ലഗ് എയറേറ്ററുകൾ വാങ്ങാൻ ഇവിടെ സെലക്ട് ചെയ്യുക 

മറ്റ് പരിപാലന മാർഗ്ഗങ്ങൾ എന്തൊക്കെയാണ് 

നല്ല നീർവാർച്ച: കനത്ത മഴയുള്ളപ്പോൾ പുൽത്തകിടിയിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക അതിനായി എപ്പോഴും മണ്ണിൽ നല്ല നീർവാർച്ചയുണ്ടന്ന് ഉറപ്പാക്കുക.



വൃത്തിയാക്കൽ: മറ്റു ചെടികളുടെ ഉണങ്ങി വീണ ഇലകളും മറ്റ് അവശിഷ്ടങ്ങളും കൃത്യമായി പുൽത്തകിടിയിൽ നിന്നും നീക്കം ചെയ്യുക. പുൽത്തകിടി വൃത്തിയായി സൂക്ഷിക്കുന്നത് വഴി ചെടികൾക്കുണ്ടാകുന്ന രോഗങ്ങളെ തടയുകയും സൂര്യപ്രകാശം പുല്ലിന് ലഭിക്കാൻ സഹായിക്കുകയും ചെയ്യും.

കാലാവസ്ഥാപരമായ ക്രമീകരണങ്ങൾ: മഴക്കാലത്ത് അമിതമായ ഈർപ്പം ചെടികളിൽ നിൽക്കാൻ സാധ്യതയുള്ളതിനാൽ ചെടികളെ ശ്രദ്ധിക്കുകയും അതനുസരിച്ച് സംരക്ഷണവും നനവും  ക്രമീകരിക്കാനും ശ്രദ്ധിക്കുക.

മുകളിൽ പറഞ്ഞിരിക്കുന്ന ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും നമ്മുടെ മുറ്റം പുൽത്തകിടിയാൽ മനോഹരമാക്കാൻ സാധിക്കും. 

Post a Comment

Previous Post Next Post