നമ്മുടെ വീടുകളിൽ ഒരു ഹാങ്ങിങ് ചെടികളെങ്കിലും വളർത്താൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. നന്നായി പൂക്കൾ ലഭിക്കുന്ന ഒരു ഹാങ്ങിങ് ചെടി വളർത്താൻ ആഗ്രഹിക്കുന്ന ആർക്കും വലിയ പരിചരണങ്ങൾ ഇല്ലാതെ തന്നെ വളർത്താൻ സാധിക്കുന്ന ഒരു ചെടിയാണ് അക്കിമെനെസ് ചെടികൾ. ഇവയ്ക്ക് മാന്ത്രിക പൂക്കൾ, വിധവയുടെ കണ്ണുനീർ, ചൂടുവെള്ള സസ്യം, അല്ലെങ്കിൽ ക്യുപിഡിന്റെ ബോവർ എന്നിങ്ങനെ നിരവധി പേരുകൾ ഉണ്ടെങ്കിലും കേരളത്തിൽ കൂടുതലായും അറിയപ്പെടുന്നത് അക്കിമെനെസ് എന്ന പേരിലാണ്.
അക്കിമെനെസ് ചെടികളിൽ പൊതുവേ മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള സമയങ്ങളിലാണ് ചെടിയിൽ കൂടുതലായും പൂക്കൾ ഉണ്ടാകുന്നതു. കൂടാതെ വളർച്ച പൂർത്തിയായ ചെടികൾ മഞ്ഞു കാലത്തോടുകൂടെ സന്യാസം സ്വീകരിക്കുകയും ഇലകളും തണ്ടുകളും കളഞ്ഞു ഇവയുടെ കിഴങ്ങുകൾ വീണ്ടും കിളിർത്തുവരാൻ വേണ്ടി മണ്ണിനടിയിൽ കാത്തിരിക്കുന്ന സമയമാണ്. ഈ സമയത്തു വെള്ളം അധികം നൽകി കിഴങ്ങുകൾ നശിക്കാതെ സംരക്ഷിക്കുകയും അല്ലകിൽ ഈ സമയത്തു പുതിയ തൈകൾ തയാറാക്കാൻ കിഴങ്ങുകൾ ശേഖരിക്കുകയോ ചെയ്യാവുന്നതാണ്.
തിളക്കമുള്ള ഇലകൾക്കിടയിൽ ഉണ്ടാകുന്ന ടുബ് പോലെ വന്നു അവയുടെ അറ്റത്തുണ്ടാകുന്ന പൂക്കളാണ് ഇവയുടെ മനോഹാരിത. വെള്ള, സ്കാർലറ്റ്, സാൽമൺ, പിങ്ക്, നീല, ലാവെൻഡർ, പർപ്പിൾ, മഞ്ഞ, ചുവപ്പ് തുടങ്ങിയ ഒറ്റ നിറത്തിലും ഇവയുടെ മിക്സഡ് നിറങ്ങളിലും ചെടികൾ ലഭ്യമാണ്. പണ്ട് കാലങ്ങളിൽ ഒറ്റ ഇതളുകളോട് കൂടിയ ചെടികളാണ് നമുക്ക് ലഭിച്ചിരുന്നത് എങ്കിൽ ഇന്ന് ഇവയുടെ ഒന്നിലധികം ഇതളുകളോട് കൂടിയ വിദേശ ഇനങ്ങളും ലഭ്യമാണ്.
അക്കിമെനെസ് ചെടികളെക്കുറിച്ചു കൂടുതലറിയാൻ ഈ വിഡിയോ കാണുക.
ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും അക്കിമെനെസ് ചെടികളെ നമ്മുടെ വീടുകളിൽ വളരെ നന്നായി വളർത്തിയെടുക്കാൻ സാധിക്കും.
