ചായയോടൊപ്പം ചെറു ചൂടോടുകൂടിയ ഒരു മുളക് ബജി കഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. നമ്മളെ എല്ലാവരെയും ഒരുപോലെ കൊതിപ്പിക്കുന്ന ഈ ബജി മുളക് കൃഷി ചെയ്‌തും നമുക്ക് നല്ലൊരു വരുമാനമുണ്ടാക്കാമെന്ന് നിങ്ങൾക്ക് അറിയാമോ. കേരളത്തിൽ ഏറ്റവും കൂടുതൽ ബജിക്കായി ഉപയോഗിക്കുന്ന ഒന്നാണ് മുളക് അപ്പോൾ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നതേയുള്ളു ബജി മുളകിന്റെ കേരളത്തിലെ വിപണന സാധ്യത എത്രത്തോളമാണ് എന്ന്.
![]() |
| Image Credit: Freepik |
ബജി മുളക് കൃഷി ചെയ്യാൻ പറ്റിയ സമയം ഏതാണ് ?
മെയ് –
ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ , ഡിസംബര്‍ – ജനുവരി മാസങ്ങളിലാണ്
കേരളത്തിൽ ബജി മുളകു കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയം. മുളക് കൃഷി
പോലെ തന്നെ ബജി മുളകിൻറെയും വിത്തുകൾ പാകി മുളപ്പിച്ചാണ് കൃഷി ചെയ്യാനുള്ള
തൈകൾ തയാറാക്കുക. കൃഷിയായി ചെയ്യുമ്പോൾ നല്ല ഗുണമേന്മയുള്ള വിത്തുകൾ
അംഗീകൃത സ്ഥലത്തു നിന്നും വാങ്ങാവുന്നതാണ് എന്നാൽ വീട്ടിലെ ആവശ്യത്തിനായി
ഒന്നോ രണ്ടോ മൂട് കൃഷി ചെയ്യുമ്പോൾ നന്നായി വിളഞ്ഞ ബജി മുളക് കടകളിൽ
നിന്നും വാങ്ങി അതിൻ്റെ വിത്തുകൾ തണലത്ത് ഉണക്കി ഉപയോഗിക്കാവുന്നതാണ്.
വിത്തുകൾ പാകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
വിത്ത്
പാകുന്നതിനു അര മണിക്കൂര്‍ മുന്‍പ് സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു
വെക്കുന്നത് വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും
ഇത് സഹായിക്കും. എന്നാൽ തൈകൾ പറിച്ചു നടുന്ന രീതിയാണെങ്കിൽ ചെടിയുടെ
വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും രോഗങ്ങളെ
പ്രതിരോധിക്കാൻ നല്ലതാണ്. വിത്തുകള്‍ സീഡിങ് ട്രേയിലോ അല്ലെങ്കിൽ നേരിട്ട്
മണ്ണിലോ നടാവുന്നതാണ്. തൈകൾ പറിച്ചു നടുന്ന രീതിയാണ് കൂടുതൽ നല്ലത്.
വിത്തുകൾ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. ഇങ്ങനെ സംരക്ഷിക്കുന്ന
വിത്തുകൾ കിളിർത്ത് രണ്ടില പ്രായം കഴിയുമ്പോൾ തയ്യാറാക്കിയിരിക്കുന്ന കൃഷി
സ്ഥലത്തേക്കോ അല്ലങ്കിൽ ഗ്രോ ബാഗുകളിലേക്കോ നടാവുന്നതാണ്.
തൈകൾ നടുന്ന രീതി എങ്ങനെയാണ് ?
തൈകൾ
നേരിട്ട് മണ്ണിലോ അതുമല്ലെങ്കിൽ ഗ്രോ ബാഗുകളിലോ വളർത്താവുന്നതാണ്. തൈകൾ
നടുന്നതിനായി മണ്ണ്, അടിവളമായി നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ
ചാണകപ്പൊടി, ആട്ടിന്‍ കാഷ്ട്ടം , കംബോസ്ട് എന്നിവ 2:1 എന്ന അറുപതിൽ
കലർത്തിയ മണ്ണിൽ തൈകൾ നടാവുന്നതാണ് ഗ്രോ ബാഗുകളിൽ കൃഷി ചെയ്യുമ്പോൾ മണ്ണ്
കുറവാണെങ്കിൽ ചകിരിച്ചോറും ഉണങ്ങിയ കരിയില അടിയിൽ ഒരു ലയറായി ഉപയോഗിച്ചും
ഗ്രോ ബാഗ് തയ്യാറാക്കാം. തൈകൾ നട്ട് 10 ദിവസം കഴിയുമ്പോൾ മണ്ണിൽ അൽപം ച്ചു
വേപ്പിന്‍ പിണ്ണാക്കും, കപ്പലണ്ടി പിണ്ണാക്കും നൽകുന്നത് ചെടിയുടെ
ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ലതാണ്.
ബജി മുളക് കൃഷി ചെയ്യുമ്പോൾ വെള്ളം എപ്പോളൊക്കെ നൽകണം
വേനൽക്കാലത്ത്
ചെടികൾക്ക് ദിവസവും നനയ്ക്കണം കൂടാതെ മണ്ണിലെ ഈർപ്പം എപ്പോഴും
നിലനിർത്തണം. ചെടികൾക്ക് വെള്ളം നനയ്ക്കുമ്പോൾ രാവിലെ നനയ്ക്കുന്നതാണ്
ഉത്തമം. മഴക്കാലത്ത് ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിന്നാൽ 'വാട്ടരോഗം' വരാൻ
സാധ്യതയുള്ളതിനാൽ ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം.
