ചെറി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 
മലയാളിൽ അധികം പൊതുവേ ഉപയോഗിക്കാത്ത ഒരു പഴമാണ് ചെറി. എന്നാൽ ഇന്ന് നമ്മുടെ ഭക്ഷണത്തിൽ കൂടുതൽ പഴങ്ങൾ ഉൾപ്പെടുത്താൻ തുടങ്ങിയതിനാൽ തന്നെ ആളുകൾ പരീക്ഷണത്തിന് വേണ്ടിയെങ്കിലും ഒരിക്കലെങ്കിലും ഈ പഴം വാങ്ങിനോക്കാൻ തോന്നിയിട്ടുണ്ടാകും. എന്നാൽ ചെറിയെക്കുറിച്ചു കുടുതൽ അറിയാത്തതിനാൽ തന്നെ നമ്മൾ വാങ്ങുമ്പോൾ അധികവും അഴുക്കായതോ അല്ലെങ്കിൽ മധുരമില്ലാത്തതോ ആകും. നല്ല ഫ്രഷ് ആയ ചെറിപഴങ്ങൾ  തിരഞ്ഞെടുക്കുന്നത് നമുക്ക് അവയുടെ രുചി ശരിയായ രീതിയിൽ ആസ്വദിക്കാനും ആരോഗ്യഗുണങ്ങൾ ലഭിക്കാനും വളരെ പ്രധാനമാണ്.

ചെറി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 Image Credit: Freepik

ചെറിപഴങ്ങൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും, വിപണിയിൽ ലഭിക്കുന്ന പഴങ്ങളിൽ വലിയൊരു ഭാഗവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ത്യയിൽ പ്രധാനമായും തണുപ്പുള്ള വടക്കൻ സംസ്ഥാനങ്ങളായ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ചെറി കൃഷി ചെയ്യുന്നത്.

ജമ്മു കശ്മീരിലാണ്  ഇന്ത്യയിലെ ചെറി ഉൽപ്പാദനത്തിന്റെ 95 ശതമാനവും വരുന്നത് കൂടാതെ . ഇവിടുത്തെ 'മിശ്രി' (Mishri) എന്ന ഇനം ചെറികൾ വളരെ പ്രശസ്തമാണ്. ഇന്ത്യയിലെ ചെറി പഴങ്ങളുടെ സീസൺ വളരെ കുറഞ്ഞ സമയമേയുള്ളൂ അതായത് സാധാരണയായി മെയ് പകുതി മുതൽ ജൂലൈ ആദ്യം വരെമാത്രം. അതിനാൽ തന്നെ ഈ സമയങ്ങളിൽ ലഭിക്കുന്ന ചെറിപ്പഴങ്ങൾ കുടുതലും നമ്മുടെ ഇന്ത്യയിൽ നിന്നും തന്നെ ഉൽപാദിപ്പിച്ചവയാകാം.



ഇന്ത്യയിലെ സീസൺ അല്ലാത്ത സമയങ്ങളിൽ പ്രത്യേകിച്ച് ശൈത്യകാലത്ത് നമ്മൾക്ക് ലഭിക്കുന്ന ചെറി പഴങ്ങൾ കുടുതലും ചിലി, അഫ്ഗാനിസ്ഥാൻ, ഇറാൻ, യു.എസ്.എ (വാഷിംഗ്ടൺ, കാലിഫോർണിയ), തുർക്കി, ഓസ്‌ട്രേലിയ എന്നിവടങ്ങളിൽ നിന്ന് വന്നവയാണ്. ഇന്ത്യയിൽ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ ലഭ്യമാകുന്ന ചെറികളിൽ ഭൂരിഭാഗവും ചിലിയിൽ നിന്നും വന്നിട്ടുള്ളവയാണ്.

ഇന്ത്യൻ ചെറിയതും പുറത്തുനിന്നും ഇറക്കുന്ന ചെറിയും തമ്മിലുള്ള വ്യത്യാസങ്ങൾ ഇവയാണ്.

ചെറി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെറി വെറുമൊരു സ്വാദിഷ്ടമായ പഴം മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ ഒരു കലവറ കൂടിയാണ്. ദിവസവും ചെറി കഴിക്കുന്നതുമൂലം മികച്ച ഉറക്കം ലഭിക്കും, സന്ധിവാതവും വീക്കവും കുറയ്ക്കും, ഹൃദയാരോഗ്യം, പേശി വേദനയിൽ നിന്നുള്ള മോചനം കൂടാതെ പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. അതിനാൽ തന്നെ നമ്മൾ ചെറി കഴിക്കാറില്ലെങ്കിൽ കഴിച്ചു തുടങ്ങേണ്ടത് വളരെ ആവശ്യമാണ്.



