നമ്മുടെ അഡീനിയം ചെടികളെ എങ്ങനെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാം?


ഇന്ന് ഉദ്യാന പ്രേമികളായ എല്ലാവരുടെയും കൈയിൽ കാണുന്ന ഒരു ചെടിയാണ് അഡീനിയം. മരുഭൂമിയിലെ റോസ് എന്നറിയപ്പെടുന്ന അഡീനിയം ചെടികൾ, വളരെ കുറഞ്ഞ പരിചരണത്തിൽ വളർന്നു പൂക്കൾ നൽകുന്ന മനോഹരമായ ചെടികളാണ്. അഡീനിയം ചെടികൾ വളർത്തുമ്പോൾ ഉണ്ടാകുന്ന അമിതമായ ഈർപ്പവും അശാസ്ത്രീയമായ പരിചരണവും അഡീനിയം ചെടികളെ പലപ്പോഴും രോഗങ്ങളിലേക്കും അതുവഴി ചെടി പൂർണ്ണമായി നശിക്കുന്നതിലേക്കും നയിക്കാറുണ്ട്. 

നമ്മുടെ അഡീനിയം ചെടികളെ എങ്ങനെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാം?
 

അഡീനിയം ചെടികളെ ബാധിക്കുന്ന പ്രധാന രോഗങ്ങളും അവയ്ക്കുള്ള ചില പരിഹാരങ്ങളും താഴെ പറയുന്നവയാണ്.

1. കട ചീയൽ (Caudex Rot / Root Rot)

അഡീനിയം ചെടികളെ ബാധിക്കുന്ന ഏറ്റവും പ്രധാനവും ഏറ്റവും മാരകമായ രോഗമാണ് ചെടികളിൽ ഉണ്ടാകുന്ന കട ചീയൽ. അഡീനിയം ചെടികളിൽ സാധാരണയായി ഫംഗസ് ബാധ മൂലമാണ്  ഈ രോഗം ഉണ്ടാകുന്നത്.

ലക്ഷണങ്ങൾ: ചെടിയുടെ ചുവട് (Caudex) കട്ടി കുറഞ്ഞു മൃദുവാകുകയും കൈ കൊണ്ട് പ്രസ് ചെയ്യുമ്പോൾ ഞെക്ക് കൊള്ളുകയും ചെയ്യും കൂടാതെ  ഇലകൾ കൂടുതലായി മഞ്ഞനിറമായി കൊഴിയുകയുമാണ് ഈ രോഗത്തിന്റെ ലക്ഷണം.

 



പരിഹാരം: അഡീനിയം മണ്ണിൽ നിന്നും പൂർണമായി പറിച്ചെടുത്തതിന് ശേഷം ചെടികളുടെ ചീഞ്ഞ ചുവട് ഭാഗം അണുനാശിനി തേച്ചു വൃത്തിയുള്ളതും  മൂർച്ചയുള്ളതുമായ ഒരു കത്തി ഉപയോഗിച്ച് മുറിച്ചു മാറ്റുകയും, ആ മുറിപ്പാടിൽ സാഫ് പോലുള്ള ഏതെങ്കിലും ഒരു കുമിൾ നാശിനി പുരട്ടി ചെടിയെ വായു സഞ്ചാരം ലഭിക്കുന്നതുമായ തണലത്ത് സംരക്ഷിച്ചു മുറിപ്പാട് ഉണങ്ങാൻ അനുവദിക്കുക. ചെടി നന്നായി മുറിപ്പാട് ഇറങ്ങിയതിനു ശേഷം മാത്രം പുതിയ മണ്ണിലേക്ക് നടാവുന്നതാണ്.

അഡീനിയം നടുന്നതിനെക്കുറിച്ചറിയാൻ ഈ വിഡിയോ കാണുക. 



