എളുപ്പത്തിൽ ആർക്കും വീട്ടിൽ വളർത്താവുന്ന പഴച്ചെടിയാണ് മൽബറി

നമ്മുടെ നാട്ടിൽ പുറങ്ങളിൽ കണ്ടുവന്നിരുന്ന നാടൻ പഴവർഗ ചെടികളിൽ പ്രധാനിയായിരുന്നു മൽബറി. കേരളത്തിലെ കാലാവസ്ഥയിൽ എല്ലാ സ്ഥലങ്ങളിലും ഒരു പ്രയാസവും കൂടാതെ നന്നായി വളർന്നു കായ്‌ഫലം തന്നിരുന്ന മൽബറി ചെടികൾ പല നാടൻ ഇനങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അവയുടെ പുതിയ തലമുറയും കൂടുതൽ കായ്കൾ നൽകുന്നതുമായ ഹൈബ്രിഡ് ഇനങ്ങൾ നമുക്ക് ലഭ്യമാണ്.

മൽബറി ചെടികൾ പൊതുവേ പട്ടുനൂൽ കൃഷിയുമായി ബന്ധപ്പെട്ടാണ് പറയാറുള്ളതെങ്കിലും അടുത്ത സമയത്തായി മൽബറി ചെടികൾ ആടിന് തീറ്റയായും ധാരാളം ആളുകൾ ഉപയോഗിച്ച് പോരുന്നു. എന്നാൽ പുതിയ തരം മൽബറി ചെടികളുടെ വരവോടെ ഇപ്പോൾ വീണ്ടും മൽബറി ഒരു ഫ്രൂട്ട് പ്ലാന്റ് ആയിമാറിയിരിക്കുന്നു അതിൽ മികച്ച ഒരിനമായി പറയുന്നത് ബ്രസിലിയൻ മൽബറിയാണ്.

  


മൽബറി നമുക്ക് കൃഷിയായിട്ടോ അല്ലങ്കിൽ വീട്ടിൽ ഒരു ഫ്രൂട്ട് പ്ലാന്റ് എന്ന രീതിയിലോ നമുക്ക് വളർത്തിയെടുക്കാൻ സാധിക്കും. ഇനി പറയുന്ന കാര്യങ്ങൾ മൽബറി ചെടികൾ വളർത്തുമ്പോൾ ശ്രദ്ധിക്കണം.

മണ്ണ്: നീർവാർച്ചയുള്ള, വളക്കൂറുള്ള, ഇളക്കമുള്ള മണ്ണാണ് മൾബറി കൃഷിക്ക് ഏറ്റവും അനുയോജ്യം.

കാലാവസ്ഥ: കേരളത്തിലെ കാലാവസ്ഥ മൾബറി കൃഷിക്ക് വളരെ അനുകൂലമാണ്.

സൂര്യപ്രകാശം: മൽബറി ചെടികൾ നന്നായി വളരുന്നതിനും കായ്ക്കുന്നതിനും നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം നടാൻ.

നടീൽ വസ്തുക്കൾ: മൽബറി ചെടിയുടെ തണ്ടുകളോ അല്ലങ്കിൽ കവർ തൈകളോ നമുക്ക് പല സ്ഥലത്തുനിന്നും വാങ്ങാൻ ലഭിക്കും. തണ്ടുകളാണ് നടുന്നതെങ്കിൽ നല്ല വിളവ് ലഭിക്കുന്ന കായ്ച്ച ചെടിയുടെ ആരോഗ്യമുള്ള മുത്തകമ്പാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന തണ്ടുകൾക്കു കുറഞ്ഞത് മുന്ന് മുകുളങ്ങൾ എങ്കിലും ഉണ്ടാകേണ്ടതാണ്. 


നടുന്ന രീതി :
മൾബറി ചെടികൾ നമുക്ക് വലിയ ചട്ടികളിലോ, മണ്ണിലോ അല്ലങ്കിൽ ഡ്രമുകളിലോ നമുക്ക് വളർത്താൻ സാധിക്കും. 

നടുന്ന സമയം:
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ്  പൊതുവേ മൽബറി തൈകൾ കേരളത്തിൽ നടാൻ ഏറ്റവും അനുയോജ്യമായ സമയം. ചെടികൾ നട്ടതിനുശേഷം ലഭിക്കുന്ന മഴ ചെടികളെ  വേരുറയ്ക്കാൻ സഹായിക്കും.

നനയ്ക്കൽ:
ചൂട് അധികമായി ചെടി ഉണങ്ങി പോകാൻ ഇടയാവരുത് അതിനാൽ വേനൽക്കാലത്ത് കൃത്യമായ  നനവ് ആവശ്യമാണ്. 