ചെടികൾക്ക്
വെള്ളം നൽകുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം ചെടിയുടെ ഇലകളിൽ
വെള്ളം വീഴാതെ ചുവട്ടിൽ മാത്രം നനയ്ക്കുന്നത് ഫംഗസ് രോഗങ്ങൾ തടയാൻ
സഹായിക്കും.
ബജി മുളക് കൃഷിയിൽ വളപ്രയോഗം എങ്ങനെയാണ് ?
വളപ്രയോഗത്തിന്റെ
ആദ്യ ഘട്ടം എന്ന് പറയുന്നത് ചെടികൾ നടുമ്പോൾ നൽകുന്ന അടിവളങ്ങളാണ്
അടിവളമായി ചാണകപ്പൊടിയോ, ആട്ടിൻവളമോ അതുമല്ലെങ്കിൽ കമ്പോസ്റ്റോ
ചേർക്കാവുന്നതാണ്.
വളപ്രയോഗത്തിന്റെ രണ്ടാം ഘട്ടം എന്ന് പറയുന്നത്
ചെടികളുടെ വളർച്ചാ ഘട്ടത്തിലാണ്. ചെടികൾക്ക് രണ്ടാഴ്ചയിലൊരിക്കൽ
സ്യൂഡോമോണാസ് ലായനി തളിക്കുന്നത് രോഗങ്ങൾ തടയാനും വളർച്ചയ്ക്കും നല്ലതാണ്.
വളപ്രയോഗത്തിന്റെ
മൂന്നാം ഘട്ടം ചെടികൾ പൂവിടുന്ന സമയത്താണ്, ചെടികൾക്ക് കൂടുതൽ പൂക്കളും
കായകളും ഉണ്ടാകാൻ പൊട്ടാഷ് അടങ്ങിയ വളങ്ങൾ (ചാരം) നൽകാം. കടലപ്പിണ്ണാക്ക്,
വേപ്പിൻപിണ്ണാക്ക് എന്നിവയുടെ മിശ്രിതം പുളിപ്പിച്ചു ചെടി ചുവട്ടിൽ
ഒഴിക്കുന്നത് മികച്ച ഫലം നൽകും.
ബജി മുളകിനെ ബാധിക്കുന്ന രോഗ കീടബാധകൾ എന്തൊക്കെയാണ്?
മറ്റു മുളകിന് വരുന്നപോലെ തന്നെ എല്ലാ രോഗ കീടങ്ങളും ഇവയ്ക്കും വരാറുണ്ട്.
ഇലപ്പേൻ & വെള്ളീച്ച: ഇവ ഇലകളുടെ അടിയിലിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇതുമൂലം ഇലകൾ മുകളിലേക്കോ താഴേക്കോ ചുരുണ്ടുപോകുന്നു.
പ്രതിവിധി: വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കുക. മഞ്ഞക്കെണികൾ കൃഷി സ്ഥലത്ത് സ്ഥാപിക്കുക.
മൂട്ടകൾ: ഇവ ആക്രമിക്കുമ്പോൾ ഇലകൾ താഴോട്ട് വളയുകയും കടുപ്പമേറിയതായി മാറുകയും ചെയ്യും.
പ്രതിവിധി: ലായനി രൂപത്തിലുള്ള സൾഫർ 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.
കായീച്ച: പുഴുക്കൾ മുളകിനുള്ളിൽ കടന്നുകൂടി തിന്നുതീർക്കുന്നു, ഇത് മുളക് ചീഞ്ഞുപോകാൻ കാരണമാകുന്നു.
പ്രതിവിധി: കേടായ മുളകുകൾ പറിച്ചു മാറ്റി നശിപ്പിക്കുക. വേപ്പെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്.
വാട്ടരോഗം: ചെടി പെട്ടെന്ന് വാടി ഉണങ്ങിപ്പോകുന്ന അവസ്ഥയാണിത്. ബാക്ടീരിയ മൂലമോ ഫംഗസ് മൂലമോ ഇത് സംഭവിക്കാം.
പ്രതിവിധി:
ചെടി നടുന്നതിന് മുൻപ് മണ്ണിൽ കുമ്മായം ചേർക്കുക. 'സ്യൂഡോമോണാസ്' ലായനി 20
ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചുകൊടുക്കുക.
ഇലപ്പുള്ളി രോഗം: ഇലകളിൽ തവിട്ടുനിറത്തിലുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുകയും ഇലകൾ കൊഴിഞ്ഞുപോവുകയും ചെയ്യുന്നു.
പ്രതിവിധി: ബോർഡോ മിശ്രിതം (1%) അല്ലെങ്കിൽ മാങ്കോസെബ് പോലുള്ള ഫംഗിസൈഡുകൾ ഉപയോഗിക്കാം.
മൊസൈക് രോഗം: ഇലകളിൽ മഞ്ഞയും പച്ചയും കലർന്ന പാടുകൾ വരികയും ഇലകൾ ചുരുളുകയും ചെയ്യുന്നു. ഇത് പടർത്തുന്നത് വെള്ളീച്ചകളാണ്.
പ്രതിവിധി: രോഗം ബാധിച്ച ചെടികൾ വേരോടെ പിഴുതെടുത്ത് കത്തിച്ചു കളയുക. കീടങ്ങളെ നിയന്ത്രിക്കുക വഴി ഈ വൈറസ് രോഗത്തെ തടയാം.
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ബജി മുളക് വളരെ മികച്ച രീതിയിൽ കൃഷി ചെയ്യാൻ സാധിക്കും.

Post a Comment