റോസാച്ചെടികൾ പൂക്കുന്നില്ലേ എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി



മലയാളികൾ എന്നല്ല, പൂക്കളെ സ്നേഹിക്കുന്ന എല്ലാ ആളുകൾക്കും വളരെ ഇഷ്ടപ്പെട്ട ഒരു പൂച്ചെടിയാണ് റോസ്. നമ്മുടെ പൂന്തോട്ടത്തിൽ ഒരു റോസാച്ചെടി എങ്കിലും വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ ഏവരും. അതുകൊണ്ടുതന്നെ, മിക്ക വീടുകളിലും റോസാച്ചെടികൾ ഒരു സ്ഥിരം കാഴ്ചയാണ്. റോസാച്ചെടികൾ വളർത്തുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്‌നം എന്ന് പറയുന്നത് ചെടിക്ക് ആവശ്യമായ സംരക്ഷണം കുറയുന്നതുമൂലം ചെടികൾ പൂക്കാതെ നിൽക്കുന്ന അവസ്ഥയാണ്.

റോസാച്ചെടികൾ പൂക്കുന്നില്ലേ എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് റോസ് ചെടികളെ വളരെ മനോഹരമായി നമ്മുടെ ഏവരുടെയും വീടുകളിൽ വളർത്താൻ സാധിക്കുന്നവയാണ്.

റോസാച്ചെടികൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?

റോസാച്ചെടികൾ നന്നായി വളരുന്നതിനും പൂവിടുന്നതിനും നീർവാർച്ചയുള്ള മണ്ണാണ് ഉത്തമം. റോസാച്ചെടികളെ നമുക്ക് മണ്ണിലും അതുപോലെ തന്നെ ചെടി ചട്ടികളിലും വളർത്താവുന്നതാണ്. ചെടികളെ വളർത്താൻ വലിയ ചട്ടികൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. ചെടികൾ നടുന്നതിനു വേണ്ടി ചുവന്ന മണ്ണ്, അടിവളമായി നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി, ആട്ടിൻവളം, കംബോസ്ട് എന്നിവയിൽ ഏതെങ്കിലും 2 : 1 എന്ന അനുപാതത്തിൽ കൂട്ടി കലർത്തിയ മണ്ണിൽ അൽപം എല്ലുപൊടി കൂടെ ചേർത്ത് ചെടികൾ നടാവുന്നതാണ്. ചെടികൾ മണ്ണിലാണ് നടുന്നതെങ്കിൽ നല്ല വെയിൽ ലഭിക്കുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലത്തു ചെടി നടനാവശ്യമായ കുഴിയെടുത്ത ശേഷം അതിലേക്ക് അടിവളമായി മുകളിൽ പറഞ്ഞിരിക്കുന്ന വളങ്ങളിൽ ഏതെങ്കിലും ഒന്നും അൽപം എല്ലുപൊടിയുടെ ചേർത്ത് മേൽമണ്ണുമായി കുട്ടിയിളക്കി ചെടി നടാവുന്നതാണ്. റോസാച്ചെടികൾ നന്നായി വളരുന്നതിനും പൂവിടുന്നതിനും നല്ല വെയിൽ ആവശ്യമാണ് അതിനാൽ ചെടികളെ വളർത്തുമ്പോൾ നല്ലവെയിലുള്ള സ്ഥലത്ത് വളർത്താൻ ശ്രദ്ധിക്കണം. ചെടികൾ നടുമ്പോൾ കറുത്ത കവറിൽ നിന്നും ചെടികളെ വേരുകൾ പൊട്ടാത്ത രീതിയിൽ ഇളക്കിയെടുത്ത ശേഷം ചുവട്ടിലെ മണ്ണ് അൽപം പൊട്ടിച്ചു കളഞ്ഞിട്ട് വേണം നടുന്നത്. ഇങ്ങനെ നടുന്നത് ചെടികളുടെ വേരോട്ടം പെട്ടന്ന് തന്നെ പുതിയ മണ്ണിലേക്ക് വരുന്നതിന് സഹായിക്കും. ചെടികൾ നടുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ചെടിയുടെ ബഡ് ഭാഗം ഒരു കാരണവശാലും മണ്ണിനടിയിൽ ആകരുത് അതുപോലെ ബഡിനു അടിയിൽ നിന്നും കിളിർത്തുവരുന്ന മുകുളങ്ങൾ നശിപ്പിക്കാനും ശ്രദ്ധിക്കണം.

റോസാച്ചെടികൾക്ക് വെള്ളം അധികം ആവശ്യമുണ്ടോ ?

വെള്ളം കെട്ടിനിൽക്കാത്തതും എന്നാൽ ഈർപ്പം നിൽക്കുന്നതുമായ മണ്ണാണ് ആവശ്യം. റോസാച്ചെടികൾക്ക് അമിതമായി നനയ്ക്കുന്നത് ചെടിയുടെ വേരുകൾ വെള്ളം കെട്ടിനിന്ന് അഴുകുന്നതിനും അതുപോലെ തന്നെ ചെടി നശിക്കുന്നതിനും കാരണമാകും. കൂടാതെ ചെടിക്ക് നനയ്ക്കുമ്പോൾ ഇലകളിലും പൂക്കളിലും വെള്ളം വീഴാത്ത രീതിയിൽ ചെടി നനയ്ക്കുന്നതാണ് കൂടുതൽ നല്ലത്. മഴക്കാലത്ത് ചെടിച്ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം.  



