മഴക്കാലത്ത് പച്ചമുളക് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പച്ചക്കറികളിൽ നമ്മുടെ വീടുകളിൽ ഏറ്റവും കൂടുതൽ ആവശ്യം വരുന്നതും നമ്മൾ ഒരു ചെടി ചുവടെങ്കിലും വളർത്താൻ ആഗ്രഹിക്കുന്നതുമായ ഒരു പച്ചക്കറിയിനമാണ് പച്ചമുളക്. വേനലിലും മഴയിലും ഒരുപോലെ വിളവ് തരാൻ കഴിവുള്ള ഒരു പച്ചക്കറിയിനംകൂടെയാണ് ഇവ. എല്ലാസമയത്തും മാർക്കറ്റ് ലഭിക്കുന്ന ഇവ ഒരു പ്രയാസവും കൂടാതെ തന്നെ നമുക്ക് വളർത്താൻ സാധിക്കും. ഇനിയെങ്കിലും സ്വന്തം വീട്ടിലേക്കുള്ള പച്ചമുളക് നമ്മള്‍ തന്നെ വിളയിച്ചെടുക്കാം എന്ന് തീരുമാനിച്ചാൽ നമുക്ക് കൂടുതൽ മരുന്നടിക്കാത്ത നല്ല പച്ചമുളക് നമ്മുടെ കൺമുന്നിൽ തന്നെ കൃഷിചെയ്തെടുക്കാൻ സാധിക്കും.   


Image Credit : Designed by Freepik

മഴക്കാലത്ത് പച്ചമുളക് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

  • കുമ്മായം അല്ലെങ്കില്‍ ഡോളോമൈറ്റ് ചേര്‍ത്ത് ഒരുക്കിയ മണ്ണ് ഈ സമയത് കൃഷിക്കായി ഉപയോഗിക്കുക.മഴക്കാലത്ത് നടാന്‍ അനുയോജ്യമായ മുളകിനങ്ങള്‍ തിരഞ്ഞെടുക്കുക വഴി ഈ സമയത്തുണ്ടാകുന്ന രോഗ-കീട ബാധകള്‍ ഒഴിവാക്കാൻ സാധിക്കും.
 
  • അരികൾ നടുന്നതിനു പകരം ഈ സമയത്തു അൽപം വലിയ തൈകൾ നടാനായി തിരഞ്ഞെടുക്കുക. 
 
  •  ഈ സമയത്തെ കൃഷിക്ക് ഒരു കാരണവശാലും ചകിരിച്ചോർ ഉപയോഗിക്കാതിരിക്കുക.
 
  •  ചെടികൾക്ക് അടിവളമായി ചാണകപ്പൊടി, അട്ടിൻവളം അല്ലെങ്കില്‍ കമ്പോസ്റ്റ് ഇവയിൽ ഏതെങ്കിലും മാത്രം ഉപയോഗിക്കുക (മറ്റുവളങ്ങൾ ഈ സമയത്തു വെള്ളത്തിൽ നഷ്ടപ്പെടും).
 
  •  ഗ്രോബാഗിലും നിലത്തും ഈ സമയത്തു ഒരുപോലെ നമുക്ക് കൃഷിചെയ്യാൻ സാധിക്കും.
 
  •  മുളക് തൈകള്‍ക്ക്  താങ്ങ് കൊടുക്കേണ്ടത് നിർബന്ധമാണ്‌. താങ്ങില്ലെങ്കിൽ ചെടികൾ കാറ്റിൽ ഉലഞ്ഞു ചെടിച്ചുവട് പറിയുന്നതിനു കാരണമാകും.  
 
  •  തൈകൾ നട്ട ശേഷം സ്യൂഡോമോണസ് ലായനി ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്.
 
  •  ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കുന്നില്ലായെന്നു ഉറപ്പുവരുത്തുക.
 
  •  ചെടികളുടെ ഇല ചുരുളുകയും മഞ്ഞ നിറം വരുകയും ചെയ്താല്‍ ഒരു സ്പൂണ്‍ ഡോളോമൈറ്റ് തടത്തിലിട്ടു കൊടുക്കാവുന്നതാണ് (കാല്‍സ്യം-മംഗ്‌നീഷ്യം എന്നിവയുടെ കുറവാണ് ഇതിനുകാരണം).
 
  •  ഈ സമയത്തു വെള്ളത്തിൽ കലക്കി ചെടികൾക്ക് വളരെ പെട്ടന്ന് തന്നെ വളങ്ങൾ വലിച്ചെടുക്കാവുന്ന രീതിയിൽ നൽകുന്നതാണ് ഉത്തമം.
 
  •  അടമഴ തോരുന്ന കണക്ക് നോക്കിവേണം വളങ്ങൾ നൽകാൻ (വളങ്ങൾ കൊടുത്ത ഉടനെ മഴവന്നാൽ വെള്ളത്തിൽ വളം ഒലിച്ചുപോകും).

Post a Comment

Previous Post Next Post