നമ്മുടെ അടുക്കളത്തോട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും വളരെയേറെ പോഷകഗുണങ്ങളുമുള്ള ഒരു പച്ചക്കറിയിനമാണ് ചീര. മറ്റുള്ളവയെ അപേക്ഷിച്ചു വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച വിളവ് നൽകുന്നതിനൊപ്പം ഒരു പ്രധാന വരുമാന മാർഗ്ഗവും ആക്കാൻ സാധിക്കുന്നവയാണ് ചീരയുടേത്. ചീര പ്രധാനമായും രണ്ടു നിറങ്ങളിൽ ലഭിക്കുന്നതിനാൽ തന്നെ ചുവന്ന ചീരയും പച്ചച്ചീരയും കേരളത്തിലെ കാലാവസ്ഥയിൽ വളരെ സമൃദ്ധമായി വളരുന്നവയാണ്. ഈ രണ്ടു നിറങ്ങൾ കൂടാതെ സുന്ദരി ചീര, മയിൽപീലി ചീര, പാൽ ചീര തുടങ്ങിയ ഇനങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്.
ചീര കൃഷി ആരംഭിക്കാൻ താല്പര്യപെടുന്നവർക്കും അതുപോലെ നിലവിൽ കൃഷി ചെയ്യുന്നവർക്കും ഉപകാരപ്പെടുന്ന ചില പ്രധാന വിവരങ്ങൾ ഇനി പറയുന്നു.
ചീരയിലെ പ്രധാന ഇനങ്ങൾ
കേരളത്തിൽ സാധാരണയായി ഉപയോഗിച്ചുവരുന്നതും അതുപോലെ തന്നെ ഇന്ന് ലഭ്യമായതുമായ മികച്ച ചീര ഇനങ്ങൾ താഴെ പറയുന്നവയാണ്:ചുവന്ന ചീര:
കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും വിപണിയിൽ ലഭിക്കുന്നതുമായ പ്രധാനയിനം ഇതാണ്.
നിറം: ഇലകളും തണ്ടും കടും ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിൽ കാണപ്പെടുന്നവയാണിത്.
പ്രത്യേകത: ഇതിൽ ബീറ്റാസയാനിൻ എന്ന ആന്റിഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇനങ്ങൾ: അരുൺ, കണ്ണാറ ലോക്കൽ, കൃഷ്ണശ്രീ
നിറം: ഇലകളും തണ്ടും കടും ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ നിറത്തിൽ കാണപ്പെടുന്നവയാണിത്.
പ്രത്യേകത: ഇതിൽ ബീറ്റാസയാനിൻ എന്ന ആന്റിഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഇനങ്ങൾ: അരുൺ, കണ്ണാറ ലോക്കൽ, കൃഷ്ണശ്രീ
പച്ചച്ചീര:
ചുവന്ന ചീരയേക്കാൾ കൂടുതൽ കാലം വിളവെടുക്കാൻ കഴിയുന്ന ഇനമാണിത്.
നിറം: ഇലകളും തണ്ടും പൂർണ്ണമായും പച്ച നിറത്തിലായിരിക്കും.
പ്രത്യേകത: പച്ചച്ചീരയിൽ അയൺ (ഇരുമ്പ്), വിറ്റാമിൻ സി എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നവയാണ് കൂടാതെ ചൂടിനെ പ്രതിരോധിക്കാൻ പച്ചച്ചീരയ്ക്ക് കൂടുതൽ കഴിവുണ്ട്.
ഇനങ്ങൾ: മോഹിനി, കോ-1, കോ-2, കോ-3, രേണുശ്രീ (രേണുശ്രീയിനത്തിന്റെ തണ്ടിന് ചെറിയ ചുവപ്പ് നിറമുണ്ടാകാം).

സുന്ദരി ചീര:
കാണാൻ വളരെ ഭംഗിയുള്ളതിനാൽ ഈ ഇനം എന്ന് നമ്മുടെ അടുക്കളത്തോട്ടങ്ങളിലെ മിന്നും താരമാണ്.
നിറം: ഇലകൾക്ക് പച്ച നിറവും തണ്ടിന് മനോഹരമായ പിങ്ക് അല്ലെങ്കിൽ ഇളം ചുവപ്പ് നിറത്തിലുമാണ് കാണുന്നത്.
