പൂന്തോട്ടത്തിലും ബോൺസായിയായും വളർത്താം പൂവിടുന്ന സ്നോ റോസ് ചെടികളെ


കുറ്റിച്ചെടിയായും ബോൺസായ് ചെടിയായും പൂന്തോട്ടങ്ങളിൽ ആർക്കും വളർത്താൻ സാധിക്കുന്ന ഒരു ചെടിയാണ് സെറിസ്സ ജപ്പോണിക്ക അല്ലെകിൽ ട്രീ ഓഫ് എ തൗസൻഡ് സ്റ്റാർസ് എന്ന പേരുകളിൽ അറിയപ്പെടുന്ന സ്നോ റോസ് ചെടികൾ. ഇവയെ ട്രീ ഓഫ് എ തൗസൻഡ് സ്റ്റാർസ് എന്ന പേരിൽ അറിയപ്പെടാനുള്ള പ്രധാന കാരണം നക്ഷത്ര രൂപത്തിലുള്ള വെള്ള അല്ലകിൽ പിങ്ക് നിറത്തിൽ ചെറിയ പൂക്കൾ ഈ ചെടിയിൽ ധാരാളമായി ഉണ്ടാകുന്നതുകൊണ്ടാണ്. 



പൂക്കൾ ഉള്ള ബോൺസായ് ചെടികൾ വളർത്താൻ ആഗ്രഹിക്കുന്നവർക്കും നമ്മുടെ പൂന്തോട്ടത്തിൽ വലിയ പ്രശനങ്ങളില്ലാതെ തന്നെ നന്നായി എന്നും പൂക്കൾ ഉള്ള ചെടികൾ വേണമെന്നുള്ളവർക്കും ഒരുപോലെ വളർത്താവുന്ന ഒരു ചെടിയാണ് സ്നോ റോസ്. സ്നോ റോസ് ചെടികൾ വെള്ള പിങ്ക് എന്നീ രണ്ടു നിറങ്ങളിലും അതുപോലെ ഇവയുടെ പൂവുകൾക്ക് ഒറ്റ ഇതളുകളിലോ ഒന്നിലധികം ഇതളുകളിലോ ഉള്ളതും ഇലകളിൽ വെള്ളനിറമുള്ള വേരിഗേറ്റഡ് ഇനങ്ങളും നമുക്ക് ഇന്ന് ലഭിക്കും.  

കടും പച്ച നിറത്തിലുള്ള ഇവയുടെ ഇലകളും അതിനിടയിൽ ഉണ്ടാകുന്ന ചെറിയ വെള്ളയോ പിങ്കോ നിറത്തിലുള്ള പൂക്കളും ആരെയും ആകർഷിക്കുന്നവയാണ്. പച്ച നിറത്തിൽ കാണുന്ന ഇവയുടെ തണ്ടുകൾ വളർന്നു പ്രായമാകുമ്പോൾ ചാര നിരത്തിലേക്ക് മാറുന്നവയാണ്. ഈ ചെടിക്ക് 360 ഡിഗ്രിയിൽ ചെടി നട്ടിരിക്കുന്ന എല്ലാ ദിശയിലേക്കും ഒരുപോലെ വളരാൻ കഴിവുള്ളവയാണ്. 

സ്നോ റോസ് ചെടികളെക്കുറിച്ചു കൂടുതലറിയാൻ ഈ വിഡിയോ കാണാം.


സ്നോ റോസ് ചെടികൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

മണ്ണ്: 

ഉറച്ചു കട്ടപിടിക്കാത്തതും വെള്ളം വാർന്നുപോകുന്നതുമായ ഏത് തരം മണ്ണിലും സ്നോ റോസ് ചെടികൾ വളരും. ചെടികൾ നമുക്ക് നിലത്തോ ചെടി ചട്ടികളിലോ വളർത്താൻ സാധിക്കുന്നവയാണ്. ബോൺസായ് ചെടികളാക്കി വളർത്താനാണ് നിങ്ങൾ താൽപര്യപ്പെടുന്നത് എങ്കിൽ ആ രീതിയിലുള്ള ചെടി ചട്ടികളും പരിപാലനവും വേണം നൽകാൻ. ചെടികൾ നടുന്നതിനായി മണ്ണ് , അടിവളമായി നൽകാൻ പറ്റുന്ന ചാണകപ്പൊടി, ആട്ടിൻവളം, കമ്പോസ്റ്റ് എന്നിവയിൽ ഏതെങ്കിലും 2 : 1 എന്ന അനുപാതത്തിൽ നന്നായി കൂട്ടിയിളക്കിയ മണ്ണിൽ ചെടികൾ നടാവുന്നതാണ്. 

തൈകൾ തയാറാക്കുന്ന രീതി:

സ്നോ റോസ് ചെടികൾ തണ്ടുകൾ മുറിച്ചുവെച്ചാണ് പുതിയ തൈകൾ തയാറാക്കുന്നത്. തിരഞ്ഞെടുത്ത തലപ്പുകളോട് കൂടിയ തണ്ടുകൾ ഒരു റൂട്ടിങ് ഹോർമോണിന്റെ സഹായത്തോടെ നമുക്ക് എളുപ്പത്തിൽ കിളിർപ്പിക്കാൻ സാധിക്കും.

ചെടികളുടെ ഏത് തണ്ടും കിളിർപ്പിക്കാൻ ആവശ്യമായ റൂട്ടിങ് ഹോർമോൺ വാങ്ങാം: https://amzn.to/4lHhKxi

മുറിച്ചെടുത്ത തണ്ടുകൾ തണലിൽ ആവശ്യത്തിന് വെള്ളം നൽകി കിളിർക്കാനായി വെയ്ക്കാം. ഇങ്ങനെ നടുന്ന തണ്ടുകൾ അടുത്ത 14 ദിവസത്തിനുള്ളിൽ വേരുകൾ വന്ന് പുതിയ ഇലകൾ വരുന്നതായി കാണാൻ സാധിക്കും ആ സമയത്ത് നമുക്ക് ചെടികൾ മാറ്റിനടാവുന്നതാണ്.

