Sagittaria japonica (സജിറ്റേറിയ ജപ്പോണിക്ക) കുളങ്ങളിലും അക്വാറിയങ്ങളിലും വളർത്തുന്ന അല്ലങ്കിൽ വളരാന് ആഗ്രഹിക്കുന്ന ഒരു ജലസസ്യമാണ് (Aquatic plant). ഈ ചെടിയെ "വാട്ടർ റോസ്" (Water Rose) അല്ലെങ്കിൽ "ജാപ്പനീസ് ആരോഹെഡ്" (Japanese Arrowhead) എന്ന പേരിലും അറിയപ്പെടുന്നു.
ചെടിയുടെ വിവരങ്ങൾ (Plant Details):
- പൊതുവായ പേര്: വാട്ടർ റോസ്, ജാപ്പനീസ് ആരോഹെഡ്
- ശാസ്ത്രീയ നാമം: Sagittaria japonica
- ഉത്ഭവം: ജപ്പാൻ, ഏഷ്യ
രൂപം: ഇവയ്ക്കു തിളക്കമുള്ള പച്ച നിറത്തിലുള്ള അമ്പടയാള ആകൃതിയിലുള്ള ഇലകളാണുള്ളത്. കൂടാതെ, പിങ്ക് കലർന്ന വെള്ള നിറത്തിലുള്ള മനോഹരമായ റേസാപ്പൂ പോലെയുള്ള പൂക്കൾ ഉണ്ടാകുമെന്നതും ഈ ചെടിയുടെ പ്രതേകതകളാണ്.
വളർച്ചാ സ്വഭാവം: ഇവ വെള്ളത്തിൽ വേരൂന്നി നിൽക്കുന്നതും വെള്ളത്തിനടിയിലും മുകളിലുമായി വളരുന്നതുമായ മാർഷ് പ്ലാന്റുകളാണ്. വെള്ളത്തിനു മുകളിൽ 60 മുതൽ 80 സെന്റീമീറ്റർ വരെ ഇവയ്ക്ക് ഉയരം വയ്ക്കാറുണ്ട്.
ചെടിയുടെ പ്രത്യേകത: ഈ ചെടിയുടെ കിഴങ്ങുകൾ (bulbs/tubers) ഭക്ഷ്യയോഗ്യമാണ്. ഉരുളക്കിഴങ്ങ് പോലെ അന്നജം അടങ്ങിയതും പാചകം ചെയ്യുമ്പോൾ ഉരുളക്കിഴങ്ങിന്റെ രുചിയുമാണിവയ്ക്കു. സാധാരണയായി ഈ ചെടികളുടെ കിഴങ്ങുകൾ വേവിച്ചോ ചുട്ടെടുത്തോ കഴിക്കാൻ സാധിക്കുന്നതാണ് എന്നാൽ നമ്മുടെ കേരളത്തിൽ ഇവയെ ഒരു അലങ്കാര ജലസസ്യമായാണ് കണക്കാക്കുന്നത്. ഇവയുടെ കിഴങ്ങുകൾ സാധാരണയായി ശരത്കാലത്തോ വസന്തകാലത്തിന്റെ തുടക്കത്തിലോ വിളവെടുക്കുന്നത്.
പരിചരണം (Care): സജിറ്റേറിയ ജപ്പോണിക്ക പരിപാലിക്കാൻ എളുപ്പമുള്ള ഒരു സസ്യമാണ്. അക്വാറിയങ്ങളിലും കുളങ്ങളിലും ഇത് നന്നായി വളരും.
![]() |
Image credit :Gift N Garden |
വെളിച്ചം (Lighting): നല്ല സൂര്യപ്രകാശം ആവശ്യമായ ഒരു ചെടിയാണിത്. ദിവസവും കുറഞ്ഞത് 6 മണിക്കൂറെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തുവേണം ഇവയെ വളർത്താൻ. ചെടികൾക്ക് ആവശ്യത്തിന് വെളിച്ചം ലഭിച്ചില്ലെങ്കിൽ വളർച്ച കുറയാനും ഇലകൾക്ക് മഞ്ഞളിപ്പ് വരാനും കൂടാതെ പൂക്കളുടെ എണ്ണം കുറയുന്നതിനും കാരണമാകും.
നടീൽ രീതി (Soil / Substrate): നല്ല വളക്കൂറുള്ള മണ്ണാണ് ഈ ചെടികൾക്ക് ആവശ്യം. ചെറിയ അലങ്കാര കുളങ്ങളിൽ വളർത്തുമ്പോൾ, അടിത്തട്ടിൽ ജൈവാംശം കൂടുതലുള്ള മണ്ണ് (വയലിലെ ചെളിമണ്ണ് ) ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാൽ അക്വാറിയങ്ങളിൽ വളർത്തുമ്പോൾ പോഷകങ്ങൾ അടങ്ങിയ (nutrient-rich substrate) മണ്ണിൽ നടുന്നതാണ് നല്ലത്. ഇത്തരം അക്വാറിയങ്ങളിൽ വളർത്തുമ്പോൾ ചെടിയുടെ വേരുകൾക്ക് സമീപം വളങ്ങൾ ക്യാപ്സ്യൂൾ രൂപത്തിൽ (fertilizer tablets) വെക്കുന്നത് ചെടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും.
