റോബസ്റ്റ vs നേന്ത്രപ്പഴം ആരോഗ്യഗുണങ്ങളും വ്യത്യാസങ്ങളും



നമ്മുടെ ഭക്ഷണക്രമത്തിലെ ഒട്ടും തന്നെ ഒഴിച്ചുകൂടാനാവാത്ത പഴങ്ങളിൽ ഒന്നാണ് വാഴപ്പഴങ്ങൾ. ഇന്ന് നമ്മുടെ മാർക്കറ്റിൽ വിവിധതരം വാഴപ്പഴങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും വാഴപ്പഴങ്ങിൽ അധികം ആളുകളും ഉപയോഗിക്കുന്ന രണ്ട് ഇനങ്ങളാണ് റോബസ്റ്റപഴവും  നേന്ത്രപ്പഴവും. നിറത്തിലും കാഴ്ചയിലും രുചിയിലും ഉപയോഗത്തിലും റോബസ്റ്റയും നേന്ത്രപ്പഴവും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. വാഴപ്പഴം വാങ്ങാൻ പോകുമ്പോൾ നമ്മളിൽ അധികം ആളുകളുടെയും സംശയമാണ് റോബസ്റ്റ വാങ്ങണോ അതോ നേന്ത്രപ്പഴം വാങ്ങണോ എന്നുള്ളത്.

 

റോബസ്റ്റ vs നേന്ത്രപ്പഴം ആരോഗ്യഗുണങ്ങളും വ്യത്യാസങ്ങളും
 Image Credit: Freepik

 

റോബസ്റ്റയും നേന്ത്രപ്പഴവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കിയാലോ 

1. റോബസ്റ്റ (Robusta Banana)

നമ്മളിൽ അധികം ആളുകളും പച്ചപ്പഴം എന്ന് പൊതുവെ വിളിക്കുന്ന ഒരു വാഴപ്പഴമാണ്‌ റോബസ്റ്റ എന്നത്. ചെറുപ്പത്തിൽ പച്ചക്കളറും  അതുപോലെ തന്നെ പഴുത്തു പാകമാകുമ്പോഴേക്കും ഇതിന്റെ തൊലികൾക്ക് പച്ച കലർന്ന മഞ്ഞനിറത്തിലായിരിക്കും ഉണ്ടാകുക.

ഗുണങ്ങൾ: നമ്മുക്ക്  പെട്ടെന്ന് ഊർജ്ജം നൽകുന്നു എന്നതാണ് റോബസ്റ്റ പഴങ്ങളുടെ ഏറ്റവും വലിയ പ്രതേകത. കൂടാതെ ഇവയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ നമ്മുടെ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ  മലബന്ധം കുറയ്ക്കാനും സഹായിക്കുന്നു.

ഉപയോഗം: റോബസ്റ്റയും പ്രധാനമായും പഴമായി നേരിട്ട് കഴിക്കാനാണ് ഉപയോഗിക്കുന്നത് കൂടാതെ മിൽക്ക് ഷേക്കുകൾക്കും സാലഡുകൾക്കും ഈ പഴം വളരെ ഉത്തമമാണ്.


 

2. നേന്ത്രപ്പഴം (Plantain)

നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട ഏത്തപ്പഴം എന്ന വിളിപ്പേരുള്ള നേന്ത്രപ്പഴം മറ്റു വാഴപ്പഴങ്ങളെ അപേക്ഷിച്ചു  വലിപ്പക്കൂടുതലും കട്ടിയുള്ള തൊലിയോട് കുടെയുള്ളതുമാണ്.

ഗുണങ്ങൾ: വിറ്റാമിൻ A, C എന്നിവയാൽ സമ്പന്നമാണ് നേന്ത്രപ്പഴം. കൂടാതെ ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഭക്ഷണമായാണ് ഇത് കണക്കാക്കുന്നത്. ഇവയ്‌ക്കൊക്കെ പുറമേ കുട്ടികൾക്ക് കുറുക്കായും പുഴുങ്ങിയും നൽകുന്നത് അവരുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

ഉപയോഗം: പച്ചക്കായ തോരനും, കറികൾക്കും, മെഴുക്കുവരട്ടിക്കും കൂടാതെ ഉപ്പേരിക്കുമായി കൂടുതലായി  ഉപയോഗിക്കുമ്പോൾ, പഴുത്ത പഴം പച്ചയ്ക്ക് കഴിക്കാനും,  പുഴുങ്ങാനും ചിപ്സ് ഉണ്ടാക്കാനുമാണ് ഉപയോഗിക്കുന്നത്.

 

 

റോബസ്റ്റയാണോ നേന്ത്രപ്പഴമാണോ ഏതാണ് കൂടുതൽ നല്ലത്?

റോബസ്റ്റയ്ക്കും നേന്ത്രപ്പഴത്തിനും രണ്ടിനും അതിന്റേതായ പ്രാധാന്യമുണ്ട് എന്നാൽ നമ്മുടെ ആവശ്യം അനുസരിച്ച് വേണം ഇവയിൽ ഏതുവേണം വാങ്ങാൻ എന്ന് തിരഞ്ഞെടുക്കാൻ:

വ്യായാമം ചെയ്യുന്നവർക്ക്:
വ്യായാമം ചെയ്യുന്നതിന് മുൻപ് പെട്ടന്ന് ഊർജ്ജം ലഭിക്കാൻ റോബസ്റ്റ കഴിക്കുന്നതാണ് നല്ലത്.

കുട്ടികളുടെ വളർച്ചയ്ക്ക്: കുട്ടികളുടെ വളർച്ചയ്ക്ക്  പോഷകസമൃദ്ധമായ നേന്ത്രപ്പഴം (പുഴുങ്ങിയത്) കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

പ്രമേഹരോഗികൾക്ക്:
പഴുത്ത റോബസ്റ്റയേക്കാൾ, സ്റ്റാർച്ച് കൂടുതലുള്ള പച്ച നേന്ത്രക്കായ കൊണ്ടുള്ള വിഭവങ്ങൾ മിതമായ അളവിൽ ഉപയോഗിക്കുന്നതാണ് സുരക്ഷിതം (എങ്കിലും ഡോക്ടറുടെ നിർദ്ദേശം തേടുക).

റോബസ്റ്റ vs നേന്ത്രപ്പഴം ആരോഗ്യഗുണങ്ങളും വ്യത്യാസങ്ങളും


ശ്രദ്ധിക്കുക:
ഏത് പഴമായാലും അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. രാത്രി വൈകി റോബസ്റ്റ കഴിക്കുന്നത് ചിലരിൽ കഫക്കെട്ടിന് കാരണമായേക്കാം.

Post a Comment

Previous Post Next Post