കടകളിൽ നിന്ന് ചെറി പഴങ്ങൾ വാങ്ങുമ്പോൾ ഇനി പറയുന്ന പറയുന്ന അഞ്ച് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം:

1. ചെറിയുടെ നിറം ശ്രദ്ധിക്കുക

ചെറിയുടെ നിറം അതിന്റെ പാകത്തെയും മധുരത്തെയും സൂചിപ്പിക്കുന്നു.

കടും നിറം: ഇരുണ്ട ചുവപ്പോ അല്ലെങ്കിൽ കടും ചുവപ്പോ നിറമുള്ള ചെറികളാണ് സാധാരണയായി കഴിക്കുമ്പോൾ കൂടുതൽ മധുരമുള്ളത്.

തിളക്കം: തൊലിപ്പുറം നല്ല തിളക്കമുള്ള ചെറി തിരഞ്ഞെടുക്കുക. മങ്ങിയ നിറമുള്ളവ പഴകിയതാകാൻ സാധ്യതയുണ്ട്.

2. ചെറിയുടെ തണ്ട് ശ്രദ്ധിക്കുക 

ചെറിയുടെ തണ്ട് ശ്രദ്ധിക്കുന്നത് പഴത്തിന്റെ ഫ്രഷ്നസ് തിരിച്ചറിയാനുള്ള ഒരു എളുപ്പവഴിയാണ്.

തണ്ടുകൾക്ക് പച്ചനിറം: തണ്ടുകൾക്ക് നല്ല പച്ചനിറമുള്ള ചെറി ഈ അടുത്ത കാലത്ത് പറിച്ചതാണെന്ന് സൂചിപ്പിക്കുന്നു. അതിനാൽ തന്നെ തണ്ടുകൾക്ക്  നല്ല പച്ചനിറമുള്ള  പഴങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. 

ഉണങ്ങിയ തണ്ടുകൾ: തണ്ടുകൾ തവിട്ടുനിറമാകുകയോ ഉണങ്ങിപ്പോകുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ പഴങ്ങൾ പഴയ സ്റ്റോക്ക് ആകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

3. ചെറിയുടെ തൊലിപ്പുറത്തെ ഉറപ്പ്

ചെറി കൈകൊണ്ട് എടുക്കുമ്പോൾ തന്നെ പഴത്തിന്റെ കട്ടി അറിയാൻ സാധിക്കും. പഴങ്ങൾ  അമർത്തി നോക്കുന്നത് വഴി ആ പഴം അഴുക്കാകാൻ സാദ്ധ്യത കൂടുതലാണ് അതിനാൽ കട്ടി അറിയാൻ അമർത്തി പരീക്ഷിക്കാതിരിക്കുന്നതാകും നമുക്കും കടക്കാർക്കും നല്ലത്. അമർത്തുന്നത് കടക്കാരുടെ ശ്രദ്ധയിൽ പെട്ടാൽ അത് നമുക്ക് സാമ്പത്തിക നഷ്ട്ടം വരുത്തിവെയ്ക്കും.


ഉറപ്പുള്ളവ: നല്ല ഉറപ്പുള്ളതും എന്നാൽ കടുപ്പമില്ലാത്തതുമായ ചെറികളാണ് ഏറ്റവും നല്ലത്.

വാടിയവ: തൊലി ചുളിഞ്ഞതോ അല്ലെങ്കിൽ വളരെയധികം അമർന്നുപോകുന്നതോ ആയവ ഒഴിവാക്കുക.

4. ചെറികളിലെ പാടുകളും കേടുകളും

ചെറിയുടെ തൊലിയിൽ കറുത്ത പാടുകളോ മുറിവുകളോ ഉണ്ടോ എന്ന് പരിശോധിക്കുക. ചെറിയൊരു മുറിവ് പോലും പഴം പെട്ടെന്ന് അഴുകാൻ കാരണമാകും. കൂടാതെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഇവയുടെ ഈർപ്പമുള്ള ഭാഗങ്ങളിൽ പൂപ്പൽ ഉണ്ടോ എന്ന് വളരെയധികം ശ്രദ്ധിക്കണം.

5. ചെറിയുടെ വലിപ്പവും ആകൃതിയും

നന്നായി വിളഞ്ഞ ചെറി പഴങ്ങൾക്ക് നല്ല വലിപ്പമുണ്ടാകും. ചെറിയ വലിപ്പമുള്ളവയിൽ മാംസളമായ ഭാഗം കുറവായിരിക്കാനും കുരു വലുതായിരിക്കാനും സാധ്യതയുണ്ട്.

പ്രത്യേകം ശ്രദ്ധിക്കാൻ:
ചെറി വാങ്ങിക്കഴിഞ്ഞാൽ കഴുകാതെ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. കഴിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം കഴുകുക. ഇത് അവ കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാൻ സഹായിക്കും.

Post a Comment

Previous Post Next Post