അഡീനിയം സമൃദ്ധമായി പൂവിടാൻ ഈ ജൈവവളങ്ങൾ മതി


മനോഹരമായ പൂക്കളും ശില്പം പോലെ മനോഹരമായ തായ്ത്തടിയുമാണ് അഡീനിയത്തെ ചെടിപ്രേമികളുടെ പ്രിയങ്കരനാക്കുന്നത്. എന്നാൽ അമിതമായ രാസവള പ്രയോഗം പലപ്പോഴും ചെടിയുടെ സ്വാഭാവിക വളർച്ചയെ ബാധിക്കുകയും തായ്ത്തടി ചീഞ്ഞുപോകാൻ കാരണമാവുകയും ചെയ്യാറുണ്ട്. ഇവിടെയാണ് ജൈവവളങ്ങളുടെ പ്രസക്തി.

അഡീനിയം സമൃദ്ധമായി പൂവിടാൻ ഈ ജൈവവളങ്ങൾ മതി

 മരുഭൂമിയിലെ റോസാപ്പൂവ് എന്ന് വിളിക്കപ്പെടുന്ന അഡീനിയത്തിന് കൃത്യമായ പോഷകങ്ങൾ നൽകുന്നതിലൂടെ ചെടിയുടെ തായ്ത്തടി (Caudex) കരുത്തുള്ളതാക്കാനും വർഷം മുഴുവൻ ചെടികളിൽ  പൂക്കൾ ലഭിക്കാനും സാധിക്കും. അഡീനിയം ചെടികളുടെ ആരോഗ്യത്തിനും സമൃദ്ധമായ പുഷ്പിക്കലിനും ഏറ്റവും അനുയോജ്യം ജൈവവളങ്ങളാണ്.

ഇനി പറയുന്ന ജൈവ വളങ്ങൾ അഡീനിയം ചെടികൾക്ക് നൽകാവുന്നതാണ്. 

1. എല്ലുപൊടി (Bone Meal)

അഡീനിയത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഫോസ്ഫറസ്. ചെടിയുടെ തായ്ത്തടി വണ്ണം വെക്കാനും വേരുകൾ കരുത്താർജ്ജിക്കാനും എല്ലുപൊടി വളരെ മികച്ചതാണ്.

ഉപയോഗക്രമം: മാസത്തിലൊരിക്കൽ ഒരു ടേബിൾസ്പൂൺ എല്ലുപൊടി അഡീനിയം ചെടിയുടെ ചുവട്ടിൽ മണ്ണ് നീക്കി വിതറി കൊടുക്കാവുന്നതാണ്.

2. കടലപ്പിണ്ണാക്ക് / കടലപ്പിണ്ണാക്ക് ലായനി (Groundnut Cake Liquid)

ചെടിയുടെ പച്ചപ്പിനും പെട്ടെന്നുള്ള വളർച്ചയ്ക്കും നൈട്രജൻ അടങ്ങിയ കടലപ്പിണ്ണാക്ക് സഹായിക്കും.

കടലപ്പിണ്ണാക്ക് പൊടിച്ചു ഒരു ടേബിൾസ്പൂൺ വീതം ചെടികളുടെ ചുവട്ടിൽ നൽകുന്നത് ചെടികളിൽ നന്നായി വളരുന്നതിനും അതുപോലെ തന്നെ കൂടുതൽ മനോഹരമായ പൂക്കൾ ഉണ്ടാകുന്നതിനും സഹായിക്കും. 

കൂടുതലായി അറിയാൻ ഈ വിഡിയോ കാണുക.


 
കടലപ്പിണ്ണാക്ക് ലായനി ആയിട്ടാണ് ഉപയോഗിക്കുന്നത് എങ്കിൽ ആവശ്യാനുസരണം കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ട് 3 മുതൽ 4 ദിവസം പുളിപ്പിക്കുക. ഇങ്ങനെ പുളിച്ച ഈ ലായനി പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികൾക്ക് ഒഴിച്ചുകൊടുക്കാവുന്നതാണ്. എങ്ങനെ നൽകുന്നത് ചെടിയുടെ വളർച്ചയ്ക്കും അതുപോലെ തന്നെ പൂക്കൾ ധാരാളമായി ഉണ്ടാകാനും സഹായിക്കും.