വെള്ളത്തിന്റെ ഘടന : അമ്ലതയുള്ളതും, സാധാരണ നിലയിലുള്ളതും, ക്ഷാര സ്വഭാവമുള്ളതുമായ ഏതുതരം വെള്ളത്തിലും ഈ ചെടികൾ നന്നായി വളരും.
വളം (Fertilizers): സാധാരണയായി ഈ ചെടികൾക്ക് അധികം വളം ആവശ്യമില്ല. എന്നിരുന്നാലും, വളർച്ചാ കാലയളവിൽ (പ്രത്യേകിച്ച് വസന്തകാലത്തും വേനൽക്കാലത്തും) ജലസസ്യങ്ങൾക്കുള്ള ദ്രാവക വളങ്ങളോ (പച്ചച്ചാണകവും കടല പിണ്ണാക്ക് കൂടി കലക്കി തെളി ഒഴിച്ചു കൊടുക്കുകയോ അല്ലങ്കിൽ പച്ച ചാണകം / ചാണകപ്പൊടി കിഴികെട്ടി ഇട്ടാലും മതി) അല്ലെങ്കിൽ അടിത്തട്ടിൽ ചേർക്കാവുന്ന വളം ഗുളികകളോ നൽകാവുന്നതാണ്.
പ്രൂണിങ് ചെയ്യൽ (Pruning): ചെടി അമിതമായി വളരുമ്പോൾ അല്ലെങ്കിൽ പഴയ ഇലകൾ കരിയുമ്പോളോ ഒടിഞ്ഞു വീഴുമ്പോളോ നമുക്ക് ഇവയുടെ തണ്ടുകൾ മുറിച്ചു മാറ്റാൻ സാധിക്കും. ഇങ്ങനെ പ്രുണ് ചെയ്യുന്നത് ചെടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും.
തണുപ്പുള്ള കാലാവസ്ഥയിൽ ഈ ചെടിയുടെ വെള്ളത്തിന് മുകളിലുള്ള ഭാഗങ്ങൾ നശിച്ചുപോവുകയും, കിഴങ്ങുകളായി വെള്ളത്തിനടിയിൽ നിഷ്ക്രിയമായി (dormant) നിലനിൽക്കുകയും ചെയ്യും. വസന്തകാലത്ത് ഈ കിഴങ്ങുകളിൽ നിന്ന് പുതിയ ചെടി വളർച്ചയുണ്ടാകും.പ്രജനനം (Propagation): സജിറ്റേറിയ ജപ്പോണിക്ക രണ്ടു രീതിയിൽ തൈകൾ തയാറാക്കാൻ സാധിക്കും
- കിഴങ്ങുൾ (bulbs/tubers)
- റണ്ണേഴ്സ് വഴി (Runners)
സജിറ്റേറിയ ജപ്പോണിക്ക പ്രധാനമായും കിഴങ്ങുകളിലൂടെയാണ് (bulbs/tubers) പ്രജനനം നടത്തുന്നത്.
കിഴങ്ങുകൾ വഴി: ചെടി വളരുമ്പോൾ ചെടി ചുവട്ടിൽ പുതിയ കിഴങ്ങുകൾ ഉണ്ടാകുകയും ഇങ്ങനെ ഉണ്ടാകുന്ന കിഴങ്ങുകൾ വേർപെടുത്തി പുതിയ ചെടിയായി വളർത്തിയെടുക്കാൻ സാധിക്കുന്നതുമാണ്. ശരത്കാലത്തിലോ വസന്തകാലത്തിന്റെ തുടക്കത്തിലോ വേണം കിഴങ്ങുകൾ വിളവെടുക്കാൻ.
റണ്ണേഴ്സ് (Runners): മറ്റ് സജിറ്റേറിയ സ്പീഷീസുകളെപ്പോലെ, ഈ ചെടിയും റണ്ണേഴ്സ് (നിലത്തിലൂടെ പടർന്നുപോകുന്ന തണ്ടുകൾ) വഴിയും തൈകൾ ഉത്പാദിപ്പിക്കാൻ സാധിക്കും. ചെടികളിൽ ഉണ്ടാകുന്ന ഇത്തരം റണ്ണേഴ്സിൽ നിന്ന് പുതിയ ചെടികൾ നന്നായി വളരുകയും അവയെ വേർപെടുത്തി നട്ടു പുതിയ ചെടികൾ തയ്യാറാക്കാവുന്നതാണ്.
സജിറ്റേറിയ ജപ്പോണിക്കയെന്ന ഈ സസ്യം കുളങ്ങൾക്കും അക്വാറിയങ്ങൾക്കും ഒരുപോലെ ഭംഗി നൽകുന്നതും പരിപാലിക്കാൻ എളുപ്പമുള്ളതുമായ ഒരു അലങ്കാര ജല സസ്യമാണ്.
إرسال تعليق