കളനിയന്ത്രണം: ചെടിച്ചുവട്ടിൽ  ഒരു കാരണവശാലും കളകൾ വളരാൻ അനുവദിക്കരുത്. കലകൾ ചെടിക്കു നൽകുന്ന വളങ്ങൾ വലിച്ചെടുക്കുകയും ചെടി കായ്‌ഫലമില്ലാതെ മുരടിക്കുന്നതിനു കാരണമാകുകയും ചെയ്യും.

വളപ്രയോഗം:

  • മൾബറി ചെടികൾക്ക് യാതൊരു രാസവളങ്ങളുടെയും ആവശ്യമില്ലാതെ തന്നെ വളർന്നു കായ്‌ഫലം നല്കാൻ സാധിക്കും.
  • ജൈവവളങ്ങളാണ് മൾബറിചെടിയുടെ വളർച്ചയ്ക്കും കായ് പിടുത്തതിനും നല്ലത്.
  • ജൈവ വളമായി പുളിപ്പിച്ച കടലപിണ്ണാക്കോ, ചാണകമോ നേർപ്പിച്ച് നൽകാം.

മൾബറി ചെടികൾക്ക് ഞങ്ങൾ നൽകുന്ന ജൈവ വളം ഈ വിഡിയോയിലൂടെ അറിയാം.

 




കമ്പ് കോതൽ:

  • മൾബറി ചെടികളുടെ വളരെ പ്രാധാന്യമുള്ള ഒരു സംരക്ഷണമാണ് കമ്പ് കോതൽ.
  • കമ്പുകൾ കോതുന്നത് വഴി പുതിയ തലപ്പുകൾ കൂടുതലായി ഉണ്ടാകുന്നതിനും അതിൽ കൂടുതൽ കായ് പിടുത്തതിനും സഹായിക്കുന്നു. 
  • മൾബറി ചെടികളുടെ ഉയരം നിയന്ത്രിച്ച് നിർത്തുന്നത് വഴി കായ്കൾ എളുപ്പത്തിൽ പറിച്ചെടുക്കാൻ സഹായിക്കുന്നു.
  • ചെടികൾ പൂവിട്ട് കായ്ക്കുന്നതിന് മുൻപ് വേണം പ്രൂണിംഗ് ചെയേണ്ടത്. 


മൾബറിയുടെ പ്രൂണിംഗിനെ കുറിച്ചറിയാൻ ഈ വിഡിയോ കാണുക.

 

 




കീടരോഗ നിയന്ത്രണം: മൾബറി ചെടികളിൽ കാണുന്ന ഒരു പ്രശ്‌നമാണ് ഇലചുരുട്ടിപ്പുഴുവിന്റെ ആക്രമണം. ഇവയുടെ ശല്യം കണ്ടാൽ ഉണ്ടനെ വേപ്പെണ്ണ പോലുള്ള ജൈവകീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കുക.

വിളവെടുപ്പ്:

  • ചെടികൾ കമ്പുകൾ നട്ട് ഏകദേശം 4-5 മാസങ്ങൾക്കുള്ളിൽ മൾബറി കായ്ച്ചു തുടങ്ങുമെങ്കിലും, ഒരു വർഷം പ്രായമെത്തിയ ചെടികളിലാണ് കുടുതലും കായ്കൾ ഉണ്ടാകുക അതിനാൽ തന്നെ മൾബറി കൃഷിയാണ് ചെയ്യുന്നത് എങ്കിൽ ഒരു വർഷം പ്രായമായ ചെടികളെ കായ്ക്കാൻ  അനുവദിക്കാവൂ.
  • വർഷം മുഴുവൻ കായ്കൾ ലഭിക്കുമെങ്കിലും, വേനൽക്കാലത്താണ് സാധാരണയായി കൂടുതൽ ഫലങ്ങൾ ലഭിക്കുക. 

 

മൾബറി കൃഷി ആർക്കും എളുപ്പത്തിൽ ചെയ്യാവുന്നതും  വളരെ  കുറഞ്ഞ പരിചരണം ആവശ്യമുള്ളതുമായ ഒരു കൃഷിയായതിനാൽ തന്നെ നമുക്ക് ഇവ വീട്ടുമുറ്റത്തോ പറമ്പിലോ അല്ലങ്കിൽ ഒരു ചെടി ചട്ടിയിലോ വളരെ ലളിതമായി വളർത്താവുന്നതാണ്. 


Post a Comment

Previous Post Next Post