റോസാച്ചെടിയുടെ വളപ്രയോഗം എങ്ങനെയാണ് ?

നന്നായി വളങ്ങൾ ലഭിച്ചാൽ മാത്രമേ റോസാച്ചെടികൾ നന്നായി വളരുകയും പൂക്കുകയുമുള്ളൂ. ചെടികൾക്ക് രാസവളമോ ജൈവ വളമോ ഉപയോഗിക്കാൻ സാധിക്കും. വീടുകളിൽ വളർത്തുമ്പോൾ റോസയ്ക്ക് രാസവളത്തെക്കാൾ ജൈവ വളങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. ജൈവവ വളങ്ങളുടെ ഉപയോഗം ചെടിക്ക് ആരോഗ്യവും വളർച്ചയും അതുപോലെ തന്നെ നല്ല ആയുസും നൽകും. ചെടികൾക്ക് രാസവളമായി NPK യുടെ വളങ്ങൾ വളർച്ചയ്ക്കും പൂവിടുന്നതിനുമുള്ള വിവിധ സമയങ്ങളായിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം  എന്നിവയുടെ വിവിധ അളവുകളിലുള്ള വളങ്ങൾ നൽകാവുന്നതാണ്. ചെടികൾക്ക് ജൈവ വളമായി വിവിധ തരം വളക്കൂട്ടുകൾ നമ്മുടെ യുക്തിക്ക് അനുസരിച്ച് തയാറാക്കാവുന്നതാണ് കടലപ്പിണ്ണാക്ക് , ചാണകപ്പൊടി, ആട്ടിൻവളം, ഏത്തക്കായുടെ തൊലി, പൊടിച്ച മുട്ടത്തോട്, തേയില ചണ്ടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവയൊക്കെ ജൈവ വളമായി ഉപയോഗിക്കാവുന്നവയാണ്. റോസാച്ചെടികൾക്ക് കുറഞ്ഞത് 20 ദിവസത്തെ ഇടവേളകളിൽ വളങ്ങൾ നൽകാൻ ശ്രദ്ധിക്കണം. 


 


റോസാച്ചെടിയുടെ കമ്പ് കോതൽ എപ്പോളാണ് ചെയ്യേണ്ടത്?

റോസാച്ചെടികൾ നന്നായി പൂവിടാനുള്ള ഏറ്റവും ആദ്യത്തെ പരിചരണ മാർഗമാണ് ചെടികളുടെ കമ്പ് കോതൽ. മഴ കഴിഞ്ഞുള്ള സമയത്ത് അതായതു ജൂൺ ജൂലൈ കഴിഞ്ഞുള്ള സമയങ്ങളിൽ വർഷത്തിൽ ഒരിക്കൽ വീതം ചെടികളെ നമുക്ക് ഹാർഡ് പ്രുണ് ചെയ്യാവുന്നതാണ്. കൂടാതെ ഓരോ പൂക്കൾക്ക് ശേഷവും അവ ഉണങ്ങുമ്പോൾ ആ തലപ്പ് മുറിച്ചു കളയുന്നതും ചെടിയിൽ കൂടുതൽ തലപ്പുകൾ ഉണ്ടാകുന്നതിനും അതുവഴി കൂടുതൽ പൂക്കൾ ലഭിക്കുന്നതിനും സഹായിക്കും. 


 


റോസയെ ബാധിക്കുന്ന രോഗ കീടങ്ങൾ എന്തൊക്കെയാണ് ?

റോസാച്ചെടികളെ ബാധിക്കുന്ന പ്രധാന പ്രധാന പ്രശ്‌നങ്ങൾ എന്ന് പറയുന്നത് വെള്ളിച്ച, മീലി മുട്ട, ഇലപ്പേനുകൾ,  ഇല മഞ്ഞളിക്കുന്നത് , ഇലകളിലെ കറുത്ത കുത്തുകൾ എന്നിവയൊക്കെയാണ്. വേപ്പെണ്ണ അടങ്ങിയ ജൈവ കീടനാശിനികൾ ആഴ്ചയിൽ ഒരിക്കൽ വീതം ചെടികളിൽ തളിക്കുന്നത് രോഗ കീടബാധകൾ വരാതെ സംരക്ഷിക്കും. കൂടാതെ സ്യൂഡോമോണാസ് അല്ലെകിൽ സാഫ് എന്നിവയുടെ ഉപയോഗം ഇലകൾ മഞ്ഞളിക്കുന്നത് തടയാൻ നല്ലതാണ്. 


റോസ് വളർത്തുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?


  • നല്ല വെയിലിൽ വേണം ചെടികൾ വളർത്താൻ.
  • ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല.
  • ബഡ് തൈകൾ നടുമ്പോൾ ബഡ് ചെയ്‌ത ഭാഗം മണ്ണിന് മുകളിൽ നിൽക്കണം.
  • ബഡ് ചെടികളുടെ ബഡ് ഭാഗത്തിന് താഴേനിന്ന് വരുന്ന പുതിയ മുകുളങ്ങൾ നശിപ്പിക്കണം.
  • പൂക്കൾ ധാരാളം ലഭിക്കാൻ പൂക്കൾ കരിഞ്ഞ ഉടനെത്തന്നെ തുമ്പുകൾ മുറിക്കണം.
  •  രണ്ട് വർഷം കൂടുമ്പോൾ ചെടിച്ചുവട്ടിലെ പഴയ മണ്ണ് മാറ്റി പുതിയ മണ്ണിൽ ചെടികൾ നടണം.   



 

Post a Comment

Previous Post Next Post