ചെടിക്കാവശ്യമായ കുമിൾനാശിനി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

2. കരിംപൂപ്പൽ ബാധ (Sooty Mold)

അഡീനിയം ചെടികളുടെ ഇലകളിലും പൂക്കളിലും കറുത്ത പൊടി പിടിച്ചതുപോലെ കാണപ്പെടുന്ന ഒരു  അവസ്ഥയാണ് കരിംപൂപ്പൽ ബാധ.

ലക്ഷണങ്ങൾ: അഡീനിയം ചെടികളുടെ ഇലകളിൽ കറുത്ത പാടുകൾ കൂടുതലായി വരികയും അതുവഴി ചെടിയുടെ വളർച്ചയെ പൂർണ്ണമായും മുരടിപ്പിക്കുകയും ചെയ്യും.

പരിഹാരം:  2 എംൽ വേപ്പെണ്ണ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അതിലേക്ക് രണ്ട് തുള്ളി ലിക്വിഡ് സോപ്പ് തുള്ളിയും ഒഴിച്ച് തയ്യാറാക്കുന്ന മിശ്രിതം അഡീനിയം ചെടിയുടെ ഇലകളൾ മുഴുവനായി വീഴുന്ന രീതിയിൽ തളിക്കുകയും കൂടാതെ ചെടിയ്ക്ക് ആവശ്യമായ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

3. മുഞ്ഞയും മില്ലിബഗ്ഗും (Aphids and Mealybugs)

അഡീനിയം ചെടികളുടെ ഇളം തണ്ടുകളിൽ നിന്നും അതുപോലെ തന്നെ പൂമൊട്ടുകളിൽ നിന്നും നീരൂറ്റിക്കുടിക്കുന്ന പ്രാണികളാണിവ. ഇവയുടെ ആക്രമണം ഉള്ള ചെടികൾ തലപ്പുകൾ നശിച്ചു പോകുന്നതിനും അതുവഴി ചെടി ആരോഗ്യം നഷ്ട്ടപെട്ടു ചെടി പൂർണ്ണമായും നശിക്കുന്നതിന് കാരണമാകും.

ലക്ഷണങ്ങൾ: വെളുത്ത പഞ്ഞി പോലെയുള്ള ജീവികൾ അഡീനിയം ഇലകൾക്കിടയിൽ കാണുകയും, ചെടിയിൽ ഉണ്ടാകുന്ന പൂമൊട്ടുകൾ വിരിയാതെ കൊഴിഞ്ഞുപോവുകയും ചെയ്യുന്നതാണ് ഇവയുടെ ലക്ഷണം.

പരിഹാരം: അഡീനിയം ചെടിയിലേക്ക് ശക്തമായ രീതിയിൽ വെള്ളം ചീറ്റിച്ചു പ്രാണികളെ കളയാവുന്നതാണ്. എന്നാൽ ചെടിയിൽ ഇവയുടെ ശല്യം രൂക്ഷമായാൽ വേപ്പെണ്ണ മിസ്‌ത്രിതം തളിച്ച് ചെടികളെ സംരക്ഷിക്കാവുന്നതാണ്. 

 



അഡീനിയം ചെടികളെ കീടങ്ങളിൽ നിന്നും സംരക്ഷിക്കാനുള്ള ചില പ്രതിരോധ മാർഗ്ഗങ്ങൾ ഇനി പറയുന്നവയാണ് 

രോഗങ്ങൾ വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അവ വരാതെ ചെടികളെ സംരക്ഷിക്കുന്നതാണ്.


മണ്ണിലെ വെള്ളക്കെട്ട് ഒഴിവാക്കുക: അഡീനിയം മരുഭൂമിയിലെ റോസ് എന്ന അറിയപെടുന്നതിനാൽ തന്നെ ചെടികൾക്ക് അധികം വെള്ളം ആവശ്യമില്ല. അഡീനിയത്തിന് വെള്ളം വാർന്നുപോകുന്ന മണ്ണാണ് ആവശ്യം. അഡീനിയം ചെടികളുടെ പോട്ടിംഗ് മിശ്രിതം അറിയാൻ മുകളിൽ പറഞ്ഞിരിക്കുന്ന വിഡിയോ കാണുക.