മണ്ണ്:
ഇളക്കമുള്ള വെള്ളം കെട്ടിനിൽക്കാത്ത എന്നാൽ ഈർപ്പം കുറച്ചു സമയം നിലനിൽക്കുന്ന മണ്ണിൽ വളരാനാണ് ചെടികൾ ഇഷ്ട്ടം. അധികം കല്ലുകളില്ലാത്ത മണ്ണ്, ചകിരിച്ചോർ, അടിവളമായി നൽകാൻ പറ്റുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി, ആട്ടിൻവളം, കമ്പോസ്റ്റ് എന്നിവയിൽ ഏതെങ്കിലും 2 : 1 : 1 എന്ന അനുപാതയിൽ കുട്ടി കലർത്തി തയാറാക്കിയ മണ്ണിൽ ചെടികൾ നടാവുന്നതാണ്. ചെടികൾ വെള്ളം കെട്ടിനിൽക്കാത്ത മണ്ണിലോ, ചെടി ചട്ടികളിലോ, ഹാങ്ങിങ് ചട്ടികളിലോ വളർത്താൻ സാധിക്കും.
തൈകൾ തയാറാക്കുന്ന രീതി:
വിത്തുകളോ, കിഴങ്ങുകളോ, തണ്ടുകളോ ഉപയോഗിച്ചാണ് പൊതുവേ അക്കിമെനെസ് ചെടിയുടെ പുതിയ തൈകൾ തയാറാക്കുന്നത്. അക്കിമെനെസ് ചെടിയുടെ തണ്ടുകളും വിത്തുകളും കിളിർപ്പിക്കുന്നതിനേക്കാൾ എളുപ്പം കിഴങ്ങുകൾ ആയതിനാൽ കൂടുതലായും കിഴങ്ങുകൾ വഴിയുള്ള വംശവർദ്ധനവാണ് കൂടുതലായും ചെയ്യുന്നത്.
വിശ്വാസയോഗ്യമായ സ്ഥലത്തു നിന്നും വാങ്ങിയിട്ടുള്ള ആരോഗ്യമുള്ള നല്ല വിത്തുകൾ ചകിരിച്ചോറിൽ തയാറാക്കിയിരിക്കുന്ന സീഡിങ് ട്രേ കളിൽ പാകി കിളിർപ്പിക്കാവുന്നതാണ്. വിത്തുകൾ പൊതുവേ മുളയ്ക്കുന്നതിനായി ഒരു മാസത്തിൽ അധികം സമയമെടുക്കാറുണ്ട്.
തിരഞ്ഞെടുത്ത ആരോഗ്യമുള്ള തലപ്പുകളോട് കുടിയ തണ്ടുകൾ ചകിരിച്ചോറിലോ മണ്ണിലോ ഒരു റൂട്ടിങ് ഹോർമോണിൻറെ സഹായത്തോടെ തണലിൽ വെച്ച് കിളിർപ്പിക്കാൻ സാധിക്കും. തണ്ടുകൾ കിളിർപ്പിക്കുമ്പോൾ വെള്ളം കൂടുതലായി തണ്ടുകൾ നശിക്കാനുള്ള സാധ്യത കൂടുതലാണ്.
ചെടികളുടെ ഏത് തണ്ടും കിളിർപ്പിക്കാൻ ആവശ്യമായ റൂട്ടിങ് ഹോർമോൺ വാങ്ങാം: https://amzn.to/4lHhKxi
ഇവയുടെ കിഴങ്ങുകൾക്കു ചെറിയ കല്ലുകളോട് രൂപ സാദർശ്യമുള്ളതിനാൽ ചെടി ചുവട്ടിൽ നിന്നും കിഴങ്ങുകൾ ശേഖരിക്കുമ്പോൾ അവ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധ വേണം. കിഴങ്ങുകൾ നേരിട്ടോ അല്ലങ്കിൽ കിളിർപ്പിച്ചു പറിച്ചു നട്ടോ വളർത്താവുന്നതാണ്. മണ്ണിലോ ചകിരിച്ചോറിലോ കിഴങ്ങുകൾ കിളിർക്കാനായി പാകാവുന്നതാണ്. ഇങ്ങനെ പാകുന്ന കിഴങ്ങുകൾ രണ്ടു മുതൽ നാല് ആഴ്ചക്കുള്ളിൽ കിളിർത്തു വരുന്നതായി കാണാൻ സാധിക്കും. ചെടികൾക്ക് അൽപം വളർച്ചയെത്തിയാൽ നമുക്ക് തയ്യാറാക്കിയിരിക്കുന്ന സ്ഥലത്തേക്ക് തൈകൾ പറിച്ചു നടാവുന്നതാണ്.
വെള്ളം:
ചെടികൾക്ക് വെള്ളം ആവശ്യമാണെങ്കിലും അധികം വെള്ളം ചെടിച്ചുവട്ടിൽ കെട്ടി നിൽക്കുന്നത് വേരുകളും കിഴങ്ങുകളും അഴുകി ചെടി നശിക്കുന്നതിനു കാരണമാകും. ചെടികൾക്ക് നന്നായി ചുവട്ടിൽ ഈർപ്പം കിട്ടുന്നത് ചെടിയുടെ വളർച്ചയ്ക്കും അതുപോലെ പൂവിടുന്നതിനും സഹായിക്കും. ചെടികൾക്ക് വെള്ളം ഒട്ടുമില്ലാതെ വാടി ഉണങ്ങി പോകാൻ ഇടയാക്കരുത്. ചെടികൾക്ക് നേരിട്ട് വെള്ളം കൊടുക്കുന്നതിനു പകരം നിലത്തു ചട്ടിയിൽ വെച്ചിരിക്കുന്നവയ്ക്കു ചട്ടിയുടെ അടിയിൽ മറ്റൊരു പാത്രത്തിൽ വെള്ളം കൊടുക്കുന്നതാണ് കൂടുതൽ നല്ലത്.
സൂര്യപ്രകാശം:
അക്കിമെനെസ് ചെടികൾക്ക് സൂര്യപ്രകാശം ആവശ്യമാണെങ്കിലും നേരിട്ടുള്ള അതി കഠിനമായ സൂര്യപ്രകാശം ചെടികൾ നശിക്കുന്നതിന് കാരണമാകും. അക്കിമെനെസ് ചെടികൾ നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്ത സഥലത്തും ചെറിയ രീതിയിലുള്ള തണലിലും നന്നായി വളരുന്നവയാണ്.
വളപ്രയോഗം:
അക്കിമെനെസ് ചെടികൾക്ക് അവ വളരുന്ന സമയത്തും പൂവിടുന്ന സമയത്തും കൃത്യമായി ഓരോ ആഴ്ചകളുടെ ഇടവേളകളിൽ വളങ്ങൾ നൽകണം. അക്കിമെനെസ് ചെടികൾക്ക് നന്നായി നേർപ്പിച്ച ദ്രാവക രൂപത്തിലുള്ള വളങ്ങൾ നൽകാവുന്നതാണ്. ചെടികൾക്ക് വളമായി നന്നായി നേർപ്പിച്ച ചാണക സ്ലറി, കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് അല്ലകിൽ NPK വളങ്ങളും നൽകാവുന്നതാണ്.
രോഗ കീടബാധ:
അക്കിമെനെസ് ചെടികൾക്ക് അധികം രോഗ കീടബാധകൾ ഉണ്ടാകാറില്ലെങ്കിലും വെള്ളം കുടി കിഴങ്ങുകൾ അഴുകുക, ഇലകളിൽ വെളിച്ചയുടെ ശല്യം എന്നിവ കാണാറുണ്ട്. വെളിച്ചയുടെ ശല്യം കണ്ടാൽ ഏതെങ്കിലും വേപ്പെണ്ണ അധിഷ്ഠിത ലായനി നേർപ്പിച്ചു തളിക്കുന്നത് നല്ലതാണ്.
കീടനാശിനി തയാറാക്കാൻ ആവശ്യമായ വേപ്പെണ്ണ വാങ്ങാം: https://amzn.to/3GfDXUl
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും അക്കിമെനെസ് ചെടികൾ വളരെ നന്നായി വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്.
إرسال تعليق