പ്രത്യേകത: തോരൻ വെക്കാൻ ഏറെ രുചികരമാണ്. ഇതിനെ സുന്ദരി ചീര എന്നും ആൾട്ടർനാന്തര ഇനങ്ങൾ എന്നും വിളിക്കാറുണ്ട്. ഇതിലെ പിങ്ക്/ചുവപ്പ് നിറത്തിന് കാരണമായ 'ആന്തോസയാനിൻ' ശരീരത്തിലെ കോശങ്ങളുടെ നാശം തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ ഇവയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് മനുഷ്യ ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കാൻ സഹായിക്കുന്നു.

മയിൽപീലി ചീര:
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മയിൽപീലിയിലെ നിറങ്ങൾ പോലെ ഇലകളിൽ പല വർണ്ണങ്ങൾ ചേർന്ന ചീരയിനമാണിത്.
നിറം: ഒരേ ചെടിയിൽ തന്നെ ചുവപ്പ്, പച്ച, മഞ്ഞ, പർപ്പിൾ നിറങ്ങൾ കലർന്ന ഇലകളിലാണ് കാണപ്പെടുന്നത്.
പ്രത്യേകത: കണ്ണിന്റെ ആരോഗ്യത്തിനും ചർമ്മത്തിന്റെ തിളക്കത്തിനും സഹായിക്കുന്ന വിറ്റാമിൻ എ & സി ഈ ചീരയിനത്തിൽ അടങ്ങിയിരിക്കുന്നു.കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ വിറ്റാമിൻ കെ ഈ ചീരയിൽ സമൃദ്ധമായുണ്ട്. ഈ ചീരയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. കാണാൻ വളരെ ആകർഷകമായതുകൊണ്ട് അലങ്കാരച്ചെടിയായും പലരും ഈ ചീരയിനത്തിനെ വളർത്തുന്നുണ്ട്.

പാൽ ചീര:
മറ്റു ചീരകളിൽ നിന്നും വെത്യസ്തമായ നിറത്തിലുള്ള തണ്ടുകളാണ് ഇവയുടെ പ്രതേകത.
നിറം: പാൽ ചീരയുടെ ഇലകൾക്ക് ഇളം പച്ചയും വെള്ളയും കലർന്ന നിറത്തിലായിരിക്കുംകൂടാതെ തണ്ടിന് വെളുത്ത നിറത്തിലുമാണ് ഈ ചീര ഉണ്ടാകാർ .
പ്രത്യേകത: പാൽ ചീരയിൽ കാൽസ്യം വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. മറ്റ് ചീരയിനങ്ങളെ അപേക്ഷിച്ച് ശരീരത്തിന് തണുപ്പ് നൽകുന്ന സ്വഭാവമാണ് പാൽ ചീരയ്ക്കുള്ളത്. അതിനാൽ വേനൽക്കാലത്ത് ഇത് കഴിക്കുന്നത് നല്ലതാണ്.കൂടാതെ ഗർഭിണികൾക്ക് ആവശ്യമായ ഫോളിക് ആസിഡ് ഈ ഇനത്തിൽ ധാരാളമുണ്ട്. മറ്റുള്ളവയെക്കാൾ ഉയരത്തിൽ വളരുന്ന ഇനമാണിത് പാൽ ചീര.
ചീര കൃഷി ചെയ്യാൻ അനുയോജ്യമായ സമയം
വർഷം മുഴുവൻ ചീര കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴയുള്ള ജൂൺ, ജൂലൈ മാസങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. കനത്ത മഴ ചീരയിൽ ഇലപ്പുള്ളി രോഗം വരാൻ കാരണമാകും. 26°C മുതൽ 30°C വരെയുള്ള താപനിലയാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം.
നിറം: പാൽ ചീരയുടെ ഇലകൾക്ക് ഇളം പച്ചയും വെള്ളയും കലർന്ന നിറത്തിലായിരിക്കുംകൂടാതെ തണ്ടിന് വെളുത്ത നിറത്തിലുമാണ് ഈ ചീര ഉണ്ടാകാർ .