ചെടികൾ നനയ്ക്കുമ്പോൾ ശ്രദ്ധിക്കുക: മണ്ണിലെ ഈർപ്പം പൂർണ്ണമായും മാറിയതിനുശേഷം അൽപം ചെടി ഉണങ്ങി തുടങ്ങുമ്പോൾ മാത്രം അടുത്ത നന നൽകുക. നനയ്ക്കുമ്പോൾ ചെടിയുടെ തുമ്പിലും, ഇലകളിലും, മൊട്ടുകളിലും, പൂക്കളിലും വെള്ളം കെട്ടിനിൽക്കാതെ ചെടി ചുവട് മാത്രം നനയുന്ന രീതിയിൽ വെള്ളം നൽകുന്നതാണ് ഏറ്റവും നല്ലത്.

സൂര്യപ്രകാശം: അഡീനിയം ചെടികളുടെ ആരോഗ്യത്തോടെയുള്ള വളർച്ചയ്ക്കും പൂവിടലിനും ദിവസവും ചുരുങ്ങിയത് 5 മുതൽ 6 മണിക്കൂർ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ചെടി വളർത്തുകയാണ് വേണ്ടത്.

 



കുമിൾനാശിനി പ്രയോഗം: അഡീനിയം ചെടികളിൽ മഴക്കാലത്തിന് മുൻപും ശേഷവും സാഫ് പോലുള്ള ഏതെങ്കിലും ഒരു കുമിൾനാശിനി ചെടിയുടെ ചുവട്ടിലും ഇലകളിലും ഒഴിച്ചുകൊടുക്കുന്നത് ചെടിയുടെ ആരോഗ്യത്തിനും വേരുചീയൽ തടയാനും സഹായിക്കും.

പ്രൂണിംഗ്: ചെടിയിൽ ഉണ്ടാകുന്ന ഉണങ്ങിയ ഇലകളും, പൂക്കളും, തണ്ടുകളും കൃത്യസമയത്ത് അണുവിമുക്തമാക്കിയ കത്രികയോ കത്തിയോ ഉപയോഗിച്ച് മുറിച്ചുമാറ്റുക. വർഷത്തിൽ ഒരിക്കൽ വേനൽക്കാലത്തോട് അടുത്തുള്ള ഫെബ്രുവരി മുതൽ മാർച്ച് മാസങ്ങളിൽ ചെടി പ്രൂണിംഗ് ചെയ്യുന്നത് ചെടികൾ കൂടുതൽ തലപ്പുകൾ വന്ന് നന്നായി വളരുന്നതിന് സഹായിക്കും. വേനൽക്കാലത്തു അഡീനിയം ചെടികൾ  നന്നായി വളരുന്നതിനാൽ ചെടിയിൽ ഉണ്ടാകുന്ന മുറിപ്പാടുകൾ വേഗത്തിൽ ഉണങ്ങുന്നതിന് സഹായിക്കും. ഇങ്ങനെ പ്രൂണിംഗ് ചെയ്യുമ്പോൾ കിട്ടുന്ന തണ്ടുകൾ വഴി പുതിയ തൈകൾ തയാറാക്കാൻ സാധിക്കും. 

അഡീനിയം ചെടികളിലെ ഗ്രാഫ്റ്റിങ് രീതികളെക്കുറിച്ചു അറിയാൻ ഈ വിഡിയോ കാണുക.




ശരിയായ ശ്രദ്ധയും ആവശ്യമായ പരിചരണവും നൽകിയാൽ വർഷങ്ങളോളം നമ്മുടെ വീടിന് അഴകേകാൻ ഒരു അഡീനിയം ചെടിക്ക് തന്നെ സാധിക്കും.


Post a Comment

Previous Post Next Post