3. പഴത്തൊലി ഉണക്കിപ്പൊടിച്ചത് (Banana Peel Fertilizer)

അഡീനിയം ചെടികൾ പൂവിടാൻ പൊട്ടാസ്യം അത്യാവശ്യമാണ് പൊട്ടാസ്യത്തിന്റെ കലവറയാണ് പഴത്തൊലി അതിനാൽ തന്നെ ചെടികളിൽ പൂക്കൾ ഉണ്ടാക്കാനായി പഴത്തൊലിയും നമുക്ക് ഉപയോഗിക്കാവുന്നതാണ്. 

ഉപയോഗക്രമം: പഴത്തൊലി (ഏത്തപ്പഴത്തിന്റെ തൊലിയാണ് കൂടുതൽ നല്ലത്) വെയിലത്തിട്ട് നന്നായി ഉണക്കിയ ശേഷം പൊടിച്ചെടുക്കുക. ഇങ്ങനെ ലഭിക്കുന്ന പൊടി രണ്ടാഴ്ചയിലൊരിക്കൽ ചെടിച്ചട്ടിയിൽ ചേർക്കുന്നത് അഡീനിയത്തിന്റെ പൂക്കളുടെ നിറം വർദ്ധിപ്പിക്കാനും കൊഴിച്ചിൽ തടയാനും സഹായിക്കും.

4. ചായപ്പൊടി (Spent Tea Waste)

ഉപയോഗിച്ച ചായപ്പൊടി നന്നായി കഴുകി പാൽ കറ കളഞ്ഞതിനു ശേഷം ഉണക്കിയെടുക്കുക. ഇങ്ങനെ ഉണക്കിയ ചായപ്പൊടി മണ്ണിലെ അമ്ലഗുണം നിലനിർത്താൻ സഹായിക്കുന്നു. അമ്ലഗുണമുള്ള മണ്ണിൽ അഡീനിയം ചെടികൾ നന്നായി വളരുന്നതായി കാണുന്ന, അതിനാൽ ചെടിയുടെ വളർച്ചയ്ക്ക് ചായപ്പൊടി ഉപയോഗിക്കാവുന്നതാണ്.

വളപ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

അമിതമാകരുത്: ജൈവവളമാണെങ്കിലും അളവ് കൂടുന്നത് ചെടിക്ക് ദോഷകരമാകും. ചെറിയ അളവിൽ കൂടുതൽ ഇടവേളകളിൽ വളങ്ങൾ നൽകുന്നതാണ് ഉചിതം.

നനയ്ക്കുമ്പോൾ ശ്രദ്ധിക്കുക: വളം നൽകിയ ശേഷം അല്പം വെള്ളം നനയ്ക്കുന്നത് പോഷകങ്ങൾ വേഗത്തിൽ മണ്ണിലേക്ക് ഇറങ്ങാൻ സഹായിക്കും, അധികം വെള്ളം നൽകി നൽകിയ വളങ്ങൾ ഒഴുകിപ്പോകാൻ ഇടയാക്കരുത്.

മഴക്കാലം: മഴക്കാലത്ത് ജൈവ വളങ്ങൾ നൽകുന്നത് കുറയ്ക്കുക. ഈ സമയത്ത് അമിതമായ വളം നൽകുന്നത് അഡീനിയം ചെടികളുടെ വേരുചീയലിന് കാരണമായേക്കാം.

വെയിൽ: അഡീനിയം ചെടികൾക്ക് എല്ലായിപ്പോഴും നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന ഇടം വേണം തിരഞ്ഞെടുക്കാൻ. വെളിച്ചവും കൃത്യമായ ജൈവവളവും ഒത്തുചേർന്നാൽ നിങ്ങളുടെ അഡീനിയം പൂന്തോട്ടം എപ്പോഴും വർണ്ണാഭമായിരിക്കും.


Post a Comment

Previous Post Next Post