പ്രത്യേകത: പാൽ ചീരയിൽ കാൽസ്യം വളരെ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനായി ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. മറ്റ് ചീരയിനങ്ങളെ അപേക്ഷിച്ച് ശരീരത്തിന് തണുപ്പ് നൽകുന്ന സ്വഭാവമാണ് പാൽ ചീരയ്ക്കുള്ളത്. അതിനാൽ വേനൽക്കാലത്ത് ഇത് കഴിക്കുന്നത് നല്ലതാണ്.കൂടാതെ ഗർഭിണികൾക്ക് ആവശ്യമായ ഫോളിക് ആസിഡ് ഈ ഇനത്തിൽ ധാരാളമുണ്ട്. മറ്റുള്ളവയെക്കാൾ ഉയരത്തിൽ വളരുന്ന ഇനമാണിത് പാൽ ചീര.
ചീര കൃഷി ചെയ്യാൻ അനുയോജ്യമായ സമയം
വർഷം മുഴുവൻ ചീര കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴയുള്ള ജൂൺ, ജൂലൈ മാസങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. കനത്ത മഴ ചീരയിൽ ഇലപ്പുള്ളി രോഗം വരാൻ കാരണമാകും. 26°C മുതൽ 30°C വരെയുള്ള താപനിലയാണ് ഇതിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യം.ചീരയുടെ നടീൽ രീതി
ചീര വിത്തുകൾ നേരിട്ട് വിതയ്ക്കുകയോ അല്ലെങ്കിൽ തൈകൾ നട്ടുപിടിപ്പിച്ചു പറിച്ചു നടുകയോ ചെയ്യാം. എന്നാൽ വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ കൃഷിക്കനുസരിച്ചു വേണം വിത്തുകൾ പറിച്ചു നാടണോ അതോ നേരിട്ട് നാടണോ എന്ന് തീരുമാനിക്കാൻ.വിത്ത് നേരിട്ട് പാകി വളർത്തുമ്പോൾ: ചീര വിത്തുകൾ വളരെ ചെറുതായതിനാൽ തന്നെ വിതയ്ക്കുമ്പോൾ ഉറുമ്പ് പോലുള്ള ജീവികൾ വിത്ത് കൊണ്ടുപോകാതിരിക്കാൻ വിത്തിനൊപ്പം കുറച്ച് മണലോ, ചാരമോ, മഞ്ഞപ്പൊടിയോ, റവയോ ചേർത്ത് മിക്സ് ചെയ്‌തു വിതയ്ക്കുന്നത് നല്ലതാണ്.
തൈകൾ മാറ്റി പറിച്ചു നടുമ്പോൾ: ചീര വിത്തുകൾ വിതച്ച് ഏകദേശം 20 ദിവസമാകുമ്പോൾ തൈകൾ മാറ്റി നടാം അല്ലെങ്കിൽ നല്ല ശ്രദ്ധ കൊടുക്കാമെങ്കിൽ നാല് ഇല പ്രായമാകുമ്പോൾ മുതൽ പറിച്ചു നടാവുന്നതാണ്. തൈകൾ വൈകുന്നേരങ്ങളിൽ പറിച്ചു നടുന്നതാണ് ഏറ്റവും ഉചിതം.
ചെടികൾ മണ്ണിൽ കൃഷിചെയ്യുമ്പോൾ: മണ്ണ് നന്നായി കിളച്ച് അതിലെ കല്ലും കട്ടയും മാറ്റിയ ശേഷം അൽപം കുമ്മായം ചേർത്ത് മണ്ണിലെ അമ്ലാംശം കുറയ്ക്കുന്നത് നല്ലതാണ്. അതിനു ശേഷം അടിവളമായി നൽകാൻ സാധിക്കുന്ന വളങ്ങൾ നൽകിയ ശേഷം വിത്തുകൾ പാകുകയോ പറിച്ചു നടുകയോ ചെയ്യാൻ സാധിക്കും.
ഗ്രോ ബാഗ് / ചട്ടിയിൽ കൃഷിചെയ്യുമ്പോൾ: സ്ഥലമില്ലാത്തവർക്കും ടെറസ്സിൽ കൃഷി ചെയ്യുന്നവർക്കും മറ്റും അനുയോജ്യമായ കൃഷി രീതിയാണിത്. അടിവളമായി നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടി/ ആട്ടിൻവളം / കമ്പോസ്റ്റ്, മണ്ണ്, മണൽ / ചകിരിച്ചോറ് (ആവശ്യമെങ്കിൽ മാത്രം) എന്നിവ തുല്യ അളവിൽ കലർത്തി ഗ്രോ ബാഗ് നിറയ്ക്കാവുന്നതാണ്. ഇങ്ങനെ നിറയ്ക്കുന്ന ബാഗുകളിൽ കരുത്തുള്ള 1 അല്ലെങ്കിൽ 2 എണ്ണം ചെടികൾ മാത്രം വളർത്തുന്നതാണ് ഉത്തമം.
ചീര കൃഷിയിലെ വളപ്രയോഗം
ചീര ചെടിക്ക് വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ അടങ്ങിയ വളങ്ങളാണ് കൂടുതൽ ആവശ്യം. ഫോസ്ഫറസ് , പൊട്ടാസ്യം എന്നിവ കൂടുതലുള്ള വളങ്ങൾ നൽകിയാൽ ചെടി വളർന്ന് ഇലകൾ തരുന്നതിന് പകരം പൂക്കാൻ തുടങ്ങും. ചീരയ്ക്ക് നൽകാൻ സാധിക്കുന്ന ജൈവവളത്തെക്കുറിച്ചു അറിയാൻ ഈ വിഡിയോ കാണുക.
കൃഷി തുടങ്ങുന്നതിന് മുൻപ് അടിവളംമായി മണ്ണിൽ നമുക്ക് നൽകാൻ സാധിക്കുന്ന ജൈവ വളങ്ങളായ ചാണകപ്പൊടിയോ, ആട്ടിൻവളമോ, മണ്ണിര കമ്പോസ്റ്റോ ചേർത്ത് കൊടുക്കാവുന്നതാണ്. അതിനു ശേഷം ചീര നട്ട് രണ്ടാഴ്ച കഴിയുമ്പോൾ ചാണകതെളി നൽകാം. പിഴുതെടുക്കാതെ തണ്ടുകൾ മുറിച്ചെടുക്കുന്ന ചെടികളിൽ ഓരോ തവണ വിളവെടുത്ത ശേഷവും 1% വീര്യമുള്ള യൂറിയ ലായനി തളിക്കുന്നത് കൂടുതൽ തളിരിലകൾ ചെടിയിൽ ഉണ്ടാകാൻ സഹായിക്കും.
ചീര കൃഷിയിലെ കീടനിയന്ത്രണം
ചീര കൃഷി പ്രധാനമായും ഇലകൾക്കുവേണ്ടി കൃഷിചെയ്യുന്നവ ആയതിനാൽ തന്നെ ഇലകളെ ബാധിക്കുന്ന കീടങ്ങളായ ഇലപ്പുള്ളി രോഗവും ഇല തിന്നുന്ന പുഴുക്കളുമാണ് ഇവയുടെ പ്രധാന ശത്രുക്കൾ. കീടങ്ങളെ അകറ്റാൻ ജൈവ മാർഗ്ഗങ്ങളാണ് ഏറ്റവും നല്ലത് അതിനായി വേപ്പെണ്ണ ലായനി ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ ചുവന്ന ചീരയും പച്ചച്ചീരയും ഇടകലർത്തി നട്ടാൽ രോഗബാധ കുറയുന്നതായും കണ്ടുവരുന്നു.ചീര കൃഷിയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം:
ചീര ചെടികൾക്ക് രണ്ട് നേരവും മിതമായ നന ആവശ്യമാണ് എന്നാൽ ചെടിച്ചുവട്ടിൽ അധികസമയം വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അധികം വെള്ളം കെട്ടിനിന്നാൽ ചെടിയുടെ വേരുചീയലിന് കാരണമാകുകയും അതുവഴി ചെടി നശിച്ചു പോകുന്നതിനു കാരണമാകുകയും ചെയ്യും.
മുകളിൽ പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ അടുക്കളത്തോട്ടത്തിലും വിഷരഹിതമായ നല്ല ചീര വിളയിച്ചെടൂത്ത് ആരോഗ്യമുള്ള ശരീരത്തെ പരിപോഷിപ്പിക്കാൻ കഴിയും.
മുകളിൽ പറഞ്ഞിരിക്കുന്ന ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ അടുക്കളത്തോട്ടത്തിലും വിഷരഹിതമായ നല്ല ചീര വിളയിച്ചെടൂത്ത് ആരോഗ്യമുള്ള ശരീരത്തെ പരിപോഷിപ്പിക്കാൻ കഴിയും.

Post a Comment