പ്ലമ്മും ചെറിയും റോസേസി കുടുംബത്തിൽ പെടുന്ന പഴങ്ങളാണെങ്കിലും, അവ ഒരേ ജനുസ്സിൽ പെടുന്നവയല്ല, അതിനാൽ അവയുടെ സ്വഭാവസവിശേഷതകളിൽ വ്യത്യാസങ്ങളുണ്ട്. ചെറിയും പ്ലമ്മും കാഴ്ചയിൽ ഒരുപോലെ തോന്നാമെങ്കിലും അവ തമ്മിൽ പല വ്യത്യാസങ്ങളുമുണ്ട്. ഈ രണ്ട് പഴങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ.
1. സസ്യ പരമായ വ്യത്യാസം
പ്രൂണസ് ജനുസ്സിലെ സിറാസസ് ഉപജനുസ്സിൽ പെടുന്നവയാണ് ചെറികൾ. എന്നാൽ പ്രൂണസ് ജനുസ്സിലെ പ്രൂണസ് ഉപജനുസ്സിൽ പെടുന്നവയാണ് പ്ലമ്മുകൾ.
2. വലിപ്പവും ആകൃതിയിലുള്ള വെത്യാസം
ചെറി പഴങ്ങൾ സാധാരണയായി ചെറുതും, വൃത്താകൃതിയിലുള്ളതും കൂടാത്ത 2 മുതൽ 3 സെന്റീമീറ്റർ വ്യാസം ഉണ്ടാകുന്നവയാണ്. അതുപോലെ തന്നെ പഴങ്ങളുടെ ഒരു ഞെട്ടിൽ ഒന്നോ രണ്ടോ ചെറികൾ കാണാൻ സാധിക്കും.
ചെറിയേക്കാൾ വലുതാണ് പ്ലം കൂടാതെ വൃത്താകൃതിയിലോ ഓവൽ ആകൃതിയിലോ കാണപ്പെടുന്ന ഈ പഴങ്ങൾ 3 മുതൽ 7 സെന്റീമീറ്റർ വരെ വ്യാസം വരാം. അതുപോലെ തന്നെ ചെറി ഒരു ഞെട്ടിൽ ഒന്നിലധികം പഴങ്ങൾ ഉണ്ടാകുമ്പോൾ പ്ലം ഒരു ഞെട്ടിൽ സാധാരണയായി ഒരൊറ്റ പ്ലം ആണ് ഉണ്ടാകുക.
3. തൊലിയും കുരുവും
ചെറി പഴങ്ങളുടെ തൊലി സാധാരണയായി മിനുസമുള്ളതും നേർത്തതുമാണ്.കൂടാതെ കുരു ചെറിയതും പഴത്തിൽ ഉറച്ചുനിൽക്കുന്നതുമായിരിക്കും അതിനാൽ തന്നെ ചെറിയുടെ കുരു എളുപ്പത്തിൽ പഴത്തിൽ നിന്നും നീക്കം ചെയ്യാൻ പ്രയാസമാണ്.
പ്ലം പഴങ്ങളുടെ തൊലി ചിലപ്പോൾ നേർത്തതോ അല്പം കട്ടിയുള്ളതോ ആകാം കൂടാതെ ചില പ്ലം ഇനങ്ങളിൽ ഒരു നേർത്ത പൊടി പോലെ കാണാൻ സാധിക്കും. അതുപോലെ തന്നെ ഇവയുടെ കുരു ചെറിയെ അപേക്ഷിച്ചു വലുതും ചില ഇനങ്ങളിൽ പഴത്തിൽ നിന്ന് എളുപ്പത്തിൽ വേർപെടുത്താൻ കഴിയുന്നവയുമാണ്.
4. രുചിയും മാംസളവും
ചെറി പഴങ്ങൾ പൊതുവേ മധുരമുള്ളതും നേരിയ പുളിപ്പുള്ളതുമാണ്. ഇന്ത്യൻ ചെറികളേക്കാൾ മധുരവും മാംസളമായ ഭാഗം കൂടുതലുള്ളതും ഇറക്കുമതി ചെയ്യുന്ന ഇനങ്ങൾക്കാണ്.
പ്ലം പഴങ്ങൾ മധുരമുള്ളതും പുളിയുള്ളതുമായ പലതരം ഇനങ്ങൾ നമുക്ക് ലഭ്യമാണ്. മാംസളമായ ഇവയുടെ ഭാഗം സാധാരണയായി ഉറപ്പുള്ളതും പക്ഷേ ജ്യൂസിയുമാണ്.
5. നിറം വെത്യാസം
ചെറി പഴങ്ങൾ സാധാരണയായി കടും ചുവപ്പ്, ചുവപ്പ്, മഞ്ഞ കലർന്ന ചുവപ്പ്, അല്ലെങ്കിൽ കറുപ്പ് നിറങ്ങളിലാണ് നമുക്ക് ലഭിക്കുന്നത് എന്നാൽ പ്ലം ചുവപ്പ്, പർപ്പിൾ, കറുപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളിൽ ലഭ്യമാണ്. കൂടാതെ വിവിധ സ്ഥലങ്ങളിൽ മറ്റുപല വൈവിധ്യമാർന്ന നിറങ്ങളിലും ഉള്ളതായി പറയുന്നു.
6. ഉപയോഗങ്ങൾ
ചെറി പഴങ്ങൾ സാധാരണയായി നേരിട്ട് കഴിക്കുക, ജാം, കേയ്ക്ക്, ഡെസേർട്ട് എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്. എന്നാൽ പ്ലം നേരിട്ട് കഴിക്കുന്നത് കൂടാതെ, ജാം, ജെല്ലി, സോസ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. കൂടാതെ ഉണക്കിയ പ്ലമ്മുകൾ വളരെ പ്രചാരമുള്ളവയാണ്.

Post a Comment