വെള്ളം:

ചെടികൾക്ക് വെള്ളം ആവശ്യമാണ് എന്നിരുന്നാലും അധികം വെള്ളം ചെടിച്ചുവട്ടിൽ കെട്ടിക്കിടക്കുന്നത് ചെടി നശിക്കുന്നതിനു കാരണമാകും. ചെടിച്ചുവട് വെള്ളമില്ലാതെ ഉണങ്ങി നശിക്കുന്നതിനും ഇടയാക്കരുത്. ചെടികൾക്ക് മുകൾ ഭാഗത്തെ മണ്ണ് ഉണങ്ങുമ്പോൾ വെള്ളം നൽകുകയോ അല്ലെകിൽ വേനൽക്കാലത്തു ചെടിച്ചട്ടിക്കടിയിൽ മറ്റൊരു പാത്രത്തിൽ വെള്ളം കെട്ടി നിർത്തിയോ ചെടികൾക്ക് വെള്ളം നൽകാം. മഞ്ഞുകാലത്തു ചെടികൾ സമാധി സ്വീകരിക്കുന്നതിനാൽ ചിലപ്പോൾ ചെടിയുടെ വളർച്ച നിൽക്കുകയും ഇലകൾ പൊഴിയുകയും ചിലപ്പോൾ തണ്ടുകൾ നശിക്കുന്നതായും കാണാം ആ സമയത്തു വെള്ളം അധികമായി നൽകേണ്ടതില്ല.   
 

വളപ്രയോഗം:

ചെടികൾക്ക് കൂടുതൽ വളങ്ങൾ ആവശ്യമില്ലെങ്കിലും ജൈവ വളങ്ങളായി ചാണക സ്ലറി, ഗോ മൂത്രം പോലുള്ള ഏതെങ്കിലും സ്ലറികളോ രാസവളമായി NPK വളങ്ങളോ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. രണ്ടു മുതൽ മുന്ന് ആഴ്ചയുടെ ഇടവേളകളിൽ ചെടികൾക്ക് വളങ്ങൾ നൽകുന്നത് ചെടി നന്നായി വളരുന്നതിനും പൂവിടുന്നതിനും സഹായിക്കും. 

രോഗ കീടബാധ:

ചുവന്ന ചെള്ള്, മീലി ബഗ്ഗുകൾ, ഇലകളിലെ കറുത്ത പാടുകൾ, പൂപ്പൽ തുടങ്ങി നമ്മുടെ റോസാച്ചെടികളെ ബാധിക്കുന്ന രോഗങ്ങൾ സ്നോ റോസ് ചെടികൾക്ക് കാണിക്കാറുണ്ട്. ചെടിയിൽ ഇവയിൽ ഏതിന്റെയെങ്കിലും ശല്യം കണ്ടാൽ വേപ്പധിഷ്ഠിത ജൈവ കീടനാശിനികൾ ഉപയോഗിക്കാവുന്നതാണ്. 

കീടനാശിനി തയാറാക്കാൻ ആവശ്യമായ വേപ്പെണ്ണ വാങ്ങാം:  https://amzn.to/3GfDXUl

കമ്പുകോതൽ (പ്രൂണിങ്):

ചെടികൾക്ക് കമ്പ് കോതൽ ആവശ്യമാണ്. ചെടികൾ ഫെബ്രുവരി അല്ലങ്കിൽ മാർച്ചിലോ അതുമല്ലങ്കിൽ  നവംബർ സമയത്തോ ചെടികൾ തണ്ടുകൾ കോതാവുന്നതാണ്. ഇങ്ങനെ കോതുന്ന താലപ്പുകൾ പുതിയ തൈകൾ ഉണ്ടാക്കായി ഉപയോഗിക്കാം. ചെടി എപ്പോഴും വൃത്തിയുള്ളതായിരിക്കാൻ ഉണങ്ങിയതും കരിഞ്ഞതുമായ ഇലകളും പൂവുകളും കമ്പുകളും നീക്കം ചെയ്യണം. ഇങ്ങനെ തണ്ടുകൾ കോതുന്നത് വഴി ചെടികളുടെ ആകൃതി നിലനിർത്താനും കൂടുതൽ തലപ്പുകളും പൂക്കൾ ഉണ്ടാകാനും കാരണമാകും.   

സൂര്യപ്രകാശം:

ചെടികൾക്ക് നേരിട്ടുള്ള അതി കഠിനമായ സൂര്യപ്രകാശം ആവശ്യമില്ല. സ്നോ റോസ് ചെടികൾ ഭാഗികമായി വെയിൽ കിട്ടുന്ന സ്ഥലങ്ങളിലും ഭാഗികമായി തണൽ ലഭിക്കുന്ന സ്ഥലങ്ങളും നന്നായി വളർന്നു പൂവിടും. ചെടികൾക്ക് നേരിട്ട് അതി കഠിനമായ സൂര്യപ്രകാശം ലഭിച്ചാൽ ഇലകളുടെ തുമ്പും പൂക്കളും കരിയുന്നതിനു കാരണമാകും. 

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏതൊരാൾക്കും അവരുടെ സ്നോ റോസ് ചെടികളെ വീടുകളിൽ നന്നായി വളർത്തി പൂവിടിക്കാൻ സാധിക്കും. 

Post a Comment

